Archana Nair: Miss Kerala 2009
മലയാളത്തിന്റെ യുവസുന്ദരി അര്‍ച്ചന നായര്‍. ഇരുപതു സുന്ദരികളെ പിന്നിലാക്കിയാണ് അര്‍ച്ചന നായര്‍ എന്ന പത്തൊന്‍പതുകാരി അഴകിന്റെ കനകകിരീടം ചൂടിയത്. തിരുവന്തപുരം സ്വദേശിയായ അര്‍ച്ചന അമേരിക്കന്‍ മലയാളിയാണ്. കാലിഫോര്‍ണിയയില്‍ ബയോ കെമിക്കല്‍ എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥിനിയായ അര്‍ച്ചന ഈ മത്‌സരത്തില്‍ പങ്കെടുക്കാനായി അമേരിക്കയില്‍ നിന്ന് എത്തുകയായിരുന്നു. വായന, നൃത്തം, ആങ്കറിങ്ങ്, മോഡലിങ്ങ് എന്നിവയിലാണ് അര്‍ച്ചനയ്‌ക്ക് താല്‌പര്യം. വിധികര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്ക് ചടുലമായ ഉത്തരങ്ങള്‍ നല്‍കിക്കൊണ്ടാണ് അര്‍ച്ചന ഒന്നാം സ്ഥാനത്തേക്കെത്തിയത്.
മിസ് കേരള ഫസ്റ്റ് റണ്ണര്‍ അപ്പ് ഗീതു ക്രിസ്‌റ്റിയും സെക്കന്റ് റണ്ണര്‍ അപ്പ് ബോണി മേരി മാത്യുവുമാണ്. തിരുവനന്തപുരം സ്വദേശിയായ ഗീതു ക്രിസ്റ്റി ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ചിത്രരചന, പെയിന്റിങ്ങ്, ഗാര്‍ഡനിങ്ങ് എന്നിവയൊക്കെയാണ് ഈ ഇരുപതുകാരിയുടെ പ്രിയ വിനോദങ്ങള്‍. ബോണി മേരി മാത്യു തൃക്കാക്കര സ്വദേശിയും സെന്റ് തെരേസാസ് കോളേജില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാര്‍ഥിനിയുമാണ്. സംഗീതം, നൃത്തം, സ്‌പോട്‌സ് എന്നിവയാണ് ബോണിയുടെ ഇഷ്‌ടങ്ങള്‍.
മിസ് കേരളയായ അര്‍ച്ചന നായര്‍ മിസ് ടാലന്റഡ്, മിസ് ബ്യൂട്ടിഫുള്‍ മൈന്‍ഡ് എന്നീ ഉപബഹുമതികളും സ്വന്തമാക്കി. മിസ് പെര്‍ഫെക്ട് ടെന്‍, മിസ് വോയ്സ് പുരസ്കാരങ്ങള്‍ പ്രിയങ്ക സായ്നാഥ് നേടി. പ്രിയങ്ക റാവു (ബ്യൂട്ടിഫുള്‍ സ്കിന്‍, മിസ് ഫോട്ടോജനിക്), എമല്‍ഡ ജോസഫ് (ബ്യൂട്ടിഫുള്‍ ഹെയര്‍), പ്രിം റോസ് (മിസ് വിവേഷ്യസ്), നിനിന്‍ കാസിം (മിസ് കണ്‍ജീനിയാലിറ്റി), അഞ്ജുഷ ജയകുമാര്‍ (ബ്യൂട്ടിഫുള്‍ സ്മൈല്‍), മാളവിക വെയ്ല്‍സ് (ബ്യൂട്ടിഫുള്‍ ഐസ്), ചിന്നു ജോസ് (മിസ് സ്റ്റൈല്‍) എന്നിവരാണ് മറ്റു ജേതാക്കള്‍.
ഡിസൈനര്‍ സാരി, വെസ്റ്റേണ്‍ കാഷ്വല്‍, ഗൌണ്‍, പരമ്പരാഗത കേരള സാരി എന്നിങ്ങനെ നാലു റൌണ്ടുകളായിട്ടായിരുന്നു ഫൈനല്‍ മല്‍സരം. സ്വയം പരിചയപ്പെടുത്തുന്ന ആദ്യ റൌണ്ടില്‍ നിന്നു 16 പേര്‍ രണ്ടാം റൌണ്ടിലേക്കും അവിടെ നിന്ന് ഒന്‍പതു പേര്‍ മൂന്നാം റൌണ്ടിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അവസാനവട്ട പോരാട്ടത്തില്‍ അണിനിരന്നത് അഞ്ചുപേര്‍. ആദ്യ മൂന്നു സ്ഥാനക്കാരെ കൂടാതെ ശ്രുതി സത്യന്‍, പ്രിയങ്ക റാവു എന്നിവരാണ് അവസാന റൌണ്ടിലെത്തിയത്.
ഒരേ ചോദ്യത്തിന് ഒരു മിനിറ്റിനുള്ളില്‍ അഞ്ചുപേരും ഒരുമിച്ച് ഉത്തരം എഴുതുന്നതായിരുന്നു അവസാന റൗണ്ട്. സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ എതിര്‍ക്കുന്ന സമൂഹത്തിനും രക്ഷിതാക്കള്‍ക്കും നല്‍കാനുള്ള സന്ദേശം എന്തെന്നതായിരുന്നു അവസാനചോദ്യം. ഓരോരുത്തരുടെ നിശ്‌ചയദാര്‍ഢ്യമാണ് സ്വയം തീരുമാനങ്ങളെടുക്കാനും മുന്നോട്ടുനയിക്കാനും പിന്‍ബലമാകുന്നതെന്നും അതിന് സമൂഹത്തിന്റേയും രക്ഷിതാക്കളുടേയും പിന്തുണയാണ് ആവശ്യമെന്നുമായിരുന്നു അര്‍ച്ചനയുടെ ഉത്തരം. ദൈവം വരമായി നല്‍കിയ കഴിവുകള്‍ സമൂഹത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയാണിതെന്നായിരുന്നു റണ്ണര്‍ അപ് ഗീതു ക്രിസ്‌റ്റിയുടെ ഉത്തരം. സെക്കന്‍ഡ് റണ്ണര്‍ അപ് ബോണി എഴുതിയത് സൗന്ദര്യ മല്‍സര വേദിയില്‍ വിലയിരുത്തപ്പെടുന്നത് സൗന്ദര്യം മാത്രമല്ല വ്യക്‌തിത്വം കൂടിയാണ് എന്നായിരുന്നു.
സംവിധായകന്‍ പ്രിയദര്‍ശന്‍, ഗായിക ഉഷാ ഉതുപ്പ്, സിനിമാതാരങ്ങളായ ബാല, നരേന്‍, പല്ലവി കൃഷ്‌ണ, മോഡല്‍ കെനറ്റ് അലോറ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
Miss Kerala 2009 – Archana Nair
Miss Kerala 2009 First Runner Up – Geethu Christie
Miss Kerala 2009 Second Runner Up – Bonny Mary Mathew
Miss Talented, Miss Beautiful Mind: Archana Nair
Miss Perfect Ten, Miss Voice: Priyanka Sainath
Miss Beautiful Skin, Miss Photogenic: Priyanka Rao
Miss Vivacious: Prim Rose
Miss Congeniality: Ninin E Kassim
Miss Beautiful Hair: Amelda Joseph
Miss Beautiful Smile: Anjusha Jayakumar
Miss Beautiful Eyes: Malavika Gales
Miss Style: Chinnu Joe
| Text: Savitha Sijo | Photo: Sijo Varghese

