മന്ദിരയുടെ Bodycare
മന്ദിരബേദിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. സെറ്റ് മാക്‌സിന്റെ ക്രിക്കറ്റ് സംപ്രേഷണത്തില്‍ എക്‌സ്ട്രാ ഇന്നിങ്‌സിലെ അവതരണം ഒന്നു മാത്രം മതി. നൂഡില്‍ സ്ട്രാപ് ബ്ലൗസുമിട്ട് കമന്ററി ബോക്‌സില്‍ കസറിയ മന്ദിര മലയാളികള്‍ക്കും പരിചിതയാണ്, ശീമാട്ടിയുടെ മോഡല്‍ എന്ന നിലയില്‍. ഇപ്പോള്‍ മന്ദിര പുതിയ റോളിലെത്തുന്നു, ഇന്നര്‍വെയര്‍ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ ബോഡികെയറിന്റെ ബ്രാന്‍ഡ് അംബാസിഡറായി.
ബ്രാന്‍ഡിങ്ങില്‍ തന്റേതായ ആശയങ്ങള്‍ അവതരിപ്പിക്കാനാകും എന്നതാണ് ഈ ഓഫര്‍ സ്വീകരിക്കാന്‍ കാരണമെന്ന് മന്ദിര പറഞ്ഞു. കംഫര്‍ട്ടബിള്‍ സ്റ്റൈലിഷ് ഇന്നര്‍വെയറാണ് ബോഡികെയറിന്റേതെന്നാണ് മന്ദിരയുടെ അഭിപ്രായം. ഇന്നര്‍വെയറിന്റെ കാര്യത്തില്‍ ഇന്ത്യന്‍ വനിതകള്‍ ബ്രാന്‍ഡ് ശ്രദ്ധിക്കുന്നവരാണെന്നാണ് ബോഡീകെയറിന്റെ വിലയിരുത്തല്‍. ആര്‍ഭാടവും, സുഖലോലുപതയും, ദീര്‍ഘകാല ഈടുനില്പും ഒന്നിക്കുന്നതാണ് ബോഡികെയറിന്റെ ഇന്നര്‍വെയറുകളെന്ന് കമ്പനി അവകാശപ്പെടുന്നു.
| Gijimol P
