Priyanka; മത്സരവേദിയില്‍ നിന്നു മോഡലിംഗിലേക്ക്
മിസ് കേരള പട്ടം നഷ്ടപ്പെട്ടെങ്കിലെന്ത്, പ്രിയങ്കറാവുവിനെ തേടി പരസ്യങ്ങളുടേയും, സിനിമകളുടേയും നിര തന്നെയുണ്ട്. 2009 മിസ് കേരള മത്സരത്തില്‍ മിസ് ഫോട്ടോജനിക്, ബ്യൂട്ടിഫുള്‍ സ്‌കിന്‍ ടൈറ്റിലുകള്‍ സ്വന്തമാക്കിയ പ്രിയങ്കറാവു തന്റെ മോഡലിങ്ങ് പ്രവേശത്തെ കുറിച്ച്.
പ്രിയങ്ക വളരെ സന്തോഷത്തിലാണല്ലോ?
ഞാന്‍ മോഡലിങ്ങിലേക്ക് കടന്നതിന്റെ ത്രില്ലിലാണ്. കല്യാണിന്റെ പരസ്യം ചെയ്യാന്‍ പോകുന്നു. ഇന്ത്യാടുഡേ, ധനം, വനിത എന്നിങ്ങനെ കുറച്ചു പരസ്യങ്ങളൊക്കെ ചെയ്തു. കുറെ മൂവി ഓഫേഴ്‌സ് വന്നു.
മിസ് കേരള മത്സരമാണോ ഇതിനെല്ലാം വഴി തുറന്നത്?
അതെ മിസ് കേരള ആകാന്‍ കഴിഞ്ഞില്ലെങ്കിലും അതില്‍ പങ്കെടുത്തതു കൊണ്ടു നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. മത്സരത്തിനു ശേഷമാണ് ഞാന്‍ മോഡലിങ്ങ് ചെയ്‌തു തുടങ്ങിയത്.
മിസ് കേരളയാകാന്‍ കഴിയാഞ്ഞതില്‍ സങ്കടം തോന്നിയില്ലേ?
നിരാശയൊന്നും തോന്നിയില്ല. കാരണം 140 പേരില്‍ നിന്നാണ് ഞങ്ങള്‍ 20 പേര്‍ തിരഞ്ഞെടുക്കപ്പെട്ട് മത്സരവേദിയില്‍ എത്തിയത്. എനിക്കു തോന്നിയത് ഞങ്ങള്‍ ഓരോരുത്തരും വിജയികളാണെന്നാണ്. പിന്നെ അതില്‍ നിന്നും കിട്ടിയ കുറെ ഗുണങ്ങളുണ്ട്. കാഴ്ചപ്പാടില്‍ തന്നെ നിരവധി വ്യത്യാസങ്ങള്‍ വരുത്താനായി, കൂടാതെ നമ്മളിലുള്ള കുറെ കഴിവുകളെ തിരിച്ചറിയാന്‍ കഴിഞ്ഞു. ആ മത്സരത്തില്‍ ഫോട്ടോജനിക് ടൈറ്റില്‍ കിട്ടിയതു കൊണ്ടാണ് ഇന്ന് ഈ അവസരങ്ങള്‍ വന്നത്.
എന്താണ് മോഡലിങ്ങിലേക്ക് ആകര്‍ഷിച്ചത്?
ഞാന്‍ ബാംഗ്ലൂരില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരു രസത്തിനാണ് മിസ് കേരളയില്‍ പങ്കെടുത്തത്. പല മേഖലകള്‍ പരീക്ഷിച്ചു നോക്കാന്‍ എനിക്കിഷ്ടമാണ്. എന്നാലും പഠനത്തിനു തന്നെയാണ് മുന്‍ഗണന. അതുകൊണ്ടാണ് നല്ല സിനിമാ ഓഫറുകള്‍ വന്നിട്ടും വേണ്ടന്നു വച്ചത്.
ഇപ്പോള്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ ചെയ്യുന്നുണ്ട്. അതു നല്ലപോലെ പൂര്‍ത്തിയാക്കണം. ഇപ്പോള്‍ കുറച്ച് നല്ല പരസ്യങ്ങള്‍ മാത്രം ചെയ്യാനാണ് തീരുമാനം. പഠനം കഴിഞ്ഞ് നല്ല റോളുകള്‍ വന്നാല്‍ സിനിമ ചെയ്യും.
ഫാഷനെ കുറിച്ച്?
ഞാന്‍ പുതിയ ഫാഷനുകളൊക്കെ ശ്രദ്ധിക്കാറുണ്ട്. ബാംഗ്ലൂരിലായിരിക്കുമ്പോള്‍ ഏത് ഫാഷനും പെട്ടെന്നറിയാമല്ലോ. യങ്ങ് ആയി ഡ്രസ് ചെയ്യുക. എന്നാല്‍ അത് മറ്റുളളവര്‍ക്കു കാണുമ്പോള്‍ തന്നെ തിരിച്ചറിയും വിധമാകരുതെന്നാണ് എന്റെ കണ്‍സപ്റ്റ്.
ഹെയര്‍സ്റ്റൈല്‍?
എനിക്കു സ്ഥിരമായി ഒരു ഹെയര്‍ സ്റ്റൈലേ ഇല്ലാത്ത ആളാണ്. എപ്പോഴും പുതിയ പുതിയ സ്‌റ്റൈല്‍സ് പരീക്ഷിക്കും. ഇപ്പോള്‍ ലോങ്ങ് ഹെയര്‍ ആക്കി ഇട്ടിരിക്കുകയാണ്. കുറച്ച് നാള്‍ ഇനി ഇതായിരിക്കും.
ഒഴിച്ചു കൂടാനാവാത്തത്?
കാജല്‍, ലിപ്‌ഗ്ലോ, ഡിയോഡ്രന്റ്, ജീന്‍സ്, ലോങ്ങ് റിങ്ങ്‌സ്.
ഫീല്‍ഡില്‍ പിടിച്ചു നിറുത്തുന്നത്?
മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍.
എപ്പോഴും എനര്‍ജറ്റിക് ആയിരിക്കുന്നത്?
മുടങ്ങാതെയുള്ള യോഗ കൊണ്ട്.
റോള്‍ മോഡല്‍?
ഓരോ കാര്യത്തിലും ഓരോ റോള്‍ മോഡല്‍സാണ്. എങ്കിലും അമ്മയാണ് എന്റെ ഏറ്റവും വലിയ റോള്‍ മോഡല്‍.
| Savitha Sijo

