ഇനി Hour-glass ഫിഗര്‍
സൈസ് സീറോ ആണ് പുരുഷന്‍മാര്‍ക്ക് ഇഷ്ടമെന്ന് കരുതിയാല്‍ തെറ്റി. Hour- glass ഫിഗറാണത്രേ പുരുഷന്‍മാരെ ആകര്‍ഷിക്കുന്നത്. ഇതെന്തു ഫിഗര്‍ എന്നല്ലേ. വിസ്താരമുള്ള അരക്കെട്ടും ഒതുങ്ങിയ ഇടുപ്പും ആകൃതിയൊത്ത സ്തനങ്ങളും കൊഴുപ്പിന്റെ അതിപ്രസരമില്ലാത്ത ശരീരവും ആണ് Hour-glass figure. പഴയ സമയമാപിനിയുടെ ആകൃതി ഓര്‍ത്തുനോക്കിയാല്‍ മതിയാകും. സ്ലിം ബ്യൂട്ടികളെക്കാളും പുരുഷന്റെ മനസില്‍ പതിയുന്നത് ഈ സൗന്ദര്യമാണെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇങ്ങനെയുള്ള സുന്ദരിമാരെ കാണുന്നത് പുരുഷന്റെ തലച്ചോറില്‍ ബ്രാന്‍ഡിയും ബിയറും നല്‍കുന്ന ഉത്തേജനമാണ് ഉണ്ടാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.
Hour-glass ഫിഗറാകാന്‍ സഹായിക്കുന്ന ആക്‌സസറീസും ഡ്രസുകളും ഇപ്പോള്‍ വിപണിയിലുണ്ട്. അരക്കെട്ടിന്റെ അമിതവണ്ണം കുറയ്ക്കുന്ന അടിവസ്ത്രങ്ങളും വലിയ കപ്പും പാഡും ഉള്ള ബ്രായും ആണ് ഇവയില്‍ മുന്‍പന്തിയില്‍. ശരീരഭാഗങ്ങളുടെ വലുപ്പം കൂട്ടാനും കുറയ്ക്കാനും സര്‍ജറിക്ക് വിധേയരാകുന്ന സ്ത്രീകളുടെ സംഖ്യ 175 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. Hour-glass curves നു വേണ്ടി ഡയറ്റ് നോക്കിയും എക്‌സര്‍സൈസ് ചെയ്തും സുന്ദരിമാര്‍ പണിപ്പെടുകയാണ്. സൗന്ദര്യം പ്രദര്‍ശനത്തിനും ഉള്ളതാണെന്ന ചിന്ത സ്ത്രീകള്‍ക്കുണ്ട്. അതിനാല്‍ മാജിക്കല്‍ സ്ലിം-ഫിറ്റ് ഫിഗറാണ് അവരുടെ ലക്ഷ്യം.
പതിന്നാലോളം പുരുഷന്‍മാരുടെ തലച്ചോറാണ് Hour-glass ഫിഗറില്‍ നിരീക്ഷണത്തിന് വിധേയമാക്കിയത്. മെലിഞ്ഞ നഗ്നസുന്ദരികളുടെ ചിത്രങ്ങള്‍ ആദ്യവും പിന്നീട് ഈ സുന്ദരിമാരുടെ ഇടുപ്പിലും നെഞ്ചിലും പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കൂടുതല്‍ ഷെയ്പ് വരുത്തിയ ചിത്രങ്ങളും കാണിച്ചു. തുടര്‍ന്നാണ് ബ്രയിന്‍ അനാലിസിസ് നടത്തിയത്. ആദ്യത്തെ ചിത്രങ്ങളെക്കാള്‍ പുരുഷന്‍മാരെ ഉത്തേജിപ്പിച്ചത് രണ്ടാമത്തെ ചിത്രങ്ങളായിരുന്നു. തലച്ചോറില്‍ മദ്യവും മയക്കുമരുന്നും കഴിക്കുമ്പോള്‍ ഉത്തേജിതമാകുന്ന അതേ കേന്ദ്രമാണ് ഈ ചിത്രങ്ങളിലൂടെ ഉത്തേജിതമായതത്രേ.
| Gijimol P
