Trendy Gowns
ചുരുക്കം ചില വിവാഹവേദികളില്‍ മാത്രം കണ്ടിരുന്ന ഗൗണുകള്‍ ഇന്ന് ഫാഷന്‍ലോകത്തിന്റെ സ്പന്ദനമാണ്. ഗൗണ്‍ എന്നത് പാശ്ചാത്യവസ്ത്രമാണെന്ന സങ്കല്പത്തിന് മാറ്റം വന്നു കഴിഞ്ഞു. ഗൗണ്‍ ആര്‍ക്കും ധരിക്കാം. കൊച്ചു പെണ്‍കുട്ടികള്‍ മുതല്‍ യുവതികള്‍ വരെ. അത് നിങ്ങളുടെ ശരീരത്തിന് യോജിച്ചതാകണം എന്നു മാത്രം.
നിങ്ങളുടെ ശരീരപ്രകൃതിയാണ് ഗൗണിന്റെ ഫാഷന്‍ തീരുമാനിക്കുന്നത്. ഗൗണ്‍ തെരഞ്ഞെടുക്കുമ്പോള്‍ ഏത് തരം തുണിയാണ്, നിറമേതാണ്, ഏത് ഫാഷനാണ് എന്ന കാര്യങ്ങളും ശ്രദ്ധിക്കണം. തടിയല്പം കൂടുതല്‍ ഉള്ളവര്‍ക്ക് സ്ട്രയിറ്റ് ഫിററ് ഗൗണുകളാണ് (straight -fit gown) അനുയോജ്യം. പ്ലംങ്ങിങ്ങ് ബാക്ക് ഗൗണുകളും (plunging back gown) എംപയര്‍ ലൈന്‍കട്ട് (empire-line cut) ഗൗണുകളുമാണ് സ്ലിം ബ്യൂട്ടികള്‍ക്ക് ചേരുന്നത്. വേനല്‍ക്കാലത്ത് ഏറ്റവും ഇണങ്ങുന്നത് എംബ്രോയ്ഡറി ചെയ്ത ഫ്രഞ്ച് ഷിഫോണ്‍ ഡ്രേപ്ഡ് (french chiffon draped gown) ഗൗണുകളാണ്. പാര്‍ട്ടികള്‍ക്കു പഫ്ഡ് ഗൗണ് (pouffed gown) ധരിക്കാം. ആദ്യകാലഫാഷനായ ഗ്രേഷ്യന്‍ സ്‌റ്റൈല്‍ ഡ്രേപ് ഗൌണിന് (grecian style drape gown ) ഇപ്പോഴും ആരാധകരുണ്ട്.
സാറ്റിന്‍, ഷിഫോണ്‍, സില്‍ക്ക് തുടങ്ങിയവയിലാണ് പൊതുവേ ഗൌണുകള്‍. ചിത്രത്തുന്നലുകള്‍ക്കും അലങ്കാരങ്ങള്‍ക്കും ഒപ്പം മുത്തും കല്ലുകളും ഒക്കെ പതിപ്പിച്ച ഗൗണുകളും സാധാരണമാണ്. മുന്‍പ് വിവാഹവേളയിലും അവാര്‍ഡ് വേദികളിലും മാത്രം ധരിച്ചിരുന്ന ഗൗണുകള്‍ ഇപ്പോള്‍ ഏത് ചടങ്ങിലും കാണാം. ആഘോഷവേളകളില്‍ ബോളിവുഡ്-ഹോളിവുഡ് സുന്ദരിമാരെക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അവരുടെ വൈവിധ്യമാര്‍ന്ന ഗൗണുകള്‍ തന്നെ. സ്‌ത്രൈണചാരുതയെ വെളിവാക്കുന്നതിനൊപ്പം പ്രൗഢമാണെന്നതും ഗൗണുകളെ ഇഷ്ടവസ്ത്രമാക്കുന്നു.
| Gijimol P
