HOME

ആന മാല & ഗോഡ് കളക്ഷന്‍ @ Josco

God Collection @ Josco

God Collection @ Josco

ചെട്ടിനാട് ആഭരണ കളക്ഷനില്‍ ദൈവത്തിന്റെ മുഖം പതിപ്പിച്ച മാലയ്ക്കാണ് ഇപ്പോള്‍  ഡിമാന്‍ഡ്. ഗണപതിയുടെ മുഖം മാലയില്‍ കൊത്തി വെച്ചിട്ടുള്ള ഈ നെക്ലേസ് കണ്ടില്ലേ. മൂന്ന് പവനോളം തൂക്കം വരുന്ന ഈ സെറ്റ് കുന്ദന്‍ സ്റ്റോണ്‍സും ബീഡ്സും വച്ച് കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു. ഗോഡ് കളക്ഷന്റെ വലിയൊരു ശേഖരം
തന്നെയുണ്ട് ജോസ്കോയില്‍.

എലഫന്റ് മാലയാണ് ഈ സീസണിലെ ഏറ്റവും Trendy ഡിസൈന്‍. ഒരുപാട് ചെറുആനകളുടെ രൂപം കൂട്ടിചേര്‍ത്താണ് എലഫന്റ് ചെയിന്‍ ഉണ്ടാക്കിയിരിക്കുന്നത്. നാല് പവനോളം തൂക്കം വരുന്ന ഈ നെക്ലേസില്‍ അമേരിക്കന്‍ ഡയമണ്ടും പതിപ്പിച്ചിട്ടുണ്ട്. നോര്‍ത്ത് ഇന്‍ഡ്യന്‍സും, കേരളത്തിനു  പുറത്ത് താമസിക്കുന്ന മലയാളികളുമാണ് ‘ആന മാല’യുടെ ആരാധകര്‍.

ആരെയും കൊതിപ്പിക്കുന്ന ബ്രൈഡല്‍ കളക്ഷനുമുണ്ട് ഈ ശേഖരത്തില്‍. നിറയെ കല്ലുകള്‍ പതിപ്പിച്ച  ബ്രൈഡല്‍ കളക്ഷന്റെ പിന്നിലും കല്ലുകള്‍ പതിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. ഏകദേശം എട്ട് പവനോളം ഭാരം വരും ഈ ചെയിനിന്. ജോസ്കോയുടെ എല്ലാ ശാഖകളിലും ഈ ഡിസൈനുകള്‍ ലഭ്യമാണ്.


കടപ്പാട്: ജോസ്കോ ജ്വല്ലറി, കിഴക്കേകോട്ട, തിരുവനന്തപുരം

| Nidhi Thomas

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.