HOME

BOY SHORTS 4 Girls

Boy Shorts

Boy Shorts

ജീന്‍സ്, പാന്റ്സ്, ഷോര്‍ട്ട്സ്,  ടൈറ്റ്സ് ഇതൊക്കെ ആണുങ്ങളുടെ വേഷമോ അതോ പെണ്ണുങ്ങളുടെയോ? എന്തായാലും ഇതൊന്നും ആണ്‍‌വസ്‌ത്രങ്ങള്‍ മാത്രമല്ല, എന്നുറച്ചു പ്രഖ്യാപിക്കുന്നു ഇതൊക്കെ ഇടുകയും ഇടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വനിതകള്‍. ഇപ്പോഴിതാ അടിവസ്‌ത്രങ്ങളുടെ കാര്യത്തിലും ഈ ഐക്യം കണ്ടു തുടങ്ങി.

Boy shorts  ആണ് സുന്ദരികള്‍ക്കിടയിലേക്ക് വന്നെത്തിയ പുത്തന്‍ ട്രെന്‍ഡ്. ലേസും പൂവും വച്ച സാദാ പാന്റീസ് ഉപേക്ഷിച്ച് അവര്‍ സ്വീകരിക്കുന്ന പുതുപുത്തന്‍ underwear. പേരു സൂചിപ്പിക്കും പോലെ ഇത് ആണുങ്ങള്‍ ധരിക്കുന്ന ഷോര്‍ട്ട്സ് പോലെ തന്നെ. നിതംബം പൂര്‍ണമായും മറയുന്നു, വസ്‌ത്രങ്ങള്‍ക്കിടയിലൂടെ വെളിപ്പെടുന്ന  panty lines ഒഴിവാക്കാം ഇതൊക്കെയാണ് boy shorts ന്റെ പ്രധാന പ്ലസ് പോയിന്റ്‌സ്. കൊച്ചു സ്‌കര്‍ട്ടുകള്‍ ധരിക്കുമ്പോഴും അടിയില്‍ boy shorts  ധരിച്ചാല്‍ ഒന്നു കുനിയേണ്ടി വന്നാലുള്ള പ്രശ്‌നങ്ങളും ഒഴിവാക്കാമത്രേ.

ഇനി boy shorts തീരെ സെക്‍സിയല്ല എന്നു പരാതിപ്പെടുന്നവര്‍ക്കായി സാറ്റിനും ലൈക്രയിലും തീര്‍ത്ത ലേസും റിബണും മുത്തും പിടിപ്പിച്ച വര്‍ണപ്പകിട്ടുള്ള boy shorts ഉണ്ട്. എന്തായാലും കോട്ടന്‍ boy shorts  ആണ് ആരോഗ്യകരം. പിന്നെ അധികം പൈപ്പിങ്ങും ലേസും ഉള്ളത് ധരിച്ചാല്‍  panty line പ്രശ്‌നം ഉണ്ടാകും. എന്തായാലും ട്രെന്‍ഡ് ആണെന്നു കരുതി വാങ്ങിച്ചു കൂട്ടാതെ ഒന്നു രണ്ടെണ്ണം വാങ്ങി, നല്ലതെങ്കില്‍ കൂടുതല്‍ വാങ്ങുക.  അല്ലെങ്കില്‍ മറ്റൊരു സൈസോ സ്‌റ്റൈലോ പരീക്ഷിക്കാം. സ്ലീവ്‌ലെസ് ബനിയനും ബോയ് ഷോര്‍‌ട്ട്സും വ്യായാമവേളകളില്‍ ഉപയോഗിക്കുന്നവരും ധാരാളമുണ്ട്.

| Zeba

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.