HOME

Body Piercing ശ്രദ്‌ധയോടെ

ബോഡി പിയേഴ്‌സിങ്ങ് ഇന്ന് ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്റാണ്. ചെവി, മൂക്ക്, കണ്‍പോളകള്‍, നാവ്, പൊക്കിള്‍ത്തടം തുടങ്ങിയ സ്‌ഥലങ്ങളെല്ലാം തുളച്ച് ആഭരണങ്ങളിടുന്നു. പക്ഷേ വളരെയധികം ശ്രദ്ധിച്ച് ചെയ്തില്ലെങ്കില്‍ ഇതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്.

വൃത്തിയാണ് പിയേഴ്‌സിങ്ങില്‍ പരമപ്രധാനം. റീയൂസബിള്‍ ആയ ഉപകരണമാണ് ഉപയോഗിക്കുന്നതെങ്കില്‍ സ്റ്റൈറിലൈസ് ചെയ്തതായിരിക്കണം. ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന സൂചികള്‍ പിയേഴ്‌സിങ്ങിന് ശേഷം സുരക്ഷിതമായി നശിപ്പിക്കണം. കൈകള്‍ കഴുകി ഗ്ലൗസ് ധരിച്ചതിന് ശേഷം മാത്രമേ പിയേഴ്‌സിങ്ങ് നടത്താവൂ. ശരീരത്തില്‍ ഇടാനായി തെരഞ്ഞെടുക്കുന്ന ആഭരണം അലര്‍ജിയുണ്ടാക്കുന്നവയല്ല എന്ന്  ഉറപ്പുവരുത്തണം.

പിയേഴ്‌സിങ്ങ് നടത്തിയ ഭാഗം പൂര്‍ണമായി കരിയാതെ  ആഭരണം മാറ്റരുത്. ആഭരണം മാറ്റുന്നതും വൃത്തിയുള്ള കൈകള്‍ കൊണ്ടാകണം. ശരീരത്തില്‍ എവിടെയാണ് പിയേഴ്‌സിങ്ങ് ചെയ്തതെന്നതിനെ ആശ്രയിച്ചിരിക്കും മുറിവ് കരിയുന്നത്. ചെവിയില്‍ താരതമ്യേന വേഗത്തില്‍ കരിയുമ്പോള്‍ പൊക്കിളിലെ കരിയാന്‍ കാലതാമസം നേരിടും. കരിയാന്‍ കാലതാമസം ഉള്ളപ്പോള്‍ ആഭരണം മാറ്റിയാല്‍ പിയേഴ്‌സിങ്ങ് ചെയ്ത ഭാഗം അടഞ്ഞുപോകും. ഇത് ചിലപ്പോള്‍ പഴുക്കുന്നതിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമിടയാക്കും. പിയേഴ്‌സ് ചെയ്ത ഭാഗം ചുവപ്പുനിറം ബാധിക്കുക,നീര് വയ്ക്കുക, പഴുക്കുക, കടുത്ത വേദന, പനി എന്നിങ്ങനെയാണ് ഇന്‍ഫെക്ഷന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നത്. ഇന്‍‌ഫക്ഷന്‍ ഒഴിവാക്കാന്‍ പിയേഴ്‌സിങ്ങ് ചെയ്‌ത ഭാഗത്ത് ഉപ്പുവെള്ളം പുരട്ടുന്നത് നല്ലതാണ്.  ഏതെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ ചികിത്സയ്‌ക്ക് വിധേയമാകണം. വൃത്തിശൂന്യമായ പിയേഴ്‌സിങ്ങ് എച്ച് ഐ വി, ട്യൂബര്‍കുളോസിസ്, ഹെപ്പറ്റൈറ്റിസ് എന്നിങ്ങനെ മാരകരോഗങ്ങള്‍ പടരുന്നതിനിടയാക്കും. അതിനാല്‍ ഒരു പ്രൊഫഷണലിന്റെ  സഹായത്തോടെ മാത്രമേ പിയേഴ്‌സിങ്ങ് ചെയ്യാവൂ .

Photo courtesy: life123.com

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.