HOME

ആണുങ്ങളുടെ മേക്കപ്പ് കിറ്റില്‍ എന്തെല്ലാം?

Ramesh Ravindranപുരുഷന്റെ പരുക്കന്‍ സൗന്ദര്യം എന്നൊക്കെ പറയുന്നത് ഇപ്പോള്‍ ക്രീമിട്ട് മയപ്പെടുത്തിയിരിക്കുന്നു. സ്ത്രീകളുടെ അത്രയും വരില്ലെങ്കിലും ബ്യൂട്ടിപാര്‍ലറുകളില്‍ പോകുകയും ഫെയ്‌സ്‌ക്രീമും ലോഷനും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. പുരുഷന്‍മാരുടെ ബ്യൂട്ടികിറ്റില്‍ വേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഫെയ്‌സ് ക്ലന്‍സര്‍- ദിവസത്തില്‍ രണ്ടുതവണയെങ്കിലും നല്ലൊരു ക്ലന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകണം. ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ് അടങ്ങിയ ക്ലന്‍സറാണ് ഉത്തമം. മൃതചര്‍മ്മം നീങ്ങാനും ചര്‍മ്മസുഷിരങ്ങള്‍ വൃത്തിയാക്കാനും ഇതാണ് നല്ലത്.

ഷേവിങ് ക്രീം- റേസറിന് തടസങ്ങളില്ലാതെ നീങ്ങാന്‍ പറ്റിയതാകണം ഷേവിങ്ങ് ക്രീം. ക്രീമോ ജെല്ലോ സോപ്പോ ഉപയോഗിച്ചതിന് ശേഷമേ ഷേവ് ചെയ്യാവൂ. ബ്രഷ് ഉപയോഗിച്ച് സോപ്പുപുരട്ടുന്നത് നല്ലതാണെന്നും അഭിപ്രായമുണ്ട്.

ആഫ്‌ററര്‍ ഷേവ് ലോഷന്‍‍- ചര്‍മ്മത്തില്‍ മുറിവുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ ഇത് വളരെ നല്ലതാണ്. ഇന്‍ഫെക്ഷന്‍ തടയും,  മോയ്‌സ്ചറൈസറായും പ്രവര്‍ത്തിക്കും.

മോയ്‌സ്ചറൈസര്‍- പ്രായമേറുന്നതനുസരിച്ച് ചര്‍മ്മത്തിന് ആവശ്യമായ എണ്ണമയം പോലും നഷ്ടപ്പെടും ഇതിനൊരു പരിഹാരമാണ് മോയ്‌സ്ചറൈസര്‍. ആന്റി ഓക്‌സിഡന്റ്‌സായ വിറ്റമിന്‍ എ, സി, ഇ എന്നിവയടങ്ങിയ മോയ്‌സ്ചറൈസറാണ് വേണ്ടത്. സോഡിയം ലോറൈല്‍ സള്‍ഫേറ്റ് അടങ്ങിയ ക്രീമുകളും ലോഷനും ഉപയോഗിക്കരുത്.ഇവ ചര്‍മ്മത്തിനാവശ്യമായ നാച്വറല്‍ ഓയിലിനെ പോലും ഇല്ലാതെയാക്കും.

സണ്‍സ്‌ക്രീന്‍‍-കൂടുതല്‍ സമയവും പുറത്ത് ചെലവഴിക്കുന്നതിനാല്‍ സണ്‍സ്‌ക്രീന്‍ പുരുഷന്‍മാര്‍ക്ക് ഗുണകരമാണ്. സണ്‍സ്‌ക്രീന്‍ നല്ലൊരു ആന്റി ഏജിങ്ങ് ക്രീം ആണ്. ഷേവിങ്ങിന് ശേഷം സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടാം. സണ്‍പ്രൊട്ടക്ഷന്‍ ഫാക്ടര്‍ -15 വരെയെങ്കിലും ഉള്ളതാകണം ലോഷന്‍.

പുരുഷന്‍മാരുടെ സ്ഥിരമായുളള ചര്‍മ്മപരിചരണത്തില്‍ പെടുന്നതാണ് ഷേവിങ്ങ്. ഷേവ് ചെയ്യുമ്പോള്‍ മൃതചര്‍മ്മം നീക്കപ്പെടുകയാണ്. ഇത് നിങ്ങളെ കൂടുതല്‍ ചെറുപ്പമാക്കുന്നു. എന്നാല്‍ ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ റേസര്‍ തടയുകയോ മുറിവുണ്ടാകുകയോ ചെയ്യാം. ഇത് കൂടുതലായുണ്ടാകുന്നത് നീളം കുറഞ്ഞ രോമം ആകുമ്പോഴാണ്. ശരിയായി ഷേവ് ചെയ്യാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.

മുഖം നന്നായി ചൂടുവെള്ളത്തില്‍ കഴുകുക. ഇനി ഷേവിങ്ങ് ക്രീം പുരട്ടുക. രോമങ്ങളില്‍ ക്രീം നന്നായി  പുരളണം. മൂര്‍ച്ചയുള്ള റേസര്‍ ഉപയോഗിച്ച് പതുക്കെ ഷേവ് ചെയ്ത് തുടങ്ങാം. രോമവളര്‍ച്ചയുള്ളിടത്ത് നിന്നും താഴേക്കു വേണം റേസര്‍ നീങ്ങാന്‍. തുടര്‍ച്ചയായി ഒരിടത്ത് തന്നെ റേസര്‍ ഉരസരുത്. നന്നായി രോമം നീങ്ങിയ ശേഷം തണുത്തതോ ചെറുചൂടോ ഉള്ള വെള്ളത്തില്‍ നന്നായി മുഖം കഴുകണം. ഇനി ഒരു ആഫ്റ്റര്‍ ഷേവ് ലോഷനോ, സണ്‍സ്‌ക്രീന്‍ മോയ്‌സ്ചറൈസറോ ഉപയോഗിക്കാം.

| Meera

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.