Makeup: ആണിനെ അകറ്റുന്ന 10 കാര്യങ്ങള്‍
കടുംനിറമുള്ള ലിപ്‌സ്‌ററിക് ,വച്ചു പിടിപ്പിച്ച കണ്‍പീലികള്‍ ….ഇതെല്ലാം ഉണ്ടെങ്കില്‍ പുരുഷന്‍മാരെ ആകര്‍ഷിക്കാം എന്ന് കരുതരുത്. ഇത്തരം മേക്കപ്പ് ജ്വരം ആണുങ്ങള്‍ക്ക് അലര്‍ജിയാണെന്നാണ് പുതിയ കണ്ടെത്തല്‍. സ്വാഭാവിക സൗന്ദര്യമാണ് പുരുഷന്‍മാരെ ആകര്‍ഷിക്കുന്നതത്രേ.
പുരുഷന്‍മാരില്‍ അഞ്ചിലൊന്നിനും പങ്കാളി അമിതമേക്കപ്പ് അണിയുന്നതില്‍ താല്പര്യമില്ലാത്തവരാണ്. പത്തിലൊരാള്‍ക്ക് മേക്കപ്പ് ഒട്ടുമില്ലാത്തവരെയാണ് താല്പര്യം. കൃത്രിമകണ്‍പീലികള്‍, കടുത്ത ലിപ്സ്റ്റിക്ക്, വളരെ കറുപ്പിച്ച് നീട്ടിയെഴുതിയ ഐ ലൈനര്‍, കടുംനിറമുള്ള ലിപ് ലൈനര്‍, വരച്ച് കറുപ്പിച്ച പുരികം തുടങ്ങിയവയാണത്രേ പുരുഷന്‍മാരുടെ കരിമ്പട്ടികയിലുള്ളത്. ഒന്നരയിഞ്ച് കനത്തില്‍ മുഖത്ത് ഫൗണ്ടേഷന്‍ ഇടുന്നവര്‍ക്കും നോ എന്‍ട്രി തന്നെ. തലേദിവസത്തെ മേക്കപ്പ് കളയാതെ കിടന്നുറങ്ങിയാല്‍ രാവിലെ കണ്ണിനു ചുറ്റും കരി വാരി പുരട്ടിയതു പോലെയിരിക്കും. ഇതും പുരുഷന്‍മാരില്‍ വെറുപ്പുളവാക്കുമത്രേ.
വളരെ ലളിതമായി ഒരുങ്ങുന്നതാണ് പലര്‍ക്കും ഇഷ്ടമെന്നും പഠനം വെളിപ്പെടുത്തുന്നു. എന്നാല്‍ ഇവര്‍ക്ക് ഇത് പങ്കാളിയോട് തുറന്ന് പറയാന്‍ മടിയാണെന്നതാണ് രസകരമായ വസ്തുത. സ്ത്രീകള്‍ക്ക് അവരുടെ സൗന്ദര്യത്തില്‍ സംതൃപ്തി ഇല്ലാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമത്രേ. ചര്‍മ്മത്തിലെ പാടുകളും പോരായ്മകളും മായ്ക്കാനാണ് പലരും മേക്കപ്പ് ചെയ്യുന്നത്. അല്ലാതെ ആകര്‍ഷിക്കാന്‍ മാത്രമല്ലെന്നാണ് സ്‌ത്രീ വാദം.
പഠനവിധേയരായവരില്‍ പതിനഞ്ച് ശതമാനം സ്ത്രീകളും മേക്കപ്പില്ലാതെ പുറത്തിറങ്ങാന്‍ മടിക്കുന്നവരാണ്. മേക്കപ്പില്ലാതെ ഭര്‍ത്താവിന്റെയോ സുഹൃത്തുക്കളുടെയോ മുന്‍പില്‍ ചെല്ലാന്‍ പോലും താല്പര്യമില്ലാത്തവരുമുണ്ട്. സ്വന്തം സൗന്ദര്യം കൊള്ളാമെന്ന് സ്ത്രീക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍ അമിതമായ മേക്കപ്പിന്റെ ആവശ്യം തന്നെ ഇല്ലെന്നാണ് സൗന്ദര്യവിദഗ്‌ധരുടെ അഭിപ്രായം. ഇനി മേക്കപ്പിട്ടാലും ചില കാര്യങ്ങള്‍ ഒഴിവാക്കുന്നതു കൊള്ളാം.
1. പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ലിപ്സ്റ്റിക്ക്
2. ആവശ്യത്തിലധികം ബ്ലഷ് ചെയ്ത കവിള്‍
3. കനത്തില്‍ ഇട്ട ഫൗണ്ടേഷന്‍
4. കടുപ്പിച്ച് വരച്ച് കനം കൂട്ടിയ കണ്ണുകള്‍
5. കണ്‍പീലികളില്‍ കൂടിപ്പിടിച്ചിരിക്കുന്ന മസ്‌കാര
6. കടുംവെട്ട് നിറമുള്ള ലിപ്സ്റ്റിക്ക്
7. മുഖവും കഴുത്തും രണ്ടു നിറത്തിലാക്കുന്ന ഫൗണ്ടേഷന്‍ പ്രയോഗം
8. കടുംനീല ഐഷാഡോ
9. കടുപ്പിച്ച് വരച്ച പുരികം
10.കറുപ്പിച്ച് നീട്ടിയെഴുതിയ ഐലൈനര്‍
| Gijimol P
