Stylish Plastic

എണ്‍പതുകളിലെ തരംഗമായിരുന്നു പ്ലാസ്‌റ്റിക് ഷൂസുകള്‍. കുട്ടികളും മുതിര്‍ന്നവരും ഒരേ പോലെ പ്ലാസ്‌റ്റിക് ചെരിപ്പുകള്‍ ശീലമാക്കി. വില കുറവ്, കൂടുതല്‍ കാലം നിലനില്‍ക്കും, മഴയത്തും ധൈര്യമായി ഇടാം ഇതൊക്കെ പ്ലാസ്‌റ്റിക് ചെരിപ്പുകളുടെ പ്ലസ് ആയിരുന്നു.
എന്നാല്‍ പ്ലാസ്റ്റിക് മണ്ണില്‍ അഴുകി ചേരില്ല, അത് പ്രകൃതിക്ക് ദോഷമാണ് എന്നറിഞ്ഞതോടെ ഈ ചെരിപ്പുകളുടെ ഡിമാന്‍ഡ് കുറഞ്ഞു. ഇപ്പോഴിതാ റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്‌റ്റിക് ഷൂസുകള്‍ വിപണി പിടിച്ചടക്കുന്നു. ബ്രസീല്‍ ആസ്‌ഥാനമായുള്ള മെലീസ ഷൂസ് ആണ് പ്ലാസ്‌റ്റിക് ഷൂസുകളുടെ വൈവിധ്യമാര്‍ന്ന ഒരു ലോകം തന്നെ കാഴ്‌ച വയ്‌ക്കുന്നത്. വളരെ ഫ്ലെക്സിബിള്‍ ആയ MEFLEX പ്ലാസ്‌റ്റിക് കൊണ്ട് നിര്‍മിക്കുന്ന ഈ ഷൂസുകള്‍ റീസൈക്കിള്‍ ചെയ്യാം. കമ്പനി തന്നെ അവരുടെ പഴയ സ്‌റ്റോക്ക് റീസൈക്കിള്‍ ചെയ്തു പുതിയവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു.
ഈ ഷൂസ് നിര്‍മാണത്തിന്റെ പേരില്‍ ഒരു മൃഗത്തെ പോലും പോലും ഉപദ്രവിക്കേണ്ടി വരുന്നില്ല എന്നതും പ്ലാസ്‌റ്റിക് ഷൂസിന്റെ മേന്മയായി മെലീസ പറയുന്നു. മെലീസയുടെ ഷൂസുകള്‍ സൂപ്പര്‍ഹിറ്റായതോടെ പല പ്രമുഖ ഡിസൈനര്‍മാരും പ്ലാസ്‌റ്റിക് കൊണ്ട് അത്‌ഭുതങ്ങള്‍ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്.
Zeba
