HOME

ഡയമണ്ട് കളക്ഷന്‍ @ Joy Alukkas

1

1 (CLICK IMAGE FOR MORE PHOTOS)

നിറയെ ഡയമണ്ട് പതിപ്പിച്ച അതിമനോഹരമായ ഒരു നെക്ലേസ് കണ്ട് അത് പോലെയൊന്ന് വാങ്ങാന്‍ കൈ നിറയെ കാശുമായി ജോയ് ആലുക്കാസില്‍ ചെന്നാല്‍ ചിലപ്പോള്‍ നിരാശയാവും ഫലം. കാരണം, എക്സ്ക്ലൂസീവ് ആയി ജോയ് ആലുക്കാസ് ഒരുക്കുന്ന ഡയമണ്ട് പ്രപഞ്ചത്തിലെ മിക്ക ഡിസൈനും ഒന്നേ ഉണ്ടാകൂ.
അപ്പോള്‍ ഇനി എന്തു ചെയ്യുമെന്നാണോ? മറ്റൊരെണ്ണം സെലക്ട് ചെയ്തോളൂ, അത് നിങ്ങളുടെ മാത്രം സ്വന്തം.

1) നെക്ലേസും, മോതിരവും, കമ്മലും അടങ്ങുന്ന ഈ ഡയമണ്ട് സെറ്റില്‍   സ്വര്‍ണ്ണം പുറത്തേക്ക് കാണാത്ത പോലെയാണ് ഡയമണ്ട് പതിച്ചിരിക്കുന്നത്. സ്റ്റോണ്‍ പിഞ്ചിങ്, വൈറ്റ് ഗോള്‍ഡില്‍ ചെയ്തിരിക്കുന്നത് ഈ ആഭരണത്തിന്റെ വജ്രസൌന്ദര്യം കൂട്ടുന്നു. (1a, 1b, 1c)

2) Round Brillient, oval, marquise, pear, heart, emarald, princess, radiant ഇത്രയും കട്ടുകളാണ് ഡയമണ്ടില്‍ ഉള്ളത്. ഇതെല്ലാം ഒരു ആഭരണത്തില്‍ ഒന്നിച്ചാലോ. ഈ അപൂര്‍വസമന്വയവും ജോയ് ആലുക്കാസിന് സ്വന്തം. (2a, 2b)

3) ഈ ആഭരണത്തെകുറിച്ച് പറയുന്നതിന് മുമ്പേ വില പറയാം. ഏകദേശം ഒരു കോടിയോളം രൂപ. വൈറ്റ് ഗോള്‍ഡില്‍ തീര്‍ത്ത ഈ ആഭരണത്തിന് ഇത്രയധികം വില വരാന്‍ കാരണം ഇതില്‍ പതിച്ചിരിക്കുന്ന ഡയമണ്ടിന്റെ വലിപ്പമാണ്. ഡയമണ്ടിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് വില എത്രത്തോളം കൂടാമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. (3a, 3b)

4) മാങ്ങാ മാല പോലെയുണ്ടെന്നോ? മാങ്ങാ മാലയൊക്കെ തന്നെ, പക്ഷേ പതിച്ചിരിക്കുന്നത് ഡയമണ്ട് ആണെന്ന് മാത്രം. (4a, 4b)

5) ഇത് വൈറ്റ് ഗോള്‍ഡില്‍ വജ്രത്തിന്റെ അഭൌമസൌന്ദര്യവും ടര്‍മോലീന്‍ എന്ന പിങ്ക് നിറത്തിലുള്ള കല്ലിന്റെ മാസ്മരികതയും ഒത്ത് ചേര്‍ന്നുള്ള ആഭരണം. (5a, 5b, 5c)

6) വൈറ്റ് ഗോള്‍ഡും പല വലിപ്പത്തിലുള്ള ഡയമണ്ടും ഒത്ത് ചേര്‍ന്നുള്ള അതിമനോഹരമായ ആഭരണം. (6a, 6b)

7) ജിമിക്കി നമുക്കെന്നും നൊസ്റ്റാള്‍ജിയ ആണ്. ഓര്‍മകള്‍ക്ക് തിളക്കം  ചാര്‍ത്തി ഒരു ഡയമണ്ട് ജിമിക്കി വാങ്ങിയാലോ. (7a, 7b)

| Nidhi Thomas

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.