കുട്ടികള്ക്കായി Cute ആഭരണങ്ങള്
നിങ്ങളുടെ കുസൃതിക്കുടുക്കകള്ക്ക് അണിയാന് ഇതാ കുറച്ചു cute ആഭരണങ്ങള്. മലബാര് ഗോള്ഡിന്റെ സ്റ്റാര്ലെറ്റ് കിഡ്സ് കളക്ഷനിലേതാണ് ഈ സ്റ്റഡുകളും ബ്രേസ്ലെറ്റും മാലയും പെന്ഡന്റും. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണെന്നതിനാല് കുട്ടികള്ക്കണിയാന് വിഷമമില്ല. വൈവിധ്യമുള്ള നിറങ്ങള്. ഇനാമല്വര്ക്കും സ്റ്റോണുമാണ് ഈ ആഭരണങ്ങളുടെ സവിശേഷത. കുട്ടികള്ക്ക് ജന്മദിനസമ്മാനമായി നല്കാനും മികച്ച കളക്ഷന്.
ഒരു ഗ്രാം തൂക്കം മുതല് സ്റ്റഡുകള് കിട്ടും. 2300രൂപ മുതലാണ് ഇവയ്ക്ക് വില
കണക്കാക്കുന്നത്. സിര്കോണ് സ്റ്റോണും ഇനാമലും ആണ് സ്റ്റഡുകളെ കളര്ഫുളാക്കുന്നത്. കുഞ്ഞിക്കൈകള്ക്ക് നന്നായി ഇണങ്ങുന്ന ബ്രേസ്ലെറ്റുമുണ്ട്. മൂന്ന് ഗ്രാമും അതിലധികവുമാണ് ഇവയുടെ തൂക്കം. ഏഴായിരം രൂപ മുതലാണ് വില. പകുതി ചെയിനും പകുതി വളയും എന്ന ഡിസൈനിലാണ് ബ്രേസ്ലെറ്റ്. ചെയിനില് നിന്നും ഇനാമല് വര്ക്ക് ചെയ്ത ചെറിയ രൂപങ്ങള് തൂക്കിയിരിക്കുന്നു.
നൂല്വണ്ണത്തിലുള്ള മാലയും അതിനു ചേര്ന്ന പെന്ഡന്റുമാണ് അടുത്തത്. വിവിധരൂപങ്ങളിലും ആകൃതിയിലുമുള്ള പെന്ഡന്റ് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. ഒന്നരഗ്രാം മുതലാണ് തൂക്കം. ചെറിയ മാല നാലരഗ്രാം മുതല് മുകളിലേക്കാണ്. പതിമൂവായിരം രൂപയില് തുടങ്ങും ഇവയുടെ വില.
ചിത്രങ്ങള്ക്കും വിവരങ്ങള്ക്കും കടപ്പാട്: മലബാര് ഗോള്ഡ്, കോട്ടയം
| Gijimol P
