HOME

Trendy Watches

INR 9995

INR 9995

വാച്ചിന് എന്ന് മുതലാണ് ഓര്‍ണമെന്റല്‍ പദവി കൈവന്നത്? ഓരോ ഡ്രസ്സിനുമൊപ്പം ഓരോ വാച്ച്, വാച്ചിലും കാഷ്വലും, ഫോര്‍മലും. (ഇനി സെമിഫോര്‍മല്‍ അവതരിക്കുന്നത് എന്നാണാവോ) ഫാസ്റ്റ്ട്രാക്കിന്റെയും, സിറ്റിസണ്‍, ടൈമക്സ്, ടൈറ്റാന്‍ ഇവയുടേയും പുതിയ കളക്ഷന്‍ കണ്ടാലോ.

1) വളരെ സിമ്പിള്‍. ഇത്രയും സിമ്പിളായ ഒരു വാച്ച് വേറെ എവിടെ കിട്ടാന്‍. പ്ലെയിന്‍ കുര്‍ത്തയ്ക്കൊപ്പം ഫാസ്റ്റ്ട്രാക്കിന്റെ ഈ വാച്ചിനേക്കാള്‍ യോജ്യമായ മറ്റൊന്നില്ല.  വില Rs 1395

2) സ്റ്റീലിന് ഇത്രയും funky ആകാന്‍ പറ്റുമോ? പറ്റുമെന്ന് തെളിയിക്കുകയാണ് ഫാസ്റ്റ്ട്രാക്കിന്റെ ഈ പുതിയ മോഡല്‍ വാച്ച്. വില Rs 2495

3) സ്റ്റീലിന്റെ ഡയലും, ചുവന്ന സ്ട്രാപ്പും. ഈ ഡിസൈനും വാച്ച് ഡിസൈനില്‍ തരംഗം കൊണ്ടു വന്ന ഫാസ്റ്റ്ട്രാക്കിന് സ്വന്തം. വില Rs 1695

4) മെറ്റലിന്റെ സ്ട്രാപ്പും, വലിയ ഡയലുമുള്ള ഈ വാച്ചും ഫാസ്റ്റ്ട്രാക്ക് കുടുംബത്തില്‍ നിന്ന് തന്നെ. ആര്‍മി കളക്ഷനാണ് ഉപകുടുംബം. വില Rs 3295

5) ഇത് ടൈറ്റാന്റെ ഓറിയന്‍ കളക്ഷനില്‍ നിന്ന്. ബ്ലാക് സ്ട്രാപ്പും സ്വര്‍ണ്ണനിറത്തിലുള്ള ഡയലും. വില Rs 7800

INR 24, 750

INR 24, 750

6) ടൈമക്സിന്റെ e tide കളക്ഷന്‍ കടലില്‍ പോകുന്നവരെ ഉദ്ദേശിച്ചുള്ളതാണ്. വില Rs 9995

7) ഈ വാച്ചിന്റെ വില ആദ്യമേ പറയാം, Rs 24750. കാല്‍ ലക്ഷത്തിന്റെ അടുത്ത് വിലയുള്ള ഈ വാച്ചില്‍ ബാറ്ററി മാറ്റണ്ട. കൂടാതെ അലാം, chromo stopwatch എന്നീ സൌകര്യങ്ങളും.

പെണ്‍ കൈ മാത്രം അലങ്കരിക്കാനുള്ളതാണ് വാച്ചുകള്‍ എന്നൊന്നുമില്ല. ആ റഫ് ആന്‍ഡ് ടഫ് ലുക്കിന്, അല്ലെങ്കില്‍ ആ കൂള്‍ ലുക്കിന്, അങ്ങനെ ഏത് ലുക്കും മുഴുവനാവാന്‍ അനുയോജ്യമായ വാച്ചുകള്‍ കൂടി വേണം.

| Nidhi Thomas

Bookmark and Share Subscribe

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.