HOME

My Fashion: Samyuktha

samyuktha

Samyuktha

സെലിബ്രിറ്റി ലൈഫില്‍ നിന്നും പിന്‍വാങ്ങുന്നതോടെ ഫാഷനില്‍ കുറച്ചു നിയന്ത്രണം വയ്ക്കുന്നവരാണ് പലരും. എന്നാല്‍ സംയുക്ത വര്‍മയെ കാണുമ്പോള്‍  കൂടുതല്‍ ഫാഷനബിള്‍ ആയല്ലോ എന്നാണ് പലരും പറയുന്നത്.  എന്താണീ മാറ്റത്തിനു പിന്നിലെന്ന് സംയുക്ത തന്നെ പറയട്ടെ.

നമുക്ക് ഒരു സപ്പോര്‍ട്ടുണ്ടെങ്കില്‍ തനിയെ മാറിക്കൊള്ളും, ഇവിടെ ബിജുവേട്ടനാണ് എന്റെ സപ്പോര്‍ട്ടീവ് പില്ലര്‍. ബിജുവേട്ടന്റെ ഇഷ്ടത്തിനാണ് ഈ പുതിയ മാറ്റങ്ങളൊക്കെ. പ്രായമാകുമ്പോഴല്ലേ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ജീവിത സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് നമ്മളും മാറണമെന്നാണ് എന്റെ അഭിപ്രായം.

ആക്‌സസറീസൊക്കെ അണിയുന്നതില്‍ എന്തെങ്കിലും വ്യത്യസ്‌തത?
ആക്‌സസറീസിന്റെ വലിയൊരു കളക്ഷന്‍ തന്നെയുണ്ട്. ബിജുവേട്ടന്‍ പുറത്തൊക്കെ പോയി വരുമ്പോള്‍ നല്ലതു കണ്ടാല്‍ വാങ്ങി കൊണ്ടു തരാറുണ്ട്. ബാഗ്ലൂര്‍ ഫാബ് ഇന്ത്യയില്‍ നിന്നാണ് എന്റെ കളക്ഷനില്‍ അധികവും.

സ്വന്തം സ്റ്റൈലൊക്കെ പരീക്ഷിക്കുന്ന സ്വഭാവമുണ്ടോ?
ബാലന്‍സ് ചെയ്താണ് ആഭരണങ്ങളൊക്കെ അണിയാറുള്ളത്. വലിയ കമ്മലാണ് ഇടുന്നതെങ്കില്‍ മാല ഒഴിവാക്കും. അതുപോലെ വലിയ വില കൂടിയ ചുരിദാറൊന്നുമല്ലെങ്കിലും നല്ല ഭംഗിയുള്ള ബീഡ്‌സൊക്കെയിട്ടാല്‍ യുണിക്ക്‌നസ്സ് തോന്നും. ഇങ്ങനെ ധരിക്കുമ്പോള്‍ പലരും വിലകൂടിയതാണോയെന്നു ചോദിക്കും. കല്യാണം പോലുള്ള ഫങ്ഷനുകള്‍ക്കു പോകുമ്പോള്‍ ട്രഡീഷണല്‍ ആഭരണങ്ങള്‍ അണിയാനാണിഷ്ടം.

ഒഴിച്ചു കൂടാനാവാത്തതായി എന്തെങ്കിലുമുണ്ടോ?
സിന്ദൂരം തൊടാതെയും കണ്ണെഴുതാതെയും ഒരിക്കലും പുറത്തു പോകാറില്ല. നല്ല പോലെ ഡാര്‍ക്കാക്കി കണ്ണെഴുതുമ്പോള്‍ ലിപ്സ്റ്റിക് ലൈറ്റാക്കാറുണ്ട്. വിദേശത്തു നിന്നും വരുന്ന എസ്റ്റിലോഡറാണ് ലിപ്സ്റ്റിക്കില്‍ എനിക്കു കംഫര്‍ട്ടബിള്‍, പക്ഷെ ഇഷ്ടം ഇന്ത്യന്‍ കമ്പനികളുടേതാണ്.

