Srinda Speaks

Srinda
പ്ലസ് ടുവിലും ഡിഗ്രിക്കുമൊക്കെ പഠിക്കുന്ന കുട്ടികള്‍ മോഡലിംഗ് ചെയ്യാറുണ്ട്. വിവാഹം കഴിഞ്ഞാല്‍ ഇവരുടെയൊന്നും പൊടി പോലും കാണാനുമില്ല. ഇതാണ് സൃന്ദയും ഒരു സാധാരണ മോഡലും തമ്മിലുള്ള വ്യത്യാസം. സൃന്ദ വിവാഹിതയാണ്, അതു മാത്രല്ല മുഹമ്മദ് അയന്‍ എന്ന കൊച്ചു മിടുക്കന്റെ അമ്മയുമാണ്.
ഭാര്യയും അമ്മയുമായ ശേഷം മോഡലിംഗ് തുടങ്ങിയ സൃന്ദ ഇന്നിപ്പോള്‍ തന്റെ സ്വപ്നങ്ങള്‍ സഫലമായി തുടങ്ങിയ സന്തോഷത്തിലാണ്.
എങ്ങനെയാണ് മോഡലിങ്ങിലേക്ക് എത്തിയത്?
ഒരു വര്‍ഷമേ ആയിട്ടുളളു ഞാന്‍ മോഡലിങ്ങ് തുടങ്ങിയിട്ട്. ഏഷ്യാനെറ്റ് പ്‌ളസില്‍ ഡുംഡും എന്ന പ്രോഗ്രാം അവതരിപ്പിച്ചാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. തുടര്‍ന്ന് കൈരളി-വി യില്‍ എക്‌സ് ഫാക്ടര്‍ എന്നൊരു പ്രോഗ്രാം ചെയ്യാന്‍ തുടങ്ങി. ഒരു വര്‍ഷമായി ഞാന്‍ തന്നെയാണ് അത് ചെയ്യുന്നത്. തുടര്‍ന്നാണ് പരസ്യങ്ങള്‍ ചെയ്യുന്നത്. മിനിമുത്തൂറ്റ്, കമ്മ്യൂണിറ്റി കോളേജ്, കരിക്കിനേത്ത് സില്‍ക്കസ്, ലവണതൈലം എന്നിങ്ങനെ കുറച്ച് പരസ്യങ്ങള്‍ . മോഡലിങ്ങിനോടുള്ള ഭ്രമം മാത്രമാണ് എന്നെ ഇതിലെത്തിച്ചത്.
ഇതു വരെ ചെയ്തതില്‍ ഏറ്റവും ശ്രദ്ധേയമായത്?
പരസ്യങ്ങളാണ് കൂടുതല്‍ ചെയ്തതെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ആല്‍ബം ചെയ്തതിലൂടെയാണ്. അനീഷ് ഉപാസന സ്റ്റില്‍ ക്യാമറ ഉപയോഗിച്ചു ചെയ്ത ആല്‍ബത്തിലെ അഭിനയം കണ്ട് സിനിമയിലെ തന്നെ കുറെ പേര്‍ വിളിച്ച് അഭിനന്ദിച്ചു.
അടുത്ത ലക്ഷ്യം സിനിമയാണോ?
തീര്‍ച്ചയായും, നല്ല അവസരങ്ങള്‍ വന്നാല്‍ സിനിമ ചെയ്യും.
ഡ്രസ്സിംഗ് സ്‌റ്റൈല്‍?
ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നത് ഡ്രസ്സിനു വേണ്ടിയാണ്. ഇഷ്ടപ്പെട്ടത് എവിടെകണ്ടാലും വാങ്ങും. സ്റ്റിച്ചു ചെയ്യുകയാണെങ്കില്‍ ഞാന്‍ തന്നെയാണ് ഡിസൈന്‍ പറഞ്ഞു കൊടുക്കുന്നത്. ഡ്രസ്സു പോലെ തന്നെ ഇഷ്ടമുള്ളതാണ് ചെരുപ്പുകളും, ബാഗുകളും. ഇതിന്റേയും വലിയൊരു കളക്ഷനുണ്ട്. പിന്നെ ആങ്കറിങ്ങ് ചെയ്യുന്നതു കൊണ്ട് ഡ്രസ്സ് കുറെ വേണം.
സൃന്ദയുടെ വേഷങ്ങള്‍ക്കപ്പോള്‍ ആരാധകരുണ്ടാവുമല്ലോ?
എന്റെ സല്‍വാറുകള്‍ എവിടന്നാണ് എടുക്കുന്നതെന്ന് പലരും ചോദിക്കാറുണ്ട്.
മേക്കപ്പ്?
മേക്കപ്പ് വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്നയാളാണ് ഞാന്‍. ഉപയോഗിക്കുന്നത് ബ്രാന്‍ഡഡ് ആകണമെന്ന് നിര്‍ബന്ധവുമുണ്ട്. മാക്ക്, ലോറിയലൊക്കെയാണ് സ്ഥിരം ബ്രാന്‍ഡ്‌സ്. അറിയാവുന്ന മേക്കപ്പ് മാന്‍മാരോടു ചോദിച്ചും, ചാനല്‍സു കണ്ടും വളരെയധികം ബുക്കുകള്‍ റഫര്‍ ചെയ്തുമാണ് മേക്കപ്പിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കാറുള്ളത്.
റോള്‍ മോഡല്‍സ് ആരെങ്കിലുമുണ്ടോ?
റോള്‍ മോഡല്‍ എന്നൊന്നും പറയാന്‍ ആരുമില്ല. നയന്‍താരയെ ഇഷ്ടമാണ്. എന്ത് വേഷമിട്ടാലും അവര്‍ വളരെ കോണ്‍ഫിഡന്റ് ആണ്. പുതിയതായി വന്നവരില്‍ റിമ കല്ലിങ്ങല്‍. എല്ലാ വേഷവും ചേരുന്ന ഫിഗറാണ്. ബിപാഷ ബസു, പ്രിയങ്കാ ചോപ്ര, അങ്ങനെ കുറെ പേരുണ്ട് ഇഷ്ടപ്പെട്ടവരുടെ ലിസ്റ്റില്‍.
ഏറ്റവും പ്രോത്സാഹനം നല്‍കുന്നത്?
ഭര്‍ത്താവ് അഷാബിന്റെ പ്രോത്സാഹനം കൊണ്ടു മാത്രമാണ് ഇഷ്ടപ്പെട്ട ഫീല്‍ഡിലേക്കു തന്നെ എനിക്കെത്താനായത്. വീട് പള്ളുരുത്തി.
| Savitha Sijo

All the best to u dear!!!
May god bless you and fulfill all your wishes…