HOME

വീണ്ടും ധരിക്കാം Hairbands

Neena Karthika

Hairband back in trend

ഹെയര്‍ബാന്‍ഡും കുട്ടിയുടുപ്പും ഇട്ട് നടന്ന  കാലം മറന്നിട്ടുണ്ടാവില്ലല്ലോ. ഒന്നുകൂടി ആ കാലത്തേക്ക് പോകാനായി ഹെയര്‍ബാന്‍ഡുകള്‍ തിരിച്ചുവരുന്നു. പ്രായമിത്തിരി കൂടിയായാലും ഹൃദയത്തില്‍ യുവത്വം സൂക്ഷിക്കുന്നവര്‍ക്കു ഹെയര്‍ബാന്‍ഡുകള്‍  അഥവാ ഹെഡ്‌ബാന്‍ഡുകള്‍ ധരിക്കാം.

മുടിക്ക് നീളമുണ്ടെങ്കിലും  കുറവാണെങ്കിലും പ്രശ്‌നമില്ല. കാറ്റില്‍ പറക്കുന്ന അടക്കമില്ലാത്ത മുടി ഒതുക്കാന്‍ ഹെയര്‍ബാന്‍ഡ് ആണ് ബെസ്‌റ്റ്. മുഖവടിവുകളും കണ്ണുകളും ശ്രദ്ധേയമാക്കും, വേനല്‍ക്കാലത്ത് മുടി പറന്ന് മുഖത്തേക്ക് വീഴാതെ  ഫ്രഷ് ലുക്ക് നല്‍കും, ഏതു ഹെയര്‍സ്‌റ്റൈലിനൊപ്പവും ധരിക്കാം ഇങ്ങനെ ഹെയര്‍ബാന്‍‌ഡുകള്‍ക്ക് പ്ലസുകള്‍ ധാരാളം.

മുടി പകുതിയിലധികം മൂടുന്നവിധവും ബാന്‍ഡ് ഇടാം. ഇലാസ്റ്റിക് ബാന്‍ഡുകള്‍ക്ക് പകരം വര്‍ണവൈവിധ്യമുള്ള സ്‌കാര്‍ഫുകള്‍ ബാന്‍ഡായി ഉപയോഗിക്കാറുണ്ട്.എക്‌സ്ട്രാമുടി വച്ചുപിടിപ്പിക്കുന്നവര്‍ക്കും സ്വാഭാവികതയ്‌ക്കായി ഹെയര്‍ബാന്‍ഡ് ധരിക്കാം. വില അധികമില്ലെന്നതും ഹെയര്‍ബാന്‍ഡിന് പ്രിയം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ അലങ്കാരങ്ങളും മുത്തും പിടിപ്പിച്ച ബാന്‍ഡുകള്‍ക്ക് വിലയും കൂടും.

റിബണ്‍, മെറ്റല്‍, പ്ലാസ്‌ററിക്, ക്ലോത്ത് ബാന്‍ഡുകളാണ് ഇപ്പോഴുള്ളത്. നൂല്‍വണ്ണത്തിലുള്ളത് മുതല്‍ വീതികൂടിയ ബാന്‍ഡുകള്‍ വരെയുണ്ട്. 600 ബിസി മുതല്‍ ഹെഡ്‌ബാന്‍ഡുകള്‍  ഉപയോഗിച്ചിരുന്നതായാണ് ചരിത്രം. 1880കളില്‍ സ്ത്രീകള്‍ വിവാഹത്തിനും മറ്റും പൂക്കള്‍കൊണ്ടും ചെറിയ ശാഖകള്‍ കൊണ്ടുമുള്ള  ഹെഡ്‌ബാന്‍ഡുകള്‍  ധരിച്ചിരുന്നു. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും സ്‌റ്റൈലാവാന്‍ ഹെഡ്‌ബാന്‍ഡുകള്‍ ഇടാം. പുരുഷടെന്നിസ് താരങ്ങളുടെ ഹെഡ്‌ബാന്‍ഡുകള്‍  അവരോളം തന്നെ പ്രശസ്തമാണ്.

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.