Lovely Leggings

Shiny leggings
കാലിനോട് പറ്റിച്ചേര്‍ന്ന പാന്റ്സ്, അത് കാലുകള്‍ മൊത്തം മറയ്‌ക്കുന്നതാകാം, മുട്ട് കഴിഞ്ഞതുമാകാം. Leggings എന്ന് അറിയപ്പെടുന്ന ഈ വസ്‌ത്രം കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വിപണിയിലെത്തിയ ടൈറ്റ്സിനെ ഓര്‍മിപ്പിക്കും. മുട്ടൊപ്പം നീളമുള്ള ടൈറ്റ്സ് ധരിച്ചിരുന്നത് ചെറിയ പെണ്‍കുട്ടികളായിരുന്നുവെങ്കില്‍ ഇന്ന് മുതിര്‍ന്നവരും ലെഗിങ്ങ്സിന്റെ ആരാധകരാണ്.
ലെഗിങ്ങ്സിലെ പുത്തന്‍ ട്രെന്‍ഡ് Shiny leggings ആണ്. നൈലോണ്‍- ലൈക്ര മിക്‍സില്‍ ലഭിക്കുന്ന ഇവയ്‌ക്ക് തിളക്കമുള്ള മെറ്റാലിക് ലുക്കാണ്. ലെതര്‍/ ലാറ്റക്‍സ് ഫിനിഷിംഗുള്ള ഈ leggings പൊതുവേ ബ്ലാക്ക്, സില്‍വര്‍, ഗോള്‍ഡ് കളറുകളിലാണ് കിട്ടുന്നത്. നൈലോണ്‍, കോട്ടന്‍- പോളിസ്‌റ്റര്‍ മിക്‍സ് മുതല്‍ സില്‍ക്ക് ലെഗിങ്ങ്സ് വരെയുണ്ട്. ആദ്യം കറുപ്പ്, ബ്രൌണ്‍ നിറങ്ങളില്‍ മാത്രമുണ്ടായിരുന്ന leggings ഇപ്പോള്‍ പല കളറിലും ഡിസൈനിലും ലഭിക്കും. വ്യായാമവേളകളില്‍ ഈ വേഷം ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരുന്നു.
പാന്റ്സ് പോലെ പൂര്‍ണമായും പുറത്തു കാണുന്ന വിധത്തില്‍ leggings ധരിക്കുന്നവരുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ പൊതുവേ മിനിസ്‌കേര്‍ട്ടുകള്‍ക്കൊപ്പവും നീളന്‍ ടോപ്പുകളുടെ കൂടെയുമാണ് leggings ഇടാറുള്ളത്. leggings ശരീരത്തോട് പറ്റിച്ചേര്‍ന്നു കിടക്കുന്നതിനാല്‍ അതിനൊപ്പം ടൈറ്റ് ഫിറ്റായ ടോപ്പ് ധരിച്ചാല്‍ ഭംഗി കിട്ടില്ല. ഡെനിം മിനി സ്‌കേര്‍ട്ടിനോ പ്ലീറ്റഡ് മിനിസ്‌കര്‍ട്ടിനോ ഒപ്പം leggings ധരിച്ചാല്‍ ഒരു സ്‌റ്റൈലിഷ് ലുക്ക് ഉറപ്പാക്കാം.
| Zeba
