HOME

Chat With Malavika

Malavika Wales

Malavika Wales (CLICK IMAGE FOR MORE PHOTOS)

മാളവിക,  മിസ് കേരള 2009-ല്‍ പങ്കെടുത്ത് മിസ് ബ്യൂട്ടിഫുള്‍ ഐസ്  പട്ടം കരസ്ഥമാക്കിയ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥി. പങ്കെടുത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ഈ കൊച്ചുമിടുക്കി ഇപ്പോള്‍ മോഡലിങ്ങ് രംഗത്തും മലയാള സിനിമയിലും സജീവമാണ്. മാളവികയുടെ വിശേഷങ്ങളും ഫാഷന്‍ സങ്കല്‍പ്പങ്ങളും എന്താണെന്നു കേള്‍ക്കാം.

മിസ് കേരളയില്‍ പങ്കെടുത്തതിനു ശേഷമായിരുന്നോ മോഡലിങ്ങിലേക്കും സിനിമയിലേക്കും എത്തുന്നത്?
അതെ. അതിനു ശേഷമാണ് എന്നെ തേടി അവസരങ്ങള്‍ എത്തുന്നത്. ഇപ്പോള്‍ ഒരു വര്‍ഷമായി മോഡലിങ്ങ് ചെയ്യുന്നു. കുറച്ചു നല്ല പരസ്യങ്ങള്‍ കിട്ടി. സിനിമയില്‍ ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞാണു തുടക്കം. കണ്ണന്‍ പെരിമുടിയൂരിന്റെ ആട്ടക്കഥ ചെയ്യാന്‍ പോകുന്നു.

ആരായിരുന്നു ഈ രംഗത്തേക്കുള്ള പ്രേരണ?
റിമ കല്ലിങ്കല്‍ എന്റെ സെക്കന്‍ഡ് കസിനാണ്. റിമ ചേച്ചിയായിരുന്നു മിസ് കേരളയില്‍ പങ്കെടുക്കാനുള്ള എന്റെ പ്രേരണ. ഞാന്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ റിമ ചേച്ചിയെ വിളിച്ചു പറഞ്ഞിരുന്നു. ഇപ്പോള്‍ ചേച്ചിക്കു തിരക്കൊക്കെ ആയതു കൊണ്ട് വിളിക്കാറില്ല.
പിന്നെ എന്റെ അച്ഛനും ഞാന്‍ ഈ ഫീല്‍ഡില്‍ എത്താന്‍ കാരണക്കാരനാണ്. അച്ഛന് ഈ ഫീല്‍ഡ് ഭയങ്കര ഇഷ്‌ടമാണ്.

മിസ് കേരളയില്‍ പങ്കെടുത്ത് സ്‌ക്കൂളില്‍ ചെന്നപ്പോള്‍ എന്തായിരുന്നു എല്ലാവരുടേയും പ്രതികരണം?
എല്ലാവര്‍ക്കും നല്ല സന്തോഷമായിരുന്നു. സ്‌ക്കൂളില്‍ മീറ്റിങ്ങ് വിളിച്ച് എനിക്കൊരു ക്രൗണ്‍ നല്‍കി.

ട്രെന്‍ഡി വേഷങ്ങളോടാണ് മാളവികയ്ക്ക് പ്രിയമെന്നു തോന്നുന്നു?
അങ്ങനെയില്ല, ട്രെന്‍ഡി വേഷങ്ങള്‍ ഇഷ്ടം തന്നെയാണ്. എന്നാല്‍ ഏതിലും ഒരു നിയന്ത്രണം ആവശ്യമാണ്. ട്രെന്‍ഡിയാണെന്നു പറഞ്ഞ് എന്തുമെടുത്തണിയുന്ന സ്വഭാവമില്ല. എന്റെ ശരീരത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായതേ ഞാന്‍ ധരിക്കാറുള്ളു.

ഏത് വേഷത്തിലാണ് മാളവിക ഏറ്റവും സുന്ദരിയാകുന്നത്?
അമ്മ പറയുന്നത് സാരിയിലും ഗൗണിലും ഞാന്‍ നല്ല സുന്ദരിക്കുട്ടിയാണെന്നാണ്.

എവിടെ നിന്നാണ് പുതിയ ഫാഷനെ കുറിച്ചൊക്കെ അറിയാറുള്ളത്?
ബുക്കുകളില്‍ നിന്നും, ചാനല്‍സില്‍ നിന്നുമൊക്കെയാണ്. അച്ഛനാണ് ഓരോ ഡ്രസ്സിനും ഏത് ഹെയര്‍ സ്റ്റൈല്‍ വേണമെന്നൊക്കെ പറഞ്ഞു തരാറുള്ളത്.

സാധാരണ പുറത്തു പോകുമ്പോള്‍ മേക്കപ്പ് ഇടാറുണ്ടോ?
ഉണ്ട്. അത്യാവശ്യം മേക്കപ്പൊക്കെ ചെയ്‌തേ പുറത്തിറങ്ങാറുള്ളു. ഷൂട്ടിങ്ങിനു പോകുമ്പോള്‍ അവിടത്തെ മേക്കപ്പ്മാന്‍മാരോട് ചോദിച്ച് ചെറിയ ടിപ്‌സൊക്കെ മനസ്സിലാക്കാറുമുണ്ട്.

ഒഴിവാക്കാന്‍ പറ്റാത്ത മേക്കപ്പ് വസ്തുക്കള്‍ ?
ബ്രാന്‍ഡഡ് ആയതേ ഉപയോഗിക്കാറുള്ളു. മാക്കാണ് ഇഷ്ട ബ്രാന്‍ഡ്.കണ്‍മഷി, ഐലൈനര്‍, കോംപാക്റ്റ് പൗഡര്‍, മസ്‌കാര, ലിപ്‌ഗ്ലോസ്.

റോള്‍മോഡല്‍സ് ആരെങ്കിലും ഉണ്ടോ?
ഐശ്വര്യാറോയ്, റിമ ചേച്ചി, മഞ്ജുവാര്യര്‍ എന്നിങ്ങനെ കുറെ പേരെ ഇഷ്ടമാണ്.

സിനിമ,മോഡലിങ്ങ് ഏതാണ് പ്രൊഫഷന്‍ ആക്കാന്‍ ആഗ്രഹിക്കുന്നത്?
രണ്ടും ഒപ്പം കൊണ്ടു പോകാനാണ് താല്പര്യം. അതോടൊപ്പം ഒരു സി എക്കാരി കൂടി ആകണമെന്നാഗ്രഹമുണ്ട്.

കുടുംബം?
അച്ഛന്‍ പിജി വെയില്‍സ് ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് . അമ്മ സുധിന. ചേട്ടന്‍ മിഥുന്‍ സി എയ്ക്കു പഠിക്കുന്നു. ഞങ്ങള്‍ തൃശൂര്‍ പാട്ടുരായ്ക്കലാണ് താമസം.

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.