സ്ലിംബ്യൂട്ടിക്ക് Skinny Jeans
ജീന്‍സിട്ട് ഒന്നു മോഡേണായി നടക്കണമെന്നുണ്ട്. പക്ഷേ ചേരുമോയെന്ന ഭയം കാരണം വാങ്ങി വച്ച ജീന്‍സിനു അലമാരിയില്‍ വിശ്രമം തന്നെ. അല്പം ശ്രദ്ധയോടെ തെരഞ്ഞെടുത്താല്‍ ഏതു ശരീരപ്രകൃതമുള്ളവര്‍ക്കും ജീന്‍സ് ധരിക്കാം.
ജീന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ആദ്യം നിങ്ങളുടെ ശരീരവലുപ്പം തന്നെയാണ് പരിഗണിക്കേണ്ടത്. തീരെ മെലിഞ്ഞതോ അല്ലെങ്കില്‍ മീഡിയം സൈസോ ആണെങ്കില്‍ skinny jeans ആണ് ബെസ്‌റ്റ്. ഇത് നിങ്ങള്‍ക്ക് കുറച്ച് കൂടി ഉയരം തോന്നിപ്പിക്കും. എന്നാലിത്തിരി തടി തോന്നിക്കണമെങ്കില്‍ കോട്ടണിലോ ലൈക്രമെറ്റീരിയലിലോ ഉള്ള low-rise jeans ആകാം. എക്‌സ്ട്രാപോക്കറ്റുകള്‍ ഉള്ളതായാല്‍ ഇല്ലാത്ത വണ്ണം ഉണ്ടെന്ന് തോന്നും.
തുടകള്‍ക്ക് വണ്ണം കുറച്ച് കാട്ടാന്‍ കടുംനിറമുളള ജീന്‍സ് ധരിച്ചാല്‍ മതി. ഇത്തരക്കാര്‍ Gaudy ജീന്‍സും ഒരുപാട് വര്‍ക്കും പോക്കറ്റും ഉള്ളവയും ഒഴിവാക്കുക. വയറിന് ഒതുക്കം തോന്നിക്കാന്‍ medium-high rise jeans ആണ് വേണ്ടത്. കടുംനിറത്തിലുള്ളതാണ് അഭികാമ്യം. എന്നാലിവ ഇറുകിപ്പിടിച്ച് കിടക്കാന്‍ പാടില്ല. അതേ പോലെ അരക്കെട്ടിന് താഴേക്കിറക്കിയും ഇടരുത്. വിസ്താരമുള്ള ഇടുപ്പ് ആണെങ്കില്‍ flare / boot cut jeans ധരിക്കണം. കാലുകള്‍ക്ക് നീളം കുറവാണെന്ന് കരുതി സങ്കടപ്പെടേണ്ട. Straight leg jeans ഉപയോഗിച്ച് നോക്കൂ. Tapered / Flared jeans ഒഴിവാക്കണമെന്ന് മാത്രം. ഉടല്‍നീളം കുറവായി തോന്നുന്നുവെങ്കില്‍ അതിനും പരിഹാരമുണ്ട്. Low-waist jeans ധരിച്ചാല്‍ മതി.
ജീന്‍സ് ധരിക്കുമ്പോള്‍ നിങ്ങള്‍ കംഫര്‍ട്ടബിള്‍ ആകണം. ദീര്‍ഘസമയത്തേക്ക് ജീന്‍സ് ഇടുമ്പോള്‍ ഇതു പ്രധാനമാണ്. ഇരിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം വളരെ സുഗമമാവണം. ജീന്‍സിട്ട് ഇരിക്കുമ്പോള്‍ അരക്കെട്ടിനും വയറിനും ഇറുക്കം അനുഭവപ്പെടരുത്.
| Gijimol P
