HOME

Varada Speaks

Varada ( CLICK IMAGE FOR MORE PHOTOS)

Varada ( CLICK IMAGE FOR MORE PHOTOS)

മോഡലിങ്ങിലേക്കിറങ്ങിയതും കൈനിറയെ അവസരങ്ങളാണ്  വരദയെ കാത്തിരുന്നത്. നാലു വര്‍ഷം കൊണ്ട് പ്രൊഫഷനില്‍ മാത്രമല്ല ഫാഷന്റെ കാര്യത്തിലും താന്‍ മെച്ചപ്പെട്ടെന്ന് വരദ പറയുന്നു. വരദയുടെ ഫാഷന്‍ വിശേഷങ്ങളിലേക്ക്.

വരദ വളരെ ഫാഷനബിള്‍ ആണോ?
എന്തിലും ഫാഷന്‍ മുന്‍പന്തിയില്‍ എന്ന സ്വഭാവമൊന്നുമില്ല. ചില കാര്യങ്ങളില്‍ ചെറിയ നിര്‍ബന്ധമൊക്കെയുണ്ടെന്നു മാത്രം. വളരെ നീറ്റായി ഡ്രസ് ചെയ്യാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മറ്റുള്ളവര്‍ക്കു കാണുമ്പോള്‍ ഒരിക്കലും നമ്മള്‍ വൃത്തിയില്ലാത്തവരാണെന്നു തോന്നരുത്.

നാലു വര്‍ഷം കൊണ്ട് കുറെ പരസ്യങ്ങള്‍ ചെയ്‌തെന്നു തോന്നുന്നു?
അതെ നാല്‍പ്പതെണ്ണമെങ്കിലും ചെയ്തു കാണും. ഇതില്‍ പറക്കാട്ട് ജ്വല്ലറിയുടേതാണ് എനിക്ക് കൂടുതല്‍ അംഗീകാരം നേടിത്തന്നത്. ആലപ്പാട്ട്, ലക്ഷ്‌മി ജ്വല്ലറി, പന്തലുക്കാരന്‍കുര്യന്‍സ് എന്നിങ്ങനെ നിരവധി പരസ്യങ്ങള്‍ ചെയ്തിരുന്നു.

സിനിമയിലെത്തിയതോടെ അവസരങ്ങള്‍ കൂടിയോ?
അവസരങ്ങള്‍ കൂടിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഞാന്‍ വളരെ സെലക്‍ടീവ് ആയി.

മേക്കപ്പ് ചെയ്യുന്ന കൂട്ടത്തിലാണോ?
മേക്കപ്പിന്റെ കാര്യത്തില്‍ ഞാന്‍ വളരെ പിന്നിലാണ്. അത്തരം കാര്യങ്ങളെല്ലാം ബ്യൂട്ടീഷന്‍ കൂടിയായ    അമ്മയ്ക്കു വിട്ടിരിക്കുകയാണ്. ലിപ്‌സ്, ഐ മേക്കപ്പുകള്‍ മാത്രമേ ഞാന്‍ ചെയ്യാറുള്ളു. സിനിമയേക്കാള്‍ മേക്കപ്പ് പരീക്ഷണങ്ങള്‍ നടക്കുന്നത് മോഡലിങ്ങിലാണ്.

കോസ്മറ്റിക്‌സിന്റെ കാര്യത്തില്‍ എന്തെങ്കിലും ബ്രാന്റ്?
ഉണ്ട്. റെവ്‌ലോണ്‍, ക്രൈലോണ്‍ ഒക്കെയാണ് എന്റെ ബ്രാന്‍ഡ്‌സ്.

ഡ്രസുകള്‍ ?
നല്ല ട്രെന്‍ഡി വേഷങ്ങള്‍ പരീക്ഷിക്കാറുണ്ട്. പ്രത്യേകിച്ചും ജീന്‍സിലും, ടോപ്പിലുമെല്ലാം. എറണാകുളത്തു നിന്നും തൃശൂരു നിന്നുമാണ് ഡ്രസ്സൊക്കെ വാങ്ങുന്നത്.

ഡയറ്റിങ്ങ് ?
അങ്ങനെയൊന്നുമില്ല. എണ്ണ കൂടുതലുള്ളതൊക്കെ ഒഴിവാക്കാറുണ്ട്. സിനിമയിലൊക്കെ എത്തിയതോടെ ഇത്തരം കാര്യങ്ങളിലുള്ള ശ്രദ്‌ധ കൂടി.

| Savitha Sijo

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.