HOME

നൃത്തം വച്ച് റാം‌പിലേക്ക്; സിനിമയിലേക്കും

Shalu Kurian (CLICK IMAGE FOR MORE PHOTOS)

Shalu Kurian (CLICK IMAGE FOR MORE PHOTOS)

നല്ല നര്‍ത്തകിയാണ് ശാലു കുര്യന്‍. നൃത്തം ഈ കോട്ടയംകാരിയെ മോഡലിംഗിലും ഇതാ ഇപ്പോള്‍ സിനിമയിലും എത്തിച്ചു. കപ്പല്‍ മുതലാളിയിലെ രണ്ടാം നായിക‍, നന്തുണിയിലെ നായിക, പേരിടാത്ത തമിഴ് ചിത്രത്തിലെ വേഷം.. ഇങ്ങനെ പട്ടിക നീളുന്നു. മാര്‍ ബസേലിയസ് കോളജിലെ ഈ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി മോഡലിംഗിലും തത്‌പരയാണ്. ശാലുവിന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ എന്താണെന്നു ശ്രദ്ധിക്കാം.

ഫാഷന്റെ ലോകത്തേയ്ക്കുള്ള ഈ കടന്നു വരവ് ശാലു എങ്ങനെയാണ് കാണുന്നത്?
ഞാന്‍ വളരെയധികം ഫാഷന്‍ ശ്രദ്ധിക്കുന്നയാളാണ്. പക്ഷെ അന്ധമായി പിന്‍തുടരുന്നതിനോട് എനിക്കഭിപ്രായമില്ല. ഫാഷനാവാം, അത് നമുക്ക് യോജിക്കുന്നതും മററുള്ളവര്‍ക്കു കണ്ടാല്‍ ബോറായി തോന്നാത്തതുമാവണം. ഞാന്‍ അത്യാവശ്യം മോഡേണാണ്. എന്തിലും എന്റേതായ സ്റ്റൈല്‍ പരീക്ഷിക്കാനും ശ്രമിക്കാറുണ്ട്.

എന്തിലാണ് പരീക്ഷണം?
കൂടുതലും വസ്ത്രങ്ങളിലാണ്. ചുരിദാറിലാണ് ഞാന്‍ ഏറ്റവും കം‌ഫര്‍ട്ടബിള്‍. മാഗസിനുകളിലും സിനിമയിലും കാണുന്നത് എനിക്കു ചേരുമോ എന്ന് സ്വയമൊന്ന് ആലോചിച്ചതിനു ശേഷമേ ചുരിദാറിലേയ്ക്ക് കൊണ്ടു വരാറുള്ളു.

ഡ്രസ്സിന്റെ കാര്യത്തില്‍ എന്തെങ്കിലും നിര്‍ബന്ധം?
വള്‍ഗറായി വസ്ത്രം ധരിക്കില്ലെന്നൊരു നിര്‍ബന്ധമുണ്ട്.

ചെയ്തതില്‍ ശ്രദ്ധേയമായ പരസ്യങ്ങള്‍ ?
ജെ ആന്‍ഡ്‌ ജെ, മലബാ ര്‍ഗോള്‍ഡ് കോണ്ടസ്റ്റ് മോഡല്‍, മനോരമ ആഴ്ചപ്പതിപ്പിന്റെ കവര്‍ പേജ്, തൃശൂര്‍ ടെക്‌സ്റ്റൈല്‍സ്. ഇതിനൊക്കെ പുറമേ ഏഷ്യാനെറ്റ് പ്‌ളസ്സില്‍ ഞാന്‍ അവതരിപ്പിച്ച ലൈഫ് സ്റ്റെല്‍ വളരെയധികം അംഗീകാരം നേടി തന്നു.

മേക്കപ്പിടുമ്പോള്‍ എന്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കാറുള്ളത്?
ഓരോ ഡ്രസ്സിനനുസരിച്ചും മേക്കപ്പില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താറുണ്ട്. റെവ്‌ലോണ്‍ ആണ് എന്റെ സ്ഥിരം ബ്രാന്‍ഡ്. മുഖത്തെ മേക്കപ്പില്‍ ഏറ്റവും ഇഷ്ടം ഐ മേക്കപ്പാണ്. കണ്ണുകള്‍ നല്ലതാണെന്ന് പലരും പറയാറുണ്ട്. നല്ല പോലെ ഡാര്‍ക്കായിട്ടാണ് ഞാന്‍ കണ്ണെഴുതാറുള്ളത്.

ഒഴിച്ചുകൂടാനാവാത്തത്?
പെര്‍ഫ്യൂംസ്. റോയല്‍ മിറാജ്,കുട്ടിക്കൂറ ഇവയാണ് ഇഷ്‌ടം.

| Savitha Sijo

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.