HOME

My Fashion: Bhavana

Bhavana

Bhavana ( CLICK IMAGE FOR MORE PHOTOS)

കയ്യില്‍ കിട്ടുന്നതെന്തും പരീക്ഷിച്ചുകളയാമെന്ന സ്വഭാവക്കാരിയല്ല ഭാവന. ഇട്ടാല്‍ ഇണങ്ങണം,  കണ്ടാല്‍ കൊതിക്കണം. ഇതാണ് ഭാവനയുടെ ഫാഷന്‍ സമവാക്യം.

ഡ്രസിന്റെ കാര്യത്തില്‍ ഭാവന വളരെ സെലക്ടീവാണെന്നു തോന്നുന്നു ?
അതെ, ഞാന്‍ എനിക്കു ചേരുന്ന വേഷങ്ങള്‍ മാത്രമേ ഇടാറുള്ളു. എന്നാല്‍ ചേരുന്നതെന്നു കരുതി കംഫര്‍ട്ടബിളല്ലാത്തതു സെലക്ടു ചെയ്യാറില്ല. സല്‍വാര്‍, ജീന്‍സ്  ഒക്കെയാണ്  സാധാരണ ഇടാറുളളത്. ജീന്‍സിന്റെ ടോപ്പുകളാണെങ്കില്‍  കളറും, ക്വാളിറ്റിയും നോക്കും. പിന്നെ  കുറച്ച് വ്യത്യസ്തവും ആകണം.

സാരിയോട് പിണക്കമാണോ ?
ഒട്ടും  ഉപയോഗിക്കാത്ത വേഷമാണ് സാരി. അതില്‍ ഞാന്‍ കംഫര്‍ട്ടബിളല്ല. പിന്നെ ഞാന്‍ കുറച്ച് ഓടിച്ചാടി നടക്കുന്ന സ്വഭാവക്കാരിയാണ്. സാരിയുടുത്താല്‍ അതൊക്കെ ബുദ്ധിമുട്ടാവും. ഒന്നിരുന്ന്  ഉറങ്ങിയൊക്കെ വരുമ്പോഴേയ്ക്കും സാരി അതിന്റെ വഴിക്കു പോയിരിക്കും.

സിനിമയില്‍ കോസ്റ്റ്യുമിനെ കുറിച്ച് നിര്‍ദ്ദേശം നല്‍കാറുണ്ടോ?
ഇടയ്‌ക്കൊക്കെ. മലയാളത്തില്‍ ട്വന്റിട്വന്റി ചെയ്യുമ്പോള്‍ ഞാന്‍ തന്നെയാണ് എനിക്കു വേണ്ട വേഷങ്ങള്‍ തെരഞ്ഞെടുത്തത്. മാഗസിന്‍സിലൊക്കെ നല്ല ഡ്രസ്സുകള്‍ കണ്ടാല്‍ വെട്ടിയെടുത്ത് സൂക്ഷിക്കാറുണ്ട്. അതു കാണിച്ച് വാങ്ങാറുമുണ്ട്.

എവിടന്നാണ് ഷോപ്പിങ്ങ്?
ഡ്രസ്സുകള്‍ കൂടുതലും ഹൈദ്രാബാദില്‍ നിന്നുമാണ് എടുക്കാറുള്ളത്. വിദേശത്ത് ഷൂട്ടിങ്ങിനു പോകുമ്പോഴും വാങ്ങാറുണ്ട്. ഇഷ്ടപ്പെട്ടാല്‍ അത് സ്വന്തമാക്കിയിരിക്കും.

പ്രിയപ്പെട്ട കളറുകള്‍ ?
വൈറ്റ്, പിങ്ക്, ബ്ലൂ എന്നിവയൊക്കെ ഇഷ്‌ടമാണെങ്കിലും വൈറ്റിനോട് അല്പം  ഇഷ്ടം കൂടുതലുണ്ട്.

എന്തെങ്കിലും കളക്ട് ചെയ്യാറുണ്ടോ?
മോതിരവും കമ്മലും ഭയങ്കര ഭ്രമമാണ്. ഇതിന്റെ വലിയൊരു കളക്ഷന്‍ തന്നെ ഉണ്ട്. ഡ്രസ്സിന് മാച്ച് ചെയ്‌തൊക്കെ ഇടാനും ഇഷ്ടാണ്. ചില സിനിമയിലൊക്കെ എന്റെ തന്നെ ആക്‌സസറീസാണ് ഞാന്‍ ഉപയോഗിക്കാറുള്ളത്.

ബ്രാന്‍ഡഡ് ആകാറുണ്ടോ?
ഡ്രസ്സിന്റെ കാര്യത്തില്‍ ബ്രാന്‍ഡഡൊന്നും ആകാറില്ല. പക്ഷെ വാച്ച്, കൂളിങ്ങ്ഗ്ലാസ്സ്, പെര്‍ഫ്യംസ് ഇവയൊക്കെ ബ്രാന്‍ഡ് നോക്കിയേ വാങ്ങാറുള്ളു. അതൊക്കെ  കുറെനാള്‍ ഉപയോഗിക്കേണ്ട വസ്തുക്കളല്ലേ. വാച്ചില്‍ ഫോസില്‍, വികെഎന്‍ എന്നിവയൊക്കെയാണ് ഇഷ്ടം. കൂളിങ്ങ് ഗ്ലാസ്സ് ഡിഎന്‍ജിയുടെ. പെര്‍ഫ്യൂം കുറെ ബ്രാന്‍സ് ഉണ്ട്. അത് മാറിമാറി ഉപയോഗിക്കും.

മേക്കപ്പ് ?
മാക്കാണ് സാധാരണ ഉപയോഗിക്കാറുള്ളത്. എനിക്ക് യോജിക്കുന്നത് ഇതാണ്. ലിപ്‌സ്റ്റിക് സിനിമയില്‍ മാത്രമേ ഡാര്‍ക്ക് ഷേഡ്‌സ് ഇടാറുള്ളു  പുറത്തൊക്കെ പോകുമ്പോള്‍ ലൈറ്റ്  ഷേഡ്‌സാണിഷ്ടം. മാഗസിനില്‍ നിന്നും നല്ല മേക്കപ്പ്മാന്‍മാരുടെ അടുത്തു നിന്നും മേക്കപ്പ് ടിപ്‌സൊക്കെ ചോദിച്ചറിയാറുണ്ട്.

ഹെയര്‍സ്‌റ്റൈല്‍ ?
ഇടയ്ക്കിടെ മാറിമാറി പരീക്ഷിക്കുന്നൊരു കാര്യമാണു ഹെയര്‍സ്‌റ്റൈല്‍‍. കുറച്ചു നാള്‍ സ്‌ട്രെയിറ്റന്‍ ചെയ്താല്‍,  പിന്നെ കളര്‍ ചെയ്യും, കേര്‍ളി ആക്കിയിടും. അങ്ങനെ പുതിയ സ്റ്റൈല്‍സൊക്കെ ചെയ്തു നോക്കും. തൃശൂര്‍ ലാഫോമ്‌സിലെ നിമ്മിയെന്ന ബ്യൂട്ടിഷന്റെ അടുത്താണ് ഞാന്‍ പോകാറുള്ളത്.

| Savitha Sijo

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.