HOME

തൈലം തടവിയാല്‍ തടി കുറയുമോ?

അമിതവണ്ണം, കുടവയര്‍, ശരീരവടിവ് നഷ്ടപ്പെടല്‍.. എല്ലാം നമ്മുടെ ഉറക്കം കെടുത്തുന്ന പ്രശ്നങ്ങളാണ്. വണ്ണം കുറയ്ക്കാനായി മരിക്കാന്‍ പോലും (പട്ടിണി കിടന്ന്) തയാറാണ് പലരും.

എന്നാല്‍, അങ്ങനെ ഉറക്കം കളയേണ്ട എന്നാണ് പരസ്യങ്ങള്‍ പറയുന്നത്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം ഇത്തിരി തൈലം, അല്ലെങ്കില്‍ രണ്ട് ഗുളിക എന്നാണ് അവരുടെ ഉറപ്പ്.

തൈലം വാങ്ങിയപ്പോള്‍ത്തന്നെ ഒന്നരയിഞ്ച് കുറഞ്ഞു എന്ന മട്ടിലുള്ള അനുഭവവിവരണങ്ങളും പരസ്യങ്ങളില്‍ത്തന്നെ കാണാം. അതിലൊക്കെ വല്ല സത്യവുമുണ്ടോ? നിങ്ങളുടെ അനുഭവം പങ്കു വയ്‌ക്കുക. (ഈയിടെ കേട്ട ഒരു തമാശ: ലവണതൈലം നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കില്‍ എന്‍ എല്‍ ബാലകൃഷ്ണനെ കൃഷ്ണന്‍കുട്ടിനായരാക്കാമായിരുന്നു!)

9 Comments

  1. i don’t know

  2. Lavanathylam Undakkunna Doctor Mahesh aanu Aa nattile ettavum valiya thadiyan

  3. ഞാനൊരു കുപ്പി വാങ്ങി. ഒരാഴ്‌ച പുരട്ടി. ജോലി കഴിഞ്ഞ് എത്തുമ്പോള്‍ വല്ലാതെ വൈകും. പിന്നെ എണ്ണ പുരട്ടാനൊന്നും തോന്നില്ല.

  4. i tried it very seriously , nothing is happening.
    and not only for me my friends also tried.
    i h’ve avoided the junk foods also that time.
    so don’t go for it and don’t trust it becoz it’s really a fake.

  5. പരസ്യത്തിലൂടെ ഇത്തരം പറ്റിപ്പുകള്‍ കേരളത്തിലാണ് കൂടുതലും വിജയിക്കുന്നത്. ഇതിനെതിരെ പൊതുസമൂഹവും ഇവിടത്തെ നിയമവും ഉണരണം.

  6. വ്യായാമം ചെയ്യാനുള്ള മടിയും ജങ്ക് ഫുഡ്സ് ഒഴിവാക്കാനുള്ള മനസ്സുറപ്പ് ഇല്ലായ്‌മയുമാണ് എല്ലാവരും മുതലെടുക്കുന്നത്.

  7. Purse-inte vannam kurayum ……sure

  8. വയറു കുറയ്‌ക്കാനുള്ള ബല്‍റ്റ് എങ്ങനെയുണ്ട്? അതുമിട്ട് നടന്നാല്‍ ഒരു ശ്വാസം മുട്ടുന്ന ഫീല്‍ ഉണ്ടോ?

  9. ലവണതൈലം എത്ര കണ്ടു ഫലവത്തണ് എന്നറിയില്ല, എണ്ണ തേച്ച് ഉഴിയുന്നതും, കിഴികുത്തുന്നതും, വയറൊഴിക്കുന്നതും ആയുര്‍ വേദത്തില്‍ വണ്ണം കുറക്കാനുള്ള ചികില്‍സാരീതികളില്‍ ചിലതാണ്.അതും വാതം പിത്തം കഫം എന്നീ തത്വങ്ങളില്‍ നിങ്ങളുടെ ശരീരം ഏതില്‍ അധിഷ്ടിതം ആണ് എന്നു തരം തിരിച്ചതിനു ശേഷം മാത്രം തീരുമാനിക്കുന്നത്. വെറും വെളിച്ചെണ്ണ രാവിലെ എഴുനേറ്റു വെറും വയറ്റില്‍ തേച്ചു ഉഴിഞ്ഞു കുളിച്ചാലും വയറു കുറയും അതിനു ലവണതൈലം അല്ലെങ്കില്‍ വി.എല്‍ സി സി യുടെ ക്രീം വേണം എന്നില്ല. കേരളത്തില്‍ ആയുര്‍വേദചികില്‍സക്കായി ലോകത്തെമ്പാടു നിന്നും ആളുകള്‍ അന്വേഷിച്ചെത്തുന്നതിന്റെ ചേതോവികാരം ചൂഷണം ചെയ്തു വില്‍ക്കാന്‍ തീരുമാനിച്ച് തൈലങ്ങള്‍.!!! ദേഹം അനങ്ങാതെ വിയര്‍ക്കാതെ വണ്ണം കുറക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആധുനിക ചിന്താഗദിക്കാരുടെ ലോകത്തില്‍ എന്തു തൈലവും വിറ്റുപോകും!!! എന്തിനേറേ…… ഈ എഴുതുന്ന ഞാന്‍ വരെ നാട്ടില്‍ കേരളത്തില്‍ നിന്നും ‘ലവണതൈലം’ വാങ്ങിക്കോണ്ടു വന്നു തിരികെ മസ്കറ്റിലേക്ക്!! പരീക്ഷിക്കുന്നതില്‍ തെറ്റില്ല! നന്നാവുന്നത് കേരളത്തിലെ എന്റെ ഒരു സഹോദരനോ സഹോദരിയോ അല്ലെ!!

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.