HOME

ത്രഡ് ചെയ്യുമ്പോള്‍ വീതി കുറയ്‌ക്കല്ലേ

ഈര്‍ക്കില്‍ വലുപ്പത്തിലുള്ള പുരികം പഴങ്കഥ. ഇപ്പോഴത്തെ സ്‌റ്റൈല്‍  കറുകറുത്ത ഇടതൂര്‍ന്ന പുരികമാണ്. നനുത്ത പുരികത്തിന് പിന്നാലെ പോയവര്‍ ഇപ്പോള്‍ ഹെയര്‍ ട്രാന്‍‌സ്‌പ്ലാന്റേഷനിലൂടെ  നഷ്ടപ്പെട്ട പുരികം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്.

പ്ലക്കിങ്ങിലൂടെ പുരികം കൂടുതലായി നഷ്ടപ്പെട്ടാല്‍ ഇവ പിന്നീട് പഴയത് പോലെ വളരാറില്ലെന്നതാണ് വാസ്തവം. സ്വാഭാവികമായി കനം കുറഞ്ഞ പുരികമുള്ളവരുമുണ്ട്. ഇങ്ങനെയുള്ളവര്‍ക്കെല്ലാം ശാശ്വതമായ പരിഹാരം ഹെയര്‍  ട്രാന്‍‌സ്‌പ്ലാന്റേഷന്‍ മാത്രമാണ്. ഇതിനായി എത്തുന്ന സ്ത്രീകളുടെ എണ്ണം മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയായിട്ടുണ്ടെന്നാണ് ക്ലിനിക്കുകളിലെ കണക്ക്. രണ്ടു ലക്ഷം രൂപയ്‌ക്ക് മുകളിലാണ് ഇത്തരം സര്‍ജറിക്ക് ചെലവ് വരിക.

1980കളില്‍ വീതിയേറിയ പുരികമായിരുന്നു ഫാഷന്‍. എന്നാല്‍ 90 കള്‍ മുതല്‍ കനം കുറഞ്ഞ് വില്ലുപോലെ വളഞ്ഞ പുരികങ്ങള്‍ക്ക് പിന്നാലെയായിരുന്നു സുന്ദരിമാര്‍. എന്നാലിപ്പോള്‍ കാറ്റ് തിരിച്ച് വീശിയിരിക്കുകയാണെന്ന് മാത്രം. ഇനി ഈ ട്രെന്‍ഡ് മാറിമറിയാനും അധികകാലം വേണ്ട. എങ്കിലും ത്രഡ് ചെയ്യുമ്പോള്‍ ഒന്നോര്‍ക്കുക. ഇടതൂര്‍ന്ന മനോഹരമായ പുരികങ്ങള്‍ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നീട് അതേ അവസ്ഥയില്‍ തിരിച്ച് കിട്ടില്ല.

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.