HOME

Beena Centennial Collection @ Seematti

Mandira Bedi, Beena Kannan, Sameera Reddy & Ranjini Haridas

Mandira Bedi, Beena Kannan, Sameera Reddy & Ranjini Haridas (CLICK IMAGE 4 GALLERY)

ശീമാട്ടിയുടെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ശീമാട്ടിയുടെ സാരഥി ബീനാ കണ്ണന്‍  പുതിയ ഇനം പട്ടുസാരികള്‍  അവതരിപ്പിച്ചു.  Beena Centennial Collection- 2010- എന്നു പേരിട്ട ഈ കളക്ഷനില്‍  രണ്ടു തരം സാരികളാണുള്ളത്. ഷിമ്മര്‍ ലൈറ്റ് ബ്രൊക്കേഡ്സും ഡിസൈനര്‍ ജഡ്‌കന്‍ സാരികളും.

Shimmer Light Brocades- കോപ്പര്‍-മാറ്റ് ഫിനിഷുള്ള ഈ സോഫ്‌റ്റ് ലൈറ്റ് ഗോള്‍ഡ് ബ്രൊക്കേഡ് സാരികള്‍ ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. ഇവ അണിയാന്‍ സുഖപ്രദമാണ്. നിറത്തിലും പാറ്റേണിലും റേഞ്ചിലും വൈവിധ്യം പുലര്‍ത്തുന്നു.

Designer Jadkan Sarees-ജഡ്‌ക്കന്‍ കല്ലുകള്‍ പതിപ്പിച്ച ഈ സാരികള്‍ കനം കുറഞ്ഞതും മൃദുലവുമാണ്. വിവിധ നിറങ്ങളിലുള്ള സ്‌റ്റോണുകളും ഡിസൈനര്‍ സ്‌റ്റോണ്‍ വര്‍ക്കും ഇവയിലുണ്ട്.

ശീമാട്ടിയുടെ നൂറാം ജന്മദിനാഘോഷത്തിനു തുടക്കം കുറിച്ച് എറണാകുളം ഗോകുലം കണ്‍‌വന്‍ഷന്‍ സെന്ററില്‍  നടന്ന ഫാഷന്‍ ഷോ    ഈ പുതിയ  സാരികളുടെ ആദ്യ പ്രദര്‍ശനം കൂടിയായി.    മന്ദിരാ ബേദി, സമീറാ റെഡ്ഡി, അമൃത പട്‌കി, സ്‌നിത മഹേ, വേദിത പ്രതാപ് സിങ്ങ്  തുടങ്ങിയ പത്ത്   പ്രശസ്‌ത മോഡലുകള്‍ മൂന്നു റൌണ്ടുകളിലായി സാരികളുടെ വൈവിധ്യമാര്‍ന്ന നിര അവതരിപ്പിച്ചു. (ഫോട്ടോ ഗാലറി ഇവിടെ.)

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.