HOME

സ്ലീവ് ലെസിന് ഹെയര്‍ലെസ്

സ്ലീവ്‌ലെസ് വസ്ത്രങ്ങളില്‍  നിങ്ങള്‍  സ്‌റ്റൈലിഷ് ആകും. പക്ഷേ സ്ലീവ്‌ലെസ് ധരിക്കുമ്പോള്‍ കൈകള്‍ മിനുമിനാ മിനുങ്ങണം. ഭൂതകണ്ണാടി വച്ചു നോക്കിയാലും ഒറ്റരോമം പോലും കാണരുത്. കൈയിലെ രോമം കളയുന്നത് ഈസിയാണെങ്കിലും കക്ഷം പലര്‍ക്കും ഒരു തലവേദനയാണ്. കൈയുടെ അതേ നിറവും മിനുസവും കക്ഷത്തിനുമുണ്ടാകാന്‍ തീര്‍ച്ചയായും മാര്‍ഗമുണ്ട്.

കക്ഷത്തിലെ രോമം നീക്കാനായി ആദ്യമായി  ഷേവ് ചെയ്യാം.  ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ  ഷേവിംഗ് വേണ്ടി വരും. ഷേവിംഗിലൂടെ രോമം നീങ്ങുന്നതിനൊപ്പം  എക്‌സ്‌ഫോളിയേഷനും നടക്കും. നല്ല മൂര്‍്ച്ചയേറിയ പുതിയ ബ്ലേഡ് കൊണ്ട് വേണം ഷേവ് ചെയ്യാന്‍. ഒരു ബോഡി ബ്രഷ് ഉപയോഗിച്ച് രോമങ്ങള്‍ ചീകിയൊതുക്കി ഷേവ് ചെയ്യണം. പകല്‍ സമയത്ത് ഷേവ് ചെയ്യുമ്പോള്‍ വിയര്‍പ്പും ഡിയോഡറന്റിലെ കെമിക്കലുകളും ചെറിയ മുറിവുകളും എല്ലാം ചേര്‍ന്ന് റേസര്‍ ബേണിന് ഇടയാക്കും. അതിനാല്‍ രാത്രി ഷേവ് ചെയ്യാം. രോമങ്ങള്‍ നീക്കി വൃത്തിയാക്കിയ ഉടനെ ഡിയോഡറന്റ് പുരട്ടരുത്.  സുഷിരങ്ങളില്‍ കെമിക്കലുകള്‍ കടന്നുകൂടുന്നത് ഒഴിവാക്കാനാണിത്.

കൂടാതെ underarm സ്‌കിന്‍കെയര്‍ ഉല്പന്നങ്ങളുണ്ട്. ഇവയും മൃതചര്‍മ്മവും രോമങ്ങളും നീക്കാന്‍ പര്യാപ്തമാണ്. കക്ഷഭാഗം കറുപ്പ് നിറത്തിലാകുന്നതാണ് മറ്റൊരു പ്രശ്‌നം. ഇതൊഴിവാക്കാന്‍ എക്‌സ്‌ഫോളിയേഷന്‍ ആണ് ഉത്തമമാര്‍ഗം. മൃതചര്‍മ്മകോശങ്ങള്‍ അടിഞ്ഞുകൂടുമ്പോഴാണ് കറുപ്പ് നിറമായി മാറുന്നത്. വാക്‌സിങ്ങിലൂടെ അനാവശ്യരോമങ്ങള്‍ ഒഴിവാക്കിയാലും നിറം മാറ്റം പരിഹരിക്കാം. ലേസര്‍ ട്രീറ്റ്‌മെന്റിലൂടെയോ  ഇലക്ട്രോളിസിസിലൂടെയോ രോമങ്ങള്‍ ശാശ്വതമായി ഒഴിവാക്കാം. ഇത് ചിലപ്പോള്‍ ഒന്നോ രണ്ടോ തവണ കൊണ്ടേ സാധ്യമാകൂ എന്നു മാത്രം.

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.