HOME

ആഢ്യത്തത്തിന്റെ അവസാനവാക്ക്

chettinad

Chettinad Collection from Josco

ചെട്ടിനാട്‌ ഡിസൈനില്‍ തീര്‍ത്ത ആഭരണങ്ങളുടെ മുഖമുദ്ര ആഢ്യത്തമാണ്. രാജാക്കന്മാര്‍ അണിഞ്ഞിരുന്ന പഴയകാല ആഭരണങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ചെട്ടിനാട്‌ ഡിസൈന്‍.  എന്നാല്‍ സ്വര്‍ണത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കവും മഞ്ഞനിറത്തിന്റെ മടുപ്പുമില്ല ചെട്ടിനാട്‌ ആഭരണങ്ങള്‍ക്ക്.

അത്ര തിളക്കമില്ലാത്ത നിറവും റൂബി ഉള്‍പ്പെടെയുള്ള പ്രഷ്യസ് സ്റ്റോണ്‍സും ചേരുമ്പോള്‍ ആഢ്യത്തത്തിന്റെ അവസാനവാക്കാകുകയാണ് ഈ കളക്ഷനിലെ ഓരോ ഡിസൈനും.

കല്യാണം മുതലായ ചടങ്ങുകളില്‍ ചെട്ടിനാട്‌ ആഭരണമാണ് താരം. ജിമിക്കിയെ ഓര്‍മിപ്പിക്കുന്ന കമ്മലുകളുമുണ്ട് ഈ സെറ്റിനൊപ്പം. നാല് പവനോളം തൂക്കം വരുന്നുണ്ട് ചെട്ടിനാട്‌ ആഭരണങ്ങള്‍ക്ക്. ജോസ്കോയുടെ എല്ലാ ശാഖകളിലും ഈ ഡിസൈനുകള്‍ ലഭ്യമാണ്.

| Nidhi Thomas

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.