HOME

Navarasa Fashion Show @ Kochi

Alesia Raut ( CLICK IMAGE FOR MORE PHOTOS)

Amrita & Alesia Raut (CLICK IMAGE FOR MORE PHOTOS)

നവരസ-ദി കളര്‍ ഓഫ് ഇമോഷന്‍സ് ; ഡാം 999 എന്ന ഹോളിവുഡ് മൂവി കാസ്റ്റ് ലോഞ്ചിങ്ങിന്റെ ഭാഗമായി കൊച്ചി ഗോള്‍ഡ് സൂക്കില്‍ അവതരിപ്പിച്ച ഫാഷന്‍ ഷോയുടെ പേരാണിത്.

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രെഹാനയാണ്  ഈ ഫാഷന്‍ ഷോ അവതരിപ്പിച്ചത്. നവരസങ്ങളിലെ ഓരോ രസത്തെയും പ്രതിനിധീകരിക്കുന്ന ഒന്‍പതു നിറങ്ങളില്‍ ഓരോന്നിലും ആറുവീതം 54 വസ്ത്രങ്ങളാണ് ഷോയ്ക്കു വേണ്ടി ഒരുക്കിയത്. ഫാഷന്‍ ഷോയ്ക്ക് ഭരനാട്യം, കുച്ചിപ്പുടി,  കഥകളി തുടങ്ങിയ പരമ്പരാഗത കലകളുടെ അകമ്പടിയും ഉണ്ടായിരുന്നു.

പ്രശസ്‌ത മോഡല്‍  അലീസ്യ റൗറ്റ് ആയിരുന്നു ഷോയുടെ മുഖ്യ ആകര്‍ഷണം. റിയ, പുഷ്‌പ,  ടിനു മേനാച്ചേരി, രാജീവ് പിളള, നതാഷ, ജോവിത, അമൃത, ജിയ, അമല, സ്‌നേഹ, ഇന്ദിര, സെറിന്‍  തുടങ്ങി കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നുമുളള മോഡലുകള്‍ പങ്കെടുത്തു.

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.