HOME

My Fashion: Priyanka

Priyanka Nair

സിനിമയിലെത്തിയതോടെ താന്‍ ഒരുപാട് ഫാഷനബിളായെന്നാണ് നടി പ്രിയങ്ക നായര്‍ പറയുന്നത്. എല്ലാത്തിലും സ്വന്തമായൊരു ശൈലിയുള്ള പ്രിയങ്കയുടെ ഫാഷന്‍ വിശേഷങ്ങളിലേക്ക്.

എന്താണ് പ്രിയങ്കയുടെ ഫാഷന്‍ സങ്കല്‍പ്പം?
അത്യാവശ്യം ട്രെന്‍ഡിനു പുറകേയൊക്കെ പോകുമെങ്കിലും ഇട്ടാല്‍ അഭംഗി തോന്നുന്നതോ, എനിക്ക് കംഫര്‍ട്ടബിളല്ലെന്നു തോന്നുന്നതോ തിരഞ്ഞെടുക്കാറില്ല.  എന്ത് ഫാഷന്‍ സ്വീകരിച്ചാലും അത് നമ്മുടെ ഭംഗി കൂട്ടാനായിരിക്കണം. അല്ലാതെ ഫാഷനു വേണ്ടി ഒരുപടി കൂടി താഴെ പോകരുതെന്നാണ് എന്റെ അഭിപ്രായം.

വസ്ത്രധാരണത്തില്‍ സ്വന്തമായൊരു ശൈലി ഉണ്ടാക്കാറുണ്ടോ?
എന്റേതായൊരു ശൈലി കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അതുപോലെ തന്നെ  പങ്കെടുക്കുന്ന അവസരങ്ങള്‍,  പങ്കെടുക്കുന്ന ഓഡിയന്‍സ് എന്നിവയൊക്കെ ശ്രദ്ധിക്കാറുണ്ട്. യാത്രകളില്‍ ജീന്‍സും,ടോപ്പുമാണ് ധരിക്കാറുള്ളത്. ഫംഗ്‌ഷനുകള്‍ക്കൊക്കെ സാരിയും സല്‍വാറുമൊക്കെയാണ്.

സിനിമയിലേയ്‌ക്കെത്തിയതോടെയാണോ ഈ മാറ്റങ്ങള്‍?
സിനിമയില്‍ എത്തുന്നതിനു മുന്‍പ് ഞാന്‍ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു. എന്നാല്‍ ഇന്നെന്റെ പ്രൊഫഷനനുസരിച്ച് ഒരുപാട് മാറ്റം വന്നിട്ടുണ്ട്.  കോസ്‌മെറ്റിക്‌സിലും ഡ്രസ്സിലുമെല്ലാം പുതിയത് എന്താണിറങ്ങുന്നത്, എനിക്കു ചേരുമോ എന്നിങ്ങനെയുളള കാര്യങ്ങളൊക്കെ ഇപ്പോള്‍ ശ്രദ്ധിക്കുന്നു.  എന്നാല്‍ ആദ്യം അങ്ങനെയൊന്നുമായിരുന്നില്ല.

കോസ്മറ്റിക്‌സൊക്കെ ബ്രാന്‍ഡ് നോക്കിയാണോ വാങ്ങാറുള്ളത്?
ലോക്കല്‍ ഒന്നും തന്നെ ഉപയോഗിക്കാറില്ല. വിദേശ കമ്പനികളുടെതാണ് ഉപയോഗിക്കാറുള്ളത്. എല്ലാത്തിലും ഒരേ ബ്രാന്‍ഡൊന്നുമല്ല തിരഞ്ഞെടുക്കാറുളളത്. ലോറിയല്‍, മാക്ക്, ക്രെയ്‌ലോണൊക്കെയാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. പിന്നെ എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും ചിലതൊക്കെ പറഞ്ഞു തരാറുണ്ട്.

പ്രിയങ്കയില്‍ എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്നത്?
പലരും എന്റെ കണ്ണും, ചിരിയും നല്ലതാണെന്നു പറയാറുണ്ട്. പിന്നെ താടിയിലെ വെട്ട് ഭാഗ്യമാണന്നൊക്കെ പറയുന്നവരുമുണ്ട്.

പ്രിയപ്പെട്ട കോസ്‌മെറ്റിക് ഐറ്റംസ്?
ഐലൈനര്‍, ലിപ്സ്റ്റിക്, ഐഷാഡോ, ലിപ്‌ലൈനര്‍, കോംപാക്റ്റ് പൗഡര്‍. ഐ മേക്കപ്പാണ് ഏറ്റവും ഇഷ്ടം. ഐ മേക്കപ്പില്‍ പുതിയ ട്രെന്‍ഡുകളൊക്കെ  സ്വയം പരീക്ഷിക്കാറുമുണ്ട്.

എന്തെങ്കിലും ശേഖരിച്ചു വയ്ക്കുന്ന സ്വഭാവമുണ്ടോ?
ലിപ്സ്റ്റിക്കിന്റെ നല്ലൊരു ശേഖരമുണ്ട്. ലൈറ്റ് ഷേഡ്‌സാണിഷ്ടം. പിങ്കിനോടാണ് ഏറ്റവും പ്രിയം.

സിനിമാ രംഗത്ത് ഏറ്റവും സുന്ദരമായി വേഷം ധരിക്കുന്നതായി തോന്നിയിരിക്കുന്നത്?
എനിക്കെന്നും ആരാധന തോന്നിയിട്ടുള്ളത് ശ്രീദേവിയുടെ ഡ്രസ്സിങ്ങിനോടാണ്. ഇന്ത്യന്‍ സിനിമയുടെ മുഖമല്ലേ അവര്‍ക്ക്. ഞാനവരെ നേരില്‍ കണ്ടിട്ടുണ്ട്. എത്ര ഭംഗിയായിട്ടാണ്  ഡ്രസ്സിങ്ങൊക്കെ. ഒരു പരിധിയില്‍ കൂടുതലൊന്നും അവര്‍ മേക്കപ്പു ചെയ്യില്ല.  എന്നാല്‍ വളരെ ഫാഷനബിളുമാണ്.

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.