HOME

മൊബൈലിന് പകരം M-dress

മൊബൈല്‍ ഫോണ്‍ വയ്ക്കാന്‍ പൗച്ചുകളുള്ള വസ്ത്രം നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വസ്ത്രം തന്നെ മൊബൈല്‍ ഫോണായി മാറിയാലോ?അതാണ്  M-dress. മൊബൈല്‍ ഫോണ്‍ ഡ്രസ് എന്നാണ് പൂര്‍ണരൂപം. ഇത്  ധരിച്ചാല്‍ പിന്നെ മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കേണ്ട ആവശ്യമേയില്ല. ഈ സില്‍ക്ക് ഗാര്‍മെന്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ക്യൂട്ട് സര്‍ക്യൂട്ട് എന്ന യു കെ ആസ്ഥാനമായ സ്ഥാപനമാണ്.

കടുംനിറത്തിലുള്ള ധാരാളം ടെക്‌സ്‌ച്വേഡ് ആയ സില്‍ക് ജേഴ്‌സിയാണ് എം ഡ്രസ്. ഇതിന് ഒരു സ്റ്റാന്‍ഡേര്‍ഡ് സിംകാര്‍ഡ് വഹിക്കാന്‍ കഴിയും. സിം കൂടാതെ ഒരു ചെറിയ ആന്റിന വസ്ത്രത്തിന്റെ വക്കില്‍് ഉറപ്പിച്ചിരിക്കുന്നു. വസ്ത്രം ധരിക്കുന്നയാള്‍ക്ക് ഫോണ്‍ വിളിക്കാനും കോള്‍ സ്വീകരിക്കാനും കഴിയും. ധരിക്കുന്നയാളുടെ  സിംകാര്‍ഡ് വസ്ത്രത്തിലെ ലേബലിന് താഴെയുള്ള ചെറിയ സ്ഥലത്ത് വയ്ക്കാം. ഇതോടെ  ഡ്രസ് ആക്ടീവാകും. നിങ്ങളുടെ ഫോണിന്റെ അതേ നമ്പരില്‍ തന്നെ. ഫോണ്‍ റിങ്ങ് ചെയ്യുമ്പോള്‍ എടുക്കുന്നത് പോലെ കൈ ചെവിയോട് ചേര്‍ത്താല്‍ മതി. ഇപ്പോള്‍ സെന്‍സര്‍ ആക്ടിവേഷനിലൂടെ സംസാരിക്കാന്‍ കഴിയും. ഇനി കോള്‍ കട്ട് ചെയ്യാനായി കൈകള്‍ താഴേക്ക് ഇട്ടാല്‍ മതി. Gesture recognition software ആണ് ഇതിനായി M-dress  ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഒരേയൊരു പോരായ്മ ചില നിശ്ചിത നമ്പരുകളിലേക്ക് മാത്രമേ വിളിക്കാനാകൂ എന്നതാണ്.

അതേസമയം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വിപ്ലകരമായ മാറ്റങ്ങളാണ് ഫാഷന്‍ വസ്ത്രരംഗത്ത് ഉണ്ടാകാന്‍ പോകുന്നത്. നിങ്ങള്‍ക്ക് വഴി കാണിച്ചുതരുന്ന വസ്ത്രങ്ങള്‍,   മ്യൂസിയത്തില്‍  എന്താണെന്ന് പറഞ്ഞുതരുന്നവ തുടങ്ങിയ ജോലി ചെയ്യുന്ന വസ്‌ത്രങ്ങള്‍.  അത്‌ലറ്റുകള്‍ക്ക് പീഡോമീറ്റര്‍ ഘടിപ്പിച്ച ഷൂസ് , ഇന്റഗ്രല്‍ ഐപോഡ് കണ്‍ട്രോള്‍ ഉള്ള വസ്ത്രം എന്നിവയും പ്രതീക്ഷിക്കാം.റാമ്പുകളില്‍ കാറ്റ് വാക്കിന് അവതരിപ്പിക്കുന്ന ലേറ്റസ്റ്റ് ടെക്‌നോളജി വസ്ത്രങ്ങള്‍ പോലെ തന്നെ നിത്യോപയോഗവസ്ത്രങ്ങള്‍ നിര്‍മ്മിക്കാനാണ് പദ്ധതി.  എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ച വസ്‌ത്രം,  മാസ്മരികമായ ലേസര്‍രശ്മികള്‍ പുറപ്പെടുവിക്കുന്ന വേഷം,  തൊടുമ്പോള്‍ നിറം മാറുന്ന വസ്‌ത്രങ്ങള്‍, ധരിക്കുമ്പോള്‍ ഷെയ്പ് മാറുന്ന  ഉടുപ്പുകള്‍ തുടങ്ങിയ വെടിക്കെട്ട്  വേഷങ്ങള്‍ ഇതിനകം ചില ഡിസൈനര്‍മാര്‍ അവതരിപ്പിച്ചു കഴിഞ്ഞു.

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.