HOME

കത്തിമുനയിലൂടെ സൌന്ദര്യം

സൗന്ദര്യം പ്രകൃതിദത്തമാണെന്നത് പഴങ്കഥ. കയ്യില്‍ കാശും ഒരു കോസ്മറ്റിക് സര്‍ജനും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും അഴകളവു തികഞ്ഞ സുന്ദരിയാകാം. ബ്രസ്റ്റ് ഓഗ്മെന്റേഷന്‍, ലിപോസക്ഷന്‍, tummy tucks, ബട്ട് ഇംപ്ലാന്റ്‌സ്, ഷോള്‍ഡര്‍ ലിപോ, toe shortening, ബെല്ലി ബട്ടണ്‍ റീഷെയ്പിങ്ങ് തുടങ്ങി സര്‍ജറികളുടെ നീണ്ടനിരയാണ്. പുതിയ കാലത്തെ സുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍ അറിഞ്ഞോളൂ.

Shoulder Lipo
സ്ലീവ് ലെസ് വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് ഷോള്‍ഡര്‍ സൗന്ദര്യം പ്രധാനമാണ്. തീരെ മെലിഞ്ഞതോ നന്നായി തടിച്ചതോ ആയ ഷോള്‍ഡര്‍ സൗന്ദര്യലക്ഷണമല്ല. അതിനാല്‍ ഷോള്‍ഡര്‍ ലിപോയിലൂടെ നിങ്ങള്‍ക്ക് തോള്‍സൗന്ദര്യം കൂട്ടാം. ആറാഴ്‌ച കൊണ്ടാണ് ഈ ചികിത്സയുടെ വേദന മാറുന്നതെന്നറിയുക. ഷോള്‍ഡര്‍ ഏരിയയില്‍ അനസ്‌തേഷ്യ നല്‍കി 5 മില്ലിമീറ്റര്‍ ആഴത്തിലാണ് മുറിവുണ്ടാക്കുന്നത്. ഈ ഭാഗത്തെ ഫാറ്റ് curved suction wands ഉപയോഗിച്ച് എടുത്ത് മാറ്റുന്നു. ലേസര്‍ ട്രീറ്റ്‌മെന്റിലൂടെയും ഫാറ്റ് സെല്ലുകള്‍ ഉരുക്കിമാറ്റാം

Butt Implants
സ്ത്രീകളുടെ സൗന്ദര്യത്തില്‍ സ്തനസൗന്ദര്യം പോലെ പ്രധാനമാണ് നിതംബവും. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും വളരെ പരന്ന നിതംബം കാഴ്‌ചയ്‌ക്ക് അഭംഗിയാണ്. ഇപ്പോള്‍ സര്‍ജറിയിലൂടെ പരന്ന നിംതംബവും മനോഹരമാക്കാം. മോള്‍ഡഡ് സിന്തറ്റിക് ഇംപ്ലാന്റ് ആണ് ഇവിടെ നടത്തുന്നത്.  മസില്‍ ലെയറുകള്‍ക്കിടയില്‍ മുറിവുണ്ടാക്കിയാണ് സിലിക്കണ്‍ ഇംപ്ലാന്റേഷന്‍ നടത്തുന്നത്. ഫാറ്റ് ഗ്രാഫ്റ്റിങ്ങും ബട്ട് ഇംപ്ലാന്റ്‌സില്‍ നടത്താറുണ്ട്. വയറിന്റെയോ ഇടുപ്പിന്റെയോ ഭാഗത്തു നിന്നും ഫാറ്റ് സെല്ലുകള്‍ എടുത്താണ് ഗ്രാഫ്റ്റിങ്ങ് നടത്തുന്നത്. ആഴ്ചകളോ ചിലപ്പോള്‍ മാസങ്ങളോ കൊണ്ടാണ് മുറിവുണങ്ങുന്നത്. ചിലപ്പോള്‍ സിലിക്കണ്‍ ഇംപ്ലാന്റിന് ശേഷം ബ്ലീഡിങ്ങോ സ്‌കാറിങ്ങോ ഇന്‍ഫെക്ഷനോ ഉണ്ടാകാറുണ്ട്. ഒരിക്കല്‍ ശരിയായാല്‍ വളരെ സ്വാഭാവികമായ സൗന്ദര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. നന്നായി മുറിവുണങ്ങാതെ ഇരിക്കാന്‍ സാധിക്കുകയില്ലെന്ന് മാത്രം.

Toe Shortening
ഫ്രണ്ട് ഓപ്പണ്‍ ചെരുപ്പുകള്‍ ധരിക്കുമ്പോള്‍ വിരലുകളുടെ സൗന്ദര്യം ശ്രദ്ധിക്കപ്പെടും. കേറിയും ഇറങ്ങിയും ഉരുണ്ടും എല്ലാം നില്‍ക്കുന്ന കാല്‍വിരലുകള്‍ ആകര്‍ഷകമാക്കാനായി toe shortening ആണ് ഉത്തമമാര്‍ഗം. കാല്‍വിരലുകളിലെ എല്ല് ആവശ്യമായ നീളത്തില്‍ മുറിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിന്റെ റിക്കവറി പീരീഡ് വളരെ നീണ്ടതും വേദനനിറഞ്ഞതുമാണ്.

Belly Button Reshaping
ആലിലവയറും അതിനിണങ്ങുന്ന പൊക്കിള്‍ ചുഴിയും ആണ് സുന്ദരിമാര്‍ക്ക് വേണ്ടത്. ചെറുതും ലംബമായതും ആയ T ഷെയ്പിലുള്ള പൊക്കിള്‍ചുഴിയാണ് സൗന്ദര്യത്തികവ്. പൊക്കിള്‍ ചുഴിക്ക് അകത്തുള്ള ചര്‍മ്മം റീ ഷെയ്പ് ചെയ്യുകയാണ് ബെല്ലി ബട്ടണ്‍ റീഷേയ്പിങ്ങില്‍ ചെയ്യുന്നത്. ചിലപ്പോള്‍ ആവശ്യമായ ഷെയ്പിനായി ചര്‍മ്മം നീക്കം ചെയ്യുകയും ചെയ്യും. പിന്നീട് ചര്‍മ്മം നിശ്ചിത ആകൃതിയില്‍ തുന്നിച്ചേര്‍ക്കുന്നു. ആന്തരികതയ്യലുകള്‍ അലിഞ്ഞുപോകുന്നതിനാല്‍ സ്റ്റിച്ച് നീക്കേണ്ട ആവശ്യമില്ല. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എക്‌സര്‍സൈസ് ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനും സാധിക്കും.

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.