HOME

Jiya Khan Speaks

Jiya Khan ( CLICK IMAGE FOR MORE PHOTOS)

Jiya Khan ( CLICK IMAGE FOR MORE PHOTOS)

ജിയാ ഖാന്‍, പേരു കേട്ടാല്‍ അമീര്‍ ഖാന്റെ അനുജനാണെന്നു തോന്നും, കാഴ്ചയിലും ഒരു ബോളിവുഡ് നടന്റെ കെട്ടും മട്ടും. തെറ്റിദ്ധരിക്കരുത് കേട്ടോ, ഇത് ഇറക്കുമതിയൊന്നുമല്ല, നമ്മുടെ സ്വന്തം കൊച്ചിയില്‍ നിന്നുള്ള മോഡല്‍. കുറഞ്ഞ നാളുകൊണ്ട് പ്രശസ്തനായ  ജിയ തന്റെ മോഡലിങ്ങ് അനുഭവങ്ങളെക്കുറിച്ച് പറയുന്നു.

മോഡലിങ്ങ്  താല്പര്യമുള്ള മേഖലയായിരുന്നോ?
സിനിമയായിരുന്നു എന്റെ താല്പര്യം. ആ ഇഷ്ടം കൊണ്ടാണ് മോഡലിങ്ങിലേക്ക് എത്തുന്നത്. 2004-ല്‍ കൊച്ചിയിലെ അബാദില്‍ നടന്ന റാമ്പ്‌ഷോയിലൂടെയാണ്  തുടക്കം. ഇന്നിപ്പോള്‍ ബാംഗ്ലൂര്‍, മദ്രാസ്, ഹൈദ്രാബാദ് ഉള്‍പ്പെടെ പല സ്ഥലങ്ങളിലുമായി അന്‍പതോളം ഷോസ് ചെയ്തു. ഭീമ, ടാറ്റാഇന്റികോം, ഫോക്‌സ് ഷര്‍ട്ട്, ചിരയിന്‍ങ്കണ്ടത്ത്, സ്‌കൈലൈന്‍ എന്നിങ്ങനെ വളരെയധികം കമേഷ്യല്‍ ആഡ്‌സും ചെയ്തു.

നോര്‍ത്തിന്ത്യന്‍ ലുക്ക്  പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ?
തുടക്കത്തില്‍  പ്രശ്‌നമായിരുന്നു. പൊതുവേ പുരുഷ മോഡല്‍സിന് കേരളത്തില്‍ ചാന്‍സ് കുറവാണ്. അങ്ങനെയുളള ഒരവസ്ഥയില്‍ മലയാളി മുഖമില്ലാത്തൊരാള്‍ എന്നത് വളരെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഒന്നര രണ്ടു വര്‍ഷമായിട്ടാണ്  കുറച്ചെങ്കിലും സാധ്യത തെളിഞ്ഞു തുടങ്ങുന്നത്. ഇപ്പോള്‍ കൊച്ചി പോലുള്ള സ്ഥലങ്ങളില്‍ ഫാഷന്‍ വീക്കുകള്‍ നടക്കുന്നുണ്ട്.

ജിയാഖാന്‍ എന്ന മോഡല്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്?
കറാള്‍ക്കടയുടെ പരസ്യത്തിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്   ശ്രദ്ധിക്കപ്പെട്ടത് രണ്ട് ആല്‍ബം ചെയ്തതിലൂടെയാണ്. മോഹം എന്ന ആല്‍ബം വളരെ പോപ്പുലറാവുകയും ചെയ്‌തു.

ശരീരസൌന്ദര്യം നിലനിര്‍ത്തുന്നത് എങ്ങനെയാണ്?
ഒരു മോഡലിന് ഏറ്റവും അത്യാവശ്യം വേണ്ടതാണ് നല്ല ആരോഗ്യമുളള ശരീരം. ഞാന്‍ മിക്കവാറും സൈക്കിള്‍ ചവിട്ടാറുണ്ട്, ഓടും, കുറെ നാള്‍ കളരി ചെയ്തിരുന്നു. സ്‌കിന്‍ നന്നായിരിക്കാന്‍ അധികം വെയിലത്ത് ഇറങ്ങാറില്ല. ഭക്ഷണത്തില്‍  വലിയ നിയന്ത്രണമില്ല.  കാരണം എന്തു കഴിച്ചാലും പെട്ടെന്ന്  വണ്ണം വയ്ക്കുന്ന ശരീരമല്ല എന്ന ഭാഗ്യമുണ്ട്.

