ഡിവൈന്‍ കളക്ഷന്‍ @ Malabar Gold
മംഗല്യത്തിന് അണിഞ്ഞൊരുങ്ങാനായി മലബാര്‍ ഗോള്‍ഡിന്റെ ഡിവൈന്‍ കളക്ഷന്‍. പഴമയുടെ പ്രൗഢിക്കൊപ്പം റൂബിയും എമറാള്‍ഡും പേളും പതിപ്പിച്ച മാലകള്‍. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നവയാണ് ഡിവൈന്‍ കളക്ഷനിലുളളത്.
എത്രയൊക്കെ മോഡലുകള്‍ വന്നാലും മുല്ലമൊട്ട് മാലയ്‌ക്ക് അന്നുമിന്നും ഗമയൊന്നു വേറെയാണ്. ഡിവൈന്‍ കളക്ഷനിലെ ഈ മുല്ലമൊട്ടുമാല 20 പവന്‍ ഉണ്ട്. മൂന്നര ലക്ഷം രൂപയാകും വില. ഇരുസൈഡിലും മുല്ലമൊട്ട് ഡിസൈനോട് കൂടിയ മാലക്കൊപ്പം മുല്ലമൊട്ട് കമ്മലും ഉണ്ട്. ഇത് ഡബിള്‍ സൈഡഡ് സ്റ്റഡാണ്. ഒരു വശത്ത് റൂബിയും മറുവശത്ത് എമറാള്‍ഡും പതിച്ചിരിക്കുന്നു. ഇരുപത്തിയേഴായിരം രൂപയാണ് സ്റ്റഡിന്റെ മാത്രം വില.
ഡിവൈന്‍ കളക്ഷനില്‍ പെടുന്ന ഈ ചെട്ടിനാട് ഹാന്‍ഡ് മെയ്ഡ് ഡിസൈനില്‍ ശ്രീകൃഷ്ണരൂപമാണ് ലോക്കറ്റില്‍ കൊത്തിയിരിക്കുന്നത്. റൂബിക്കും എമറാള്‍ഡിനുമൊപ്പം ചെറിയ പേളും ഈ മാലയില്‍ ഉണ്ട്. പതിനാലരപവനാണ് തൂക്കം. ഏകദേശം രണ്ടര ലക്ഷം രൂപയാണ് മാലയുടെ വില. അഞ്ചരപ്പവന്‍ തൂക്കമുള്ള വലിയ ജിമുക്കിയാണ് ഈ മാലക്കിണങ്ങുന്നത്. തൊണ്ണൂറ്റിആറായിരം രൂപയാണ് ഇതിന് കണക്കാക്കുന്നത്. ഐശ്വര്യത്തിന്റെ പ്രതീകമാണ് ലക്ഷ്മിമാല. കല്ല്യാണങ്ങള്‍ക്ക് ഷോ മാലയായും ലക്ഷ്മിമാല ഇടാറുണ്ട്. കാശുരൂപത്തില്‍ ഉള്ളതാണ് ഈ ലക്ഷ്മിമാലയുടെ ഡിസൈന്‍. നടുവിലെ ലോക്കറ്റില്‍ വലിയ ലക്ഷ്മിരൂപത്തിനൊപ്പം ചെറിയ പേളുകളും റൂബിയും ഉണ്ട്. പതിമൂന്നരപ്പവനാണ് തൂക്കം. രണ്ട് ലക്ഷത്തിനാല്പത്തിമൂവായിരം രൂപയാണ് വില കണക്കാക്കുന്നത്. ഇതിനൊപ്പം നാലു പവന്‍ തൂക്കം വരുന്ന നീളമുള്ള ഈ ജിമുക്കിയുടെ ഡിസൈനില്‍ പേളും റൂബിയും ആണുള്ളത്. 71000 രൂപയാണ് വില വരുന്നത്.
ഡിവൈനില്‍ പെടുന്ന ഈ നെക്‌ളേസ് കാഴ്‌ചയില്‍ മുല്ലമൊട്ട് ഡിസൈന്‍ പോലിരിക്കും. നടുവില്‍ സ്വര്‍ണ്ണ മുത്തുകള്‍ പിടിപ്പിച്ച വലിയ ലോക്കറ്റുള്ള ഈ മാല പത്തരപ്പവനോളമുണ്ട്. റൂബിയാണ് ഈ മാലയിലെ മറ്റൊരാകര്‍ഷണം. ഇതിന് വിലയായി ഒരു ലക്ഷത്തി എണ്‍പത്തിയേഴായിരം രൂപ കണക്കാക്കുന്നു. കൊളുത്തിയിടുന്ന പോലുള്ള ജിമുക്കിയാണ് ഈ നെക്‌ളേസിനൊപ്പമുള്ളത്. ഇത് രണ്ടേമുക്കാല്‍ പവന്‍ തൂക്കമുള്ളതാണ്. അമ്പതിനായിരം രൂപ മുടക്കിയാല്‍ ഈ കമ്മല്‍ അണിയാം.
(സ്വര്‍ണ്ണവിലയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് വിലകളില്‍ മാറ്റം വരാം)
| Gijimol P

Do you have divine collections at malabar gold Perinthalmanna.