HOME

നനഞ്ഞ മുടിയില്‍ കൈ വയ്‌ക്കരുതേ!

മുടി സംരക്ഷണം പലര്‍ക്കും പലവിധമാണ്. ചിലര്‍ ദിവസേന മുടി കഴുകും. ചിലരാവട്ടെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴോ ആഴ്ചയില്‍ രണ്ടു ദിവസമോ ആണ് മുടി കഴുകുക. എന്തായാലും മുടി കഴുകുമ്പോള്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുളിക്കുന്നതിന് മുന്‍പ് മുടി വിടര്‍ത്തിയിട്ട് ചെറുതായി മസാജ് ചെയ്യാം.

എന്നാല്‍ കുളിച്ച് കഴിഞ്ഞ് ഉണങ്ങുംവരെ മുടിയില്‍ അമിതമായ കൈപ്രയോഗം പാടില്ല. നനഞ്ഞിരിക്കുമ്പോഴാണ് മുടിക്ക് ആരോഗ്യം കുറവ്. അതിനാല്‍ നനഞ്ഞ മുടി വലിക്കാനോ ശക്തിയായി ചീകാനോ കെട്ടി വയ്ക്കാനോ മുതിരരുത്. നനഞ്ഞ മുടിയില്‍ വിരലുകള്‍ കൊണ്ട് വലിക്കുന്നത് ഒരിക്കലും നന്നല്ല. മുടിയിലെ കെട്ടുകള്‍ വിടുന്നതിന് ഇത് ഉപകരിക്കും. എന്നാല്‍ അതിനൊപ്പം ആരോഗ്യമുള്ള മുടികള്‍ വേരറ്റ് പോകുകയും ചെയ്യും. ഇതു പതിവായാല്‍ മുടിയില്‍ നല്ലൊരു ശതമാനം നഷ്ടമാകും.

അതിനാല്‍ മുടി ഉണങ്ങിയിരിക്കുമ്പോള്‍ മാത്രം ചീകിയാല്‍ മതി. തലയില്‍ നന്നായി എണ്ണവച്ച ശേഷം മാത്രം ഷാംപൂ ചെയ്യാം. തലയിലേക്ക് നേരിട്ട് ഒഴിച്ചാല്‍ ഷാംപൂ തലയോട്ടിയിലേക്ക് ഇറങ്ങും. ഇതിന് പകരം ഷാംപൂ കൈകളില്‍ എടുത്ത് വെള്ളം ചേര്‍ത്ത് മുടിയില്‍ പതുക്കെ തിരുമ്മണം. തല താഴേക്ക് കുനിച്ച് പിടിച്ച് വേണം ഇതു ചെയ്യാന്‍. ഇത് തലയില്‍ എല്ലായിടത്തും ഷാംപൂ പതയുന്നതിന് സഹായിക്കും. ചെറു ചൂടുവെള്ളം തലയില്‍ ഒഴിക്കുമ്പോള്‍ മുടിയിലെ ക്യൂട്ടിക്കിള്‍ തുറക്കുന്നു. എണ്ണമയവും ചെളിയും നീങ്ങുന്നു. എന്നാല്‍ കുളി പൂര്‍ത്തിയാക്കുന്നത് നല്ല തണുത്ത വെള്ളത്തില്‍ കഴുകി വേണം. ഇത് മുടിയിലെ ക്യൂട്ടിക്കിള്‍ അടയുന്നതിനും മുടിക്ക് തിളക്കം കൂടുന്നതിനും സഹായിക്കുന്നു. മുടിയുടെ സ്വാഭാവികസൗന്ദര്യം നഷ്ടമാകുകയുമില്ല.

| Photo: Anil Kumar Text: Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.