പ്രായം പിടിച്ചു നിര്‍ത്താന്‍ 4 വഴികള്‍
സ്ത്രീകളുടെ ഏറ്റവും വലിയ ആശങ്ക എന്താണ്? അമിതവണ്ണമോ, രോഗമോ ഒന്നും അല്ല പ്രായമേറുന്നതു തന്നെ. പ്രായത്തെ പിടിച്ച് നിറുത്താന്‍ കഴിഞ്ഞില്ലെങ്കിലും സൗന്ദര്യം നഷ്ടപ്പെടാതെ കുറച്ച് കാലം കൂടി വേണം. അങ്ങനെയുള്ളവര്‍ക്കായി ചില നിര്‍ദേശങ്ങള്‍.
ചര്‍മ്മത്തെയാണ് ആദ്യം കരുതലോടെ സംരക്ഷിക്കേണ്ടത്. കാരണം ചുളിവുകളും വരകളും വീണ് പ്രായത്തിന്റെ ലക്ഷണപ്പിശകുകള്‍ കാണിക്കുന്നത് ചര്‍മ്മമാണ്. ശരിയായ പരിചരണം കൂടിയില്ലെങ്കില്‍ വളരെ പെട്ടെന്ന് ചര്‍മ്മം വരളുകയും ചുളിവുകള്‍ ഉണ്ടാകുകയും ചെയ്യും. കണ്ണുകള്‍ക്ക് ചുറ്റും നനുത്ത വരകള്‍ പ്രത്യക്ഷപ്പെടുന്നതാണ് പ്രായമേറുന്നതിന്റെ പ്രാഥമിക ലക്ഷണം. സ്‌ക്രബിങ്ങ്, ടോണിങ്ങ്, മോയ്‌സ്ചറൈസിംഗ് എന്നിവയാണ് ഇതിനുളള പ്രതിവിധി. സണ്‍സ്‌ക്രീന്‍ ലോഷന്‍ മസ്‌ററ് ആണ്. ഒലിവ് ഓയിലിനും ചുളിവുകള്‍ മാറ്റാനുള്ള കഴിവുണ്ട്.
ഭാരം നിയന്ത്രിക്കുകയും വ്യായാമം ചെയ്യുകയുമാണ് അടുത്ത നടപടി. പ്രായമാകുന്തോറും ഭാരം കൂടാനുള്ള സാധ്യതയേറെയാണ്. ദിനവും 30 മിനിട്ടെങ്കിലും വ്യായാമത്തിന് വേണ്ടി മാറ്റി വയ്ക്കണം. യോഗ, എയ്‌റോബിക്‌സ്, നീന്തല്‍ അങ്ങിനെ എന്തുമാകാം.
ഇലക്കറികള്‍ നിങ്ങളുടെ ഭക്ഷണക്രമത്തിലുണ്ടാകണം. ഒപ്പം പഴങ്ങളും പയറുവര്‍ഗങ്ങളും കഴിക്കണം. സ്‌ട്രോബറി, ബ്ലൂബറി, മുന്തിരി, തക്കാളി, ചോളം, മുതിര, സോയാബീന്‍ തുടങ്ങിയവ. ഭക്ഷണത്തില്‍ 75 ശതമാനം സസ്യജന്യവും ബാക്കി മാംസ്യവും ആകാം. നല്ലൊരു ഡയറ്റിന് പ്രമേഹം, ഹൃദ്രോഗം, എല്ലിനെ ബാധിക്കുന്ന അസുഖങ്ങള്‍ തുടങ്ങിയ ചെറുക്കാനാകും. സ്ത്രീകള്‍ക്ക് ഏറ്റവും വേണ്ടതാണ് കാത്സ്യവും വിറ്റമിന്‍ ഡിയും. Osteoporosis പോലുള്ള എല്ലിനെ ബാധിക്കുന്ന അസുഖങ്ങളെ തടയാന്‍ ഇവ ആവശ്യമാണ്. 50 വയസ് കഴിഞ്ഞവര്‍ക്ക് 1200 ഗ്രാം കാത്സ്യം ദിനവും വേണം. കാത്സ്യമുള്ള കൊഴുപ്പ് കുറഞ്ഞ ആഹാരം കഴിക്കണം. സോയാമില്‍ക്ക്, ഓറഞ്ച് ജ്യൂസ്, ചെറുമത്സ്യങ്ങള്‍ എന്നിവ വളരെ നല്ലതാണ്.
7-8മണിക്കൂര്‍ വരെ ദിവസവും ഉറങ്ങണം. പകല്‍ ഉറക്കം നിങ്ങളെ ശല്യം ചെയ്താല്‍ 10-15 മിനിട്ട് ചെറുതായൊരു മയക്കം നല്ലതാണ്. ഇതു നിങ്ങളുടെ ക്ഷീണവും ഉറക്കവും അകറ്റും.
| Gijimol P