കാരണം ഇന്ത്യന്‍ കമ്പനികളുടെ കളര്‍ മാതിരി ഭംഗിയുള്ളവ മറ്റൊന്നിലുമില്ല. ഇവിടന്നാണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ട കളേഴ്‌സ് കിട്ടാറുള്ളത്. മറ്റ് കോസ്മറ്റിക്‌സിലും എനിക്ക് ഇഷ്ടപ്പെട്ട കളേഴ്‌സൊക്കെ ഇന്ത്യന്‍ കമ്പനിയുടേതാണ്. നമ്മുടെ സ്‌കിന്നിനു ചേര്‍ന്ന ഒരു ചപ്പാത്തി കളറല്ലേ ഇവിടന്നു കിട്ടുന്നത്. ഇപ്പോ വിദേശത്തും നമ്മുടെ കണ്ടിട്ടു വന്നു തുടങ്ങി. എന്നാലും ഇവിടത്തത്ര പറ്റില്ല.

സാരിയും സല്‍വാറുമാണോ ഇഷ്ടവേഷങ്ങള്‍?
നാട്ടില്‍ കൂടുതലും ഇതാണിടുന്നത്. ഞാന്‍ സ്ലീവ്‌ലെസ്സ് ഡ്രസ്സിട്ടു കഴിഞ്ഞാല്‍ മോന് അത്ര ഇഷ്ടമല്ല.  യൂറോപ്പിലൊക്കെ പോയാല്‍  മോഡേണ്‍ വേഷങ്ങള്‍ അവിടുന്നു വാങ്ങി ധരിക്കാറുണ്ട്. നമ്മള്‍ അവിടെ ചെന്നു സാരിയുടുത്തു നടന്നാല്‍ എല്ലാവരും ശ്രദ്ധിക്കും.  അതെനിക്കിഷ്ടമല്ല. അവിടെ എല്ലാവരും ഡള്‍ കളേഴ്‌സല്ലേ ഇടുന്നത്.

സാരിയുടെ കളക്ഷനുണ്ടോ?
എനിക്കു സാരി കളക്ഷന്‍ കുറവാണ്. അമ്മയാണ് എടുക്കാറുള്ളത്. അമ്മയ്ക്ക് ഇക്കാര്യത്തില്‍ നല്ല കഴിവാണ്. ബ്ലൗസ്സില്‍ ഡിഫറന്റ്‌ സ്റ്റൈല്‍സൊക്കെ പരീക്ഷിക്കും.

സുന്ദരമായ ഈ മുടിയെങ്ങനെ കാത്തു സൂക്ഷിക്കുന്നു?
നരച്ചൊക്കെ തുടങ്ങുന്ന കാലമാവുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. എന്റെ അച്ഛന്റെയൊക്കെ മുടി പെട്ടെന്നു നരച്ചിരുന്നു. ഞാന്‍ നന്നായി ഓയില്‍ മസ്സാജ് ചെയ്യാറുണ്ട്. കൂടുതല്‍ പരിചരണങ്ങളൊന്നുമില്ല.

വ്യായാമം ചെയ്യുന്ന സ്വഭാവമുണ്ടോ?
യോഗ ചെയ്യും,  ജിമ്മില്‍ പോകും, നടക്കും ഇങ്ങനെ എന്തെങ്കിലും ഒന്ന് ചെയ്യാറുണ്ട്. ഭക്ഷണത്തിലും കുറച്ചു ശ്രദ്ധിക്കാറുണ്ട്. രാവിലെ കട്ടിയായി എന്തെങ്കിലും കഴിക്കും, രാത്രി  മിക്കവാറും ചപ്പാത്തിയാവും, അതു നേരത്തെ കഴിക്കും.   ഡയറ്റിങ്ങ് എന്നു പറഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കില്ല.

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.