HOME

സുന്ദരികളില്‍ സുന്ദരി Jimena

Miss Universe 2010, Jimena Navarrete

Jimena Navarrete ( CLICK FOR GALLERY)

22 വയസ്, 5 അടി 8 ഇഞ്ച് ഉയരം, ബ്രൗണ്‍ നിറമുള്ള കണ്ണുകള്‍, ബ്രൗണ്‍ തലമുടി… പറഞ്ഞുവരുന്നത്  കഴിഞ്ഞദിവസം വിശ്വസുന്ദരിപ്പട്ടം നേടിയ ജിമെന നവറെത്തെ റോസറ്റിയെക്കുറിച്ചാണ്. പതിനാറാം വയസില്‍ മോഡലിങ്ങിലൂടെയാണ് വിശ്വസുന്ദരിപട്ടത്തിലേക്ക് ജിമെന പ്രയാണം ആരംഭിച്ചത്. 91 ല്‍ ലുപിത ജോണ്‍സിന് ശേഷം വിശ്വസുന്ദരി പട്ടം ചൂടുന്ന മെക്‌സിക്കന്‍ സുന്ദരിയാണ് ജിമെന. 83 സുന്ദരികളെ പിന്തള്ളിയാണ് അവര്‍ ഇക്കുറി വിശ്വസുന്ദരിപ്പട്ടം അണിഞ്ഞത്. മിസ് യൂണിവേഴ്‌സ് കിരീടം, എത്രയെന്ന് വെളിപ്പെടുത്താത്ത ഒരു തുക, ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ്, ന്യൂയോര്‍ക്ക് ഫിലിം അക്കാഡമിയില്‍ ഒരു വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് എന്നിവയാണ് ജിമെനയ്ക്ക് ലഭിച്ചത്.

Valle de Atemajac University യില്‍ നിന്ന് ന്യൂട്രീഷന്‍ കോഴ്‌സ് പഠനം പൂര്‍ത്തിയാക്കിയ ജിമെന ഒരു പ്രകൃതി സ്‌നേഹി കൂടിയാണ്. ഡന്റിസ്റ്റായ കാര്‍ലോസ് നവരെതെയുടെയും ഗബ്രിയേല റോസറ്റെയുടെയും രണ്ടുമക്കളില്‍ ഒരാള്‍. ഫെബ്രുവരി 22 ന് മെക്‌സിക്കോയിലെ ഗ്വാഡ്‌ലജരയില്‍ ആണ് അവര്‍ ജനിച്ചത്. മുന്‍ വിശ്വസുന്ദരിമാരില്‍ നിന്ന് വ്യത്യസ്തമായ ഒരു ആഗ്രഹം ആണ് ജിമെനയുടേത്. ‍Eating Disorders അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക. ന്യൂട്രീഷന്‍ കോഴ്‌സ് പഠിച്ച അവര്‍ ഇത്തരമൊരു ദൗത്യം ഏറ്റെടുത്തതില്‍ അത്ഭുതമില്ല.

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.