ഡ്രസിങ്ങ്?
പുതിയ ഫാഷന്‍ ശ്രദ്ധിച്ച്  അതനുസരിച്ച് അപ്‌ഡേറ്റ് ചെയ്യാറുണ്ട്. ജീന്‍സിലും, ഷൂസിലുമെല്ലാം വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ബ്രാന്‍ഡുകളുണ്ട്. ജീന്‍സില്‍ ലീവ്‌സും, സ്‌പൈക്കറുമാണ് എനിക്ക് കറക്ട് ഫിറ്റ്. ഷൂസ് കാറ്റര്‍ പില്ലറാണ്.

ജിയാഖാന്റെ പുതിയ ഫാഷനുകള്‍ മറ്റുള്ളവര്‍ അനുകരിക്കാറുണ്ടോ?
നാട്ടില്‍ തന്നെ എനിക്ക് കുറേ ആരാധകരുണ്ട്. അവരില്‍ പലരും എന്നെ അനുകരിക്കാറുള്ളതായി തോന്നിയിട്ടുണ്ട്. 2003-ല്‍ ബാംഗ്‌ളൂരില്‍ പോയി വന്ന സമയത്ത് ഞാന്‍ മുടി സ്‌ട്രെയിറ്റന്‍ ചെയ്‌തു. ഒരു പക്ഷെ ഇവിടെ ആദ്യമായി ചെയ്തത് ഞാനായിരിക്കും. പിന്നീട് പലരും അതു കണ്ടിട്ട് ചെയ്തിരുന്നു.

ഈ രംഗത്തെ തുടക്കക്കാരായ പുരുഷ മോഡല്‍സിനോട് എന്താണ് പറയാനുള്ളത്?
മോഡലിങ്ങില്‍ തുടരണമെന്നാഗ്രഹിക്കുന്നവര്‍ കുറച്ചു നാളെങ്കിലും പുറത്തു പോയിട്ട് കേരളത്തില്‍ വരുന്നതാണ് നല്ലത്. ആഡ്ഏജന്‍സി, മീഡിയാ കോണ്‍ടാക്റ്റ്‌സ്, എന്നിവയെല്ലാം നന്നായി മെയിന്റേന്‍ ചെയ്യണം. മറ്റൊന്ന് നല്ല പോലെ പെരുമാറാന്‍ അറിയണമെന്നതാണ്. ഫാഷന്‍ പോലുളള കാര്യങ്ങള്‍ നിരീക്ഷിക്കുകയും അതനുസരിച്ച് അപ്‌ഡേറ്റ് ചെയ്യുകയും വേണം. ഞാന്‍ ഏത് ഷൂട്ടിനു പോകുന്നതിനു മുന്‍പും എന്താണ് കോണ്‍സെപ്റ്റ് എന്നു ചോദിച്ചറിയാറുണ്ട്. അതിനു ചേരുന്ന ഹെയര്‍ സ്റ്റൈല്‍സും മറ്റും നെറ്റില്‍ സെര്‍ച്ച് ചെയ്തു നോക്കും. അങ്ങനെ ചെയ്താല്‍ മേക്കപ്പ്മാനോട് നമുക്ക് എന്താണ് വേണ്ടതെന്നു പറയാം.

അംഗീകാരങ്ങള്‍ ?
2005-ല്‍ ഗ്രാസിം മിസ്റ്റര്‍ ഇന്ത്യ കോംപറ്റീഷന് ഫൈനല്‍ ഫിഫ്റ്റീന്‍ത്തില്‍ വന്നിരുന്നു.

കുടുംബം?
വീട് ഫോര്‍ട്ടുകൊച്ചിയാണ്. അച്ഛന്‍ അബ്ദുള്‍ ഗഫൂര്‍, അമ്മ ആമിന.  രണ്ട് സഹോദരങ്ങളുമുണ്ട്.

| Savitha Sijo

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.