HOME

ഏറ്റവും വിലകൂ‍ടിയ സാരി @ Chennai Silks

Chennai Silks weaves world's costliest saree at INR 40 Lakhs

Chennai Silks weaves world's costliest saree at INR 40 Lakhs

ലോകത്തെ ഏറ്റവും വില കൂ‍ടിയ സാരി ഒന്നു കാണണമെന്നുണ്ടോ?  കൊച്ചിയില്‍ എം.ജി റോഡിലുള്ള ദി ചെന്നൈ സില്‍ക്ക്‌സിന്റെ ഷോറൂമില്‍ എത്തിയാല്‍ മതി. നാല്‍പ്പതു ലക്ഷം രൂപ വിലമതിക്കുന്ന ഈ സാരി അവിടെയുണ്ട്; ഏതാനും ദിവസത്തെ പ്രദര്‍ശനം മാത്രം. കണ്ടാല്‍ മാത്രം പോര, വാങ്ങണമെന്നുണ്ടെങ്കില്‍ മുന്‍‌കൂട്ടി ബുക്ക് ചെയ്യണം. എട്ടു കിലോ ഭാരമുണ്ടെന്നത് ഒരു പ്രശ്നമല്ലെങ്കില്‍ വാങ്ങിയ സാരി ഉടുക്കാനും പറ്റും!

ഗിന്നസ് ബുക്കില്‍ സ്‌ഥാനം നേടിയ ഈ സാരിയുടെ വിശേഷങ്ങള്‍ കേട്ടോളൂ: പ്ലാറ്റിനം, സ്വര്‍ണം, ഡയമണ്ട്, റൂബി, എമറാള്‍ഡ്, യെല്ലോ സഫയര്‍, സഫയര്‍, പേള്‍, ക്യാറ്റ്‌സ് ഐ, ടോപാസ്, കോറല്‍ ഇവയെല്ലാം ഈ സാരി  നെയ്‌തെടുക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.
രാജാരവിവര്‍മയുടെ പതിനൊന്നു പെയ്‌ന്റിംഗുകള്‍ ഈ സാരിയില്‍ കൈകൊണ്ട് നെയ്‌തെടുത്തിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത; വ്യത്യസ്‌ത സംസ്‌കാരിക പശ്‌ചാത്തലത്തിലുള്ള പതിനൊന്നു സ്‌ത്രീകളുടെ ചിത്രങ്ങള്‍. സാരിയുടെ ബോര്‍ഡറിലും രാജാരവിവര്‍മയുടെ വേറെ പെയ്‌ന്റിംഗുകള്‍  തുന്നിച്ചേര്‍ത്തിട്ടുണ്ട്.

മുപ്പതു നെയ്‌ത്തുകാര്‍ ഏകദേശം 4650 മണിക്കൂറു കൊണ്ടാണ് ഈ പട്ടുസാരി നെയ്‌തെടുത്തത്.  ഈ സാരിയുടെ അതേ രൂപം കുറഞ്ഞ വിലയ്ക്കും കിട്ടും; രത്‌നങ്ങളുടെയും സ്വര്‍ണത്തിന്റെയുമൊക്കെ അളവു കുറയുമെന്നു മാത്രം. രണ്ടു ലക്ഷം രൂപയ്ക്ക് ഒറിജിനലിന്റെ ഒറിജിനല്‍ ഡ്യൂപ്ലിക്കേറ്റ് ദി ചെന്നൈ സില്‍ക്ക്‌സില്‍ ലഭ്യമാക്കിയിട്ടുണ്ട്. അതിനു ബുക്ക് ചെയ്യേണ്ട, നേരെ ചെന്നു വാങ്ങിയാല്‍ മതി. കല്യാണസാരി എല്ലാവരുടെയും ശ്രദ്‌ധാകേന്ദ്രമാകട്ടെ!

| Savitha Sijo

A closer look at world's costliest saree

A closer look at world's costliest saree

1 Comment

  1. ethryum vila koodiya saryio ammo ethu medikunna aa person pavangalku enthekilum koduthal ethra nannayirim

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.