HOME

Big Bangles

ആഭരണം ഇട്ടിട്ടുണ്ടെങ്കില്‍ അത് നാലു പേര്‍ കാണണം, അത് കൊണ്ട് മൈക്രോസ്കോപ്പ് വെച്ച് നോക്കിയാല്‍ മാത്രം കാണുന്ന ആ പഴയ വളയും മാലയും ഒക്കെ ഫാഷനില്‍ നിന്ന് ഔട്ട്. ഇപ്പോ തരുണീമണികള്‍ കൈയിലിടുന്ന ഒരു വളയ്ക്കൊക്കെ അന്യായ മുഴുപ്പാണ്. ഇത് ഒരെണ്ണം തന്നെ ധാരാളം, എന്നാലും രണ്ടും മൂന്നുമൊക്കെ ഇട്ട് ഒരു വളപ്രപഞ്ചത്തില്‍പ്പെട്ടിരിക്കയാണ് പെണ്‍കൈകള്‍.

രണ്ടും മൂന്നുമൊക്കെ വള ഇടുമ്പോള്‍ ഒരേ പോലത്തെ ഇടുന്ന പതിവും ഇവിടെ വിലപോകില്ല. മൂന്നെണ്ണം ഇട്ടാല്‍ മൂന്നും മൂന്ന് തരം, ഒന്ന് തടിവളയെങ്കില്‍ മറ്റൊന്ന് മെറ്റല്‍ കൊണ്ടുള്ളത്, ഇനിയുമൊന്ന് മഴവില്‍ വര്‍ണ്ണത്തിലുള്ളത്. വളയുടെ വില തുടങ്ങുന്നത് എണ്‍പത് രൂപ മുതലാണ്, ഇരുന്നൂറ്റമ്പതും, മുന്നൂറുമൊക്കെ വിലയുള്ള വളകളും കൂട്ടത്തിലുണ്ട്.

കൈയില്‍ പറ്റിചേര്‍ന്ന് കിടന്നിരുന്ന ബ്രേസ്ലെറ്റുകള്‍ക്കും ഇപ്പോ രൂപമാറ്റം വന്നു. വള പോലെയും, കല്ലുകള്‍ പതിപ്പിച്ചും ബ്രേസ്ലെറ്റുകളും ഇപ്പോള്‍ പരമാവധി ട്രെന്‍ഡിയാവാനുള്ള ഒരുക്കത്തിലാണ്. വില നാല്‍പ്പത് രൂപ മുതല്‍ മുകളിലോട്ട്.

| Nidhi Thomas

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.