HOME

My Fashion: Shafna

Shafna (CLICK IMAGE FOR MORE PHOTOS)

Shafna (CLICK IMAGE FOR MORE PHOTOS)

മേക്കപ്പെന്നു കേട്ടാലെ മടി തുടങ്ങും ഷഫ്നയ്ക്ക്. ആക്‌സസറീസ് കണ്ടാലോ പേഴ്‌സ് കാലിയാകുന്നതാണ് കണക്ക്. മേക്കപ്പിലെ കുറവ് ആക്‌സസറീസ് കൊണ്ട് നികത്തുന്ന ഷഫ്‌നയുടെ ഇഷ്ടങ്ങള്‍ എന്താണെന്നു കേള്‍ക്കാം.

എനിക്ക് കമ്മലിന്റെ വലിയൊരു കളക്ഷന്‍ തന്നെയുണ്ട്. ഹാങ്ങിങ്ങ് ആയവയാണ് അധികവും. ഡ്രസ്സിനൊപ്പം ഓരോന്നും മാറിമാറി പരീക്ഷിക്കും. ഏറ്റവും പുതിയ ഫാഷനുകള്‍ കണ്ടെത്താന്‍ എത്ര സമയം ചെലവാക്കാനും മടിയില്ല. ചേച്ചിയാണ് ഇതിനെല്ലാം കൂട്ട്. എന്നേക്കാള്‍ എന്റെ മുഖത്തിനു ചേരുന്നതൊക്കെ കണ്ടെത്തി തരുന്നത് ചേച്ചിയാണ്. മാല, ബ്രേസ്‌ലെറ്റ്  എന്നിങ്ങനെ ആക്‌സസറീസ് എന്തു കണ്ടാലും വാങ്ങി സൂക്ഷിക്കാറുണ്ട്. കോളേജില്‍ പോകുമ്പോഴും ഉപയോഗിക്കാമല്ലോ.

മോഡേണ്‍ വേഷങ്ങളാണോ ഇഷ്ടം?
കൂടുതലും ചുരിദാറാണ് ധരിക്കാറുള്ളത്. അത് കുറച്ച് ഷോര്‍ട്ട് ആക്കി തയ്ക്കാനാണിഷ്ടം. എനിക്ക് കൂടുതല്‍ ചേരുന്നത് അതാണെന്നു തോന്നാറുണ്ട്. പൊതുവേ ലൈറ്റ് കളേഴ്‌സാണ് താല്പര്യം.  പലരും പറയും എനിക്ക് ഡാര്‍ക്ക് കളറാണ് നല്ലതെന്ന് അതുകൊണ്ട് ഇപ്പോള്‍ കുറച്ചു ഡാര്‍ക്ക് നിറമുള്ളതേ എടുക്കാറുള്ളു. ജീന്‍സും ലോങ്ങ് ടോപ്പും ഇടാറുണ്ട്. ജീന്‍സില്‍ പെപ്പെയാണ് എന്റെ പ്രിയ ബ്രാന്‍ഡ്. ഇടയ്‌ക്കൊക്കെ ലീവ്‌സും എടുക്കും.

മേക്കപ്പ് ?
മേക്കപ്പ് ഇടാന്‍ ഭയങ്കര മടിയാണ്. എന്നാലും എന്തെങ്കിലും പ്രോഗ്രാമിനൊക്കെ പോകുമ്പോള്‍ ഇടാതെ പറ്റില്ലല്ലോ. അങ്ങനെയുള്ള അവസരങ്ങളില്‍ ഉപയോഗിക്കാറുണ്ട്. അല്ലാത്തപ്പോള്‍ ഐ മേക്കപ്പ് ചെയ്യും, പിന്നെ ലൈറ്റ് ആയിട്ട് ലിപ്സ്റ്റിക്കും ഇടാറുണ്ട്. മേക്കപ്പിട്ടാല്‍ പെട്ടെന്ന് അലര്‍ജി വരുന്ന മുഖമാണ് എന്റേത്. എപ്പോഴും മുഖക്കുരുവും വരാറുണ്ട്. ഇതിന് അമ്മ പറഞ്ഞു തരുന്ന ചില പൊടിക്കൈകളൊക്കെ പരീക്ഷിക്കും.

മേക്കപ്പിനെ കുറിച്ചൊക്കെ മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ടോ?
ആ ജോലിയൊക്കെ ചേച്ചിയുടെയാണ്. വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ ചേച്ചി എന്റെ മുഖത്ത് ചിലതൊക്കെ പരീക്ഷിച്ചു നോക്കും. സിനിമയിലല്ലാതെ പുറത്ത് വല്ല പ്രോഗ്രാമിനും പോകണമെങ്കില്‍ ചേച്ചിയാണെന്നെ ഒരുക്കാറുള്ളത്.

ഭക്ഷണക്കാര്യത്തില്‍ എന്തെങ്കിലും നിബന്ധനകള്‍ വയ്ക്കാറുണ്ടോ?
എനിക്കതിന്റെ ആവശ്യം വരാറില്ല കാരണം ഞാന്‍ പണ്ടു മുതലേ ഭക്ഷണക്കാര്യത്തില്‍ വളരെ പിന്നിലാണ്. എക്‌സര്‍സൈസൊക്കെ ചെയ്യണമെന്നു കരുതും. അമ്മ ചിലതൊക്കെ പറഞ്ഞു തരും, പിന്നെ ബുക്ക്‌സൊക്കെ നോക്കി മനസ്സിലാക്കും. പ്രയോഗത്തില്‍ വരുത്തുന്നതാണ് ബുദ്ധിമുട്ട്. അത് മടി കൊണ്ടൊന്നുമല്ല, ചെയ്ത് തുടങ്ങി രണ്ടു ദിവസം കഴിയുമ്പോഴായിരിക്കും ഷൂട്ടിങ്ങ് തുടങ്ങുന്നത്. അപ്പോള്‍ നിറുത്തും.

എന്തിലാണ് ഏറ്റവും ശ്രദ്ധ കൊടുക്കാറുളളത്?
മുടിയുടെ കാര്യത്തില്‍ കുറച്ചു ശ്രദ്ധിക്കാറുണ്ട്. മിക്കവാറും സ്‌ട്രെയിറ്റന്‍ ചെയ്യും. ഇടയ്ക്കിടയ്ക്കു ഡോക്ടറെ  കണ്ട് പ്രോട്ടീന്‍ ട്രീറ്റ്‌മെന്റും ചെയ്യാറുണ്ട്.

| Savitha Sijo

MORE:

1 Comment

  1. most beautiful women, nadia moidu

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.