Malabar Gold @ Kottayam
മലബാര്‍ ഗോള്‍ഡ് കോട്ടയത്തും. ബേക്കര്‍ ജംഗ്‌ഷനിലെ ഷോറൂം മലബാര്‍ ഗോള്‍ഡ് ബ്രാന്‍ഡ് അംബാസഡര്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്‌തു. സ്വര്‍ണം, വജ്രം, പ്ലാറ്റിനം ആഭരണങ്ങളുടെയും പ്രീമിയം ബ്രാന്‍ഡഡ് വാച്ചുകളുടെയും ശേഖരമാണ് കോട്ടയം ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. പതിനായിരം ചതുരശ്ര അടിയാണു ഈ ഷോറൂമിന്റെ വിസ്തൃതി.
നൂറു ശതമാനം 916 ബിഐഎസ് ഹാള്‍ മാര്‍ക്ഡ് സ്വര്‍ണാഭരണങ്ങളും ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകരിച്ച ഇ.എഫ് കളര്‍ വി.വി.എസ് 1 ശുദ്ധിയുള്ള വജ്രാഭരണങ്ങളും ഇവിടെ ലഭിക്കും. പ്ലാറ്റിനം ഗില്‍ഡ് ഇന്‍റര്‍നാഷണല്‍ അംഗീകരിച്ച പ്ലാറ്റിനം ആഭരണങ്ങളും ലോകപ്രശസ്ത ബ്രാന്‍ഡുകളായ റാഡോ, ടിസ്സോട്ട്, ലോഞ്ചിന്‍സ്, പൊലീസ് എന്നീ വാച്ചുകളുടെ ശേഖരവും മലബാര്‍ ഗോള്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. മൈന്‍ ഡയമണ്ട്സ് അണ്‍ലിമിറ്റഡ്, ഇറ അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി, എത്നിക് ഹാന്‍ഡ്‌ക്രാഫ്റ്റഡ് ഡിസൈനര്‍ ജുവലറി തുടങ്ങിയ ബ്രാന്‍ഡഡ് ജുവലറി എക്സ്ക്ലൂസീവ് കളക്ഷനും ഇവിടെയുണ്ട്.
ആഭരണങ്ങള്‍ക്ക് ആജീവനാന്ത സൗജന്യ മെയിന്‍റനന്‍സും സ്വര്‍ണാഭരണങ്ങള്‍ക്ക് ബൈ-ബാക്ക് ഗ്യാരന്‍റിയും ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷ്വറന്‍സ് കവറേജും മലബാര്‍ ഗോള്‍ഡ് ഉറപ്പു നല്‍കുന്നു. ഓരോ ആഭരണത്തിലും പണിക്കൂലി, തൂക്കം, സ്റ്റോണ്‍ ചാര്‍ജ്ജ്, സ്റ്റോണ്‍ വെയിറ്റ് എന്നിവ രേഖപ്പെടുത്തിയ പ്രൈസ് ടാഗുണ്ടെന്നതും മലബാര്‍ ഗോള്‍ഡിന്റെ സവിസേഷതയാണ്.
1993-ല്‍ കോഴിക്കോട്ടാണ് എം.പി. അഹമ്മദിന്റെ സാരഥ്യത്തില്‍ മലബാര്‍ ഗോള്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, മസ്‌ക്കറ്റ് എന്നിവിടങ്ങളിലും താമസിയാതെ ഷോറൂമുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് ഈ സ്വര്‍ണവ്യാപാരശൃംഖല.

