മിന്നിത്തിളങ്ങും Blingy Bags
രത്‌നങ്ങള്‍ ഇപ്പോള്‍ ബാഗിനുള്ളില്‍ സൂക്ഷിക്കാനല്ല, അവയുടെ പുറത്തു പതിപ്പിക്കാനുള്ളതാണ്. മനസിലായില്ലെങ്കില്‍ ഈ സീസണിലെ താരമായ bling bags ഒന്നു കണ്ടു നോക്കൂ. സെമി പ്രഷ്യസ് സ്റ്റോണുകളായ സ്‌മോക്കി ടോപാസ്, ക്വാര്‍ട്‌സ്, കോറല്‍, ടര്‍ക്വായിസ് , അമേതിസ്‌ററ് എന്നിവ പതിച്ചിരിക്കുന്നു ഈ ബാഗുകളില്‍.
വളരെ ലളിതമായ വസ്ത്രധാരണത്തില്‍ പോലും എലഗന്റ് ലുക്ക് നല്‍കാന്‍ ഇത്തരം ബാഗുകള്‍ ധാരാളം മതിയെന്നാണ് ഫാഷന്‍ ലോകത്തെ സംസാരം. ഡള്‍ ഗോള്‍ഡ്, ബ്ലാക്ക് ഗ്രേ, ചുവപ്പ്, പച്ച എന്നീ നിറങ്ങളാണ് ബാഗുകള്‍ക്ക്. വസ്ത്രങ്ങള്‍ക്ക് ചേരുന്ന ബാഗുകള്‍ക്കാണ് വിപണിയില്‍ ഡിമാന്‍ഡുള്ളത്. കുന്ദന്‍ വര്‍ക്കും ക്രിസ്റ്റലും ഉള്ള ബാഗുകള്‍ ആഭരണങ്ങളുമായി നന്നായി ചേരും. മിനാകാരി വര്‍ക്കില്‍ റൂബിയും എമറാള്‍ഡും ചേരുന്ന ഷോപ്പിങ്ങ് ബാഗുകള്‍ക്കും clutches (സ്‌ട്രാപ്പില്ലാത്ത ബാഗുകള്‍) നും ആഡംബരത്തിനൊപ്പം വിലയും കൂടും. പരമ്പരാഗതതനിമയും ഒപ്പം പാശ്ചാത്യഭംഗിയുമുള്ള clutches ആണ് സ്ത്രീകള്‍ക്കിഷ്ടം. സ്വരോവ്‌സ്‌കി ക്രിസ്റ്റലും പേളും പതിച്ച ഇവ എക്‌സ്ട്രാഓര്‍ഡിനറി ലുക്ക് നല്‍കും. ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട കോമ്പിനേഷന്‍ ആണിത്.
വെഡ്ഡിങ്ങ് റിസപ്ഷനുകളില്‍ വേറിട്ട് നില്‍ക്കാന്‍ Zari-Zardosi ഹാന്‍ഡ് ബാഗുകളാണ് അനുയോജ്യം. എന്നാല്‍ വസ്ത്രവുമായി യോജിക്കണമെന്ന് മാത്രം.എംബ്രോയ്ഡറി ചെയ്ത ഈവനിംഗ് ഷോപ്പിംഗ് ബാഗുകളുമുണ്ട്. മെറ്റീരിയല്‍, ഡിസൈന്‍ വര്‍ക്ക് എന്നിവയ്‌ക്കനുസരിച്ചാണ് ബാഗുകളുടെ വില. ഇത് 1000 മുതല്‍ 10,000 വരെ ആകാം. എന്നാല്‍ റൂബി, കോറല്‍, എമറാള്‍ഡ് എന്നീ കല്ലുകള്‍ പതിച്ചവയ്ക്ക് 80,000-90,000 എന്നീ റേഞ്ചിലാണ് വില.
| Gijimol P
