HOME

പുത്തന്‍ നാല് Mobile phone

മൊബൈലിന്റെ വിപ്ലവഗാഥകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. ലേറ്റസ്റ്റ് ടെക്‌നോളജി, പുതിയ മോഡലുകള്‍, കൂടുതല്‍ നെറ്റ് വര്‍ക്ക് …തുടങ്ങി കമ്പനികള്‍ മത്സരിക്കുകയാണ്. എല്ലാ സംവിധാനങ്ങളുമുള്ള ഏറ്റവും പുതിയ മോഡല്‍ സ്വന്തമാക്കാനാണ് എല്ലാവര്‍ക്കും താല്പര്യം. മൊബൈല്‍ രംഗത്തെ  പ്രമുഖരായ നോക്കിയ, എല്‍ജി, സാംസങ്ങ്, സോണി എറിക്‌സണ്‍ എന്നിവയുടെ ചില പുതിയ മോഡലുകള്‍ പരിചയപ്പെടാം.

NOKIA N8
Symbian 3 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലുള്ള ആദ്യ നോക്കിയ ഫോണാണിത്. AMOLED കപാസിറ്റിവ് ടച്ച് സ്‌ക്രീനാണ് ഇതിനുള്ളത്. 3.5 ഇഞ്ചാണ് (360 X640 പിക്‌സല്‍) ഡിസ്‌പ്ലേയുടെ സൈസ്. മള്‍ട്ടിടച്ച് ഇന്‍പുട്ട് ,പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലറോമീറ്റര്‍ സെന്‍സര്‍, സ്‌ക്രാച്ച് റെസിസ്റ്റന്റ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ എന്നിവയുമുണ്ട്. 3.5 mm ഓഡിയോ ജാക്കാണ് ഈ മോഡലില്‍. ഇന്റേണല്‍ മെമ്മറി 16GB, സ്‌റ്റോറേജ്. 32 GB വരെ വര്‍ദ്ധിപ്പിക്കാം. ജിപിആര്‍എസ്, വൈഫൈ സംവിധാനം. സെനോണ്‍ ഫ്ലാഷോടു കൂടിയ12 മെഗാപിക്‌സല്‍ ക്യാമറ ആണ് ഇതിലുള്ളത്. ജിയോ ടാഗിങ്ങ്, ഫെയ്‌സ് ആന്‍ഡ് സ്‌മൈല്‍ ഡിറ്റക്ഷന്‍ എന്നിവയുണ്ട്. ജാവ സപ്പോര്‍ട്ടോടു  കൂടിയ N8 ഡാര്‍ക്ക് ഗ്രേ, സില്‍വര്‍ വൈറ്റ്, ഗ്രീന്‍,ബ്ലൂ, ഓറഞ്ച് എന്നീ നിറങ്ങളില്‍ ലഭിക്കും.

LG GW 370 Rumour Plus
സൈസ് 103×49.9×15.3 mm  ഉള്ള ഈ മോഡലിന് 119 ഗ്രാം ആണ് ഭാരം. (240X320 പിക്‌സല്‍) ഡിസ്‌പ്ലേ 2.4 ഇഞ്ച് ആണുള്ളത്. TFT റെസിസ്റ്റിവ് ടച്ച് സ്‌ക്രീനും QWERTY കീബോര്‍ഡും റൂമര്‍ പ്ലസിനുണ്ട്. ആക്‌സിലറോമീറ്റര്‍ സെന്‍സര്‍ ഉള്ളതിനാല്‍  ഓട്ടോ റൊട്ടേഷന്‍ സാധ്യമാണ്. 80 MB ആണ് ഇന്റേണല്‍ മെമ്മറി.16 GB വരെ കൂട്ടാം. 3G HSDPA 3.6 mpbs. ജിപിആര്‍എസ്, ബ്ലൂടൂത്ത്, ജാവ സപ്പോര്‍ട്ട്. 2 മെഗാപിക്‌സല്‍ ആണ് ക്യാമറ. 600X1200 ആണ്‌ റസലൂഷന്‍ പവര്‍. നീലയും കറുപ്പും ചുവപ്പും കറുപ്പുമാണ് നിറങ്ങളിലെ കോമ്പിനേഷനുകള്‍.

Samsung -S-7230E-Wave-723
3.2 ഇഞ്ചാണ് ഈ മോഡലിന്റെ സൈസ് (240X400 പിക്‌സല്‍) . TFT കപാസിറ്റിവ് ടച്ച് സ്‌ക്രീന്‍ ആണ് ഇതിനുള്ളത്. ആക്‌സിലറോമീറ്റര്‍ സെന്‍സര്‍, മള്‍ട്ടി ടച്ച് സപ്പോര്‍ട്ട് എന്നിവയും. ഇന്റേണല്‍ മെമ്മറി-90 MB.16GB വരെ വികസിപ്പിക്കാം.
ജിപിആര്‍എസ്, ബ്ലൂടൂത്ത്, സ്‌മൈല്‍ ഡിറ്റക്ഷന്‍ ജിയോ ടാഗിങ്ങ് എന്നിവയോട് കൂടിയ 5മെഗാപിക്‌സല്‍  ക്യാമറവിത്ത് ലെഡ് ഫ്ലാഷ്, QVGA വീഡിയോ , ജാവാ-MP3, MP4 ഇമേജ് എഡിറ്റര്‍  സപ്പോര്‍ട്ട്. സ്റ്റീരിയോ എഫ് എം റേഡിയോ വിത്ത് ആര്‍ഡിഎസ് എഫ് എം റെകോഡിങ്ങ്.

Sony Ericsson XPERIA X8
3.0 ഇഞ്ചാണ് (320X480 പിക്‌സല്‍) ഡിസ്‌പ്ലേയുടെ സൈസ്.   TFT കപാസിറ്റിവ് ടച്ച് സ്‌ക്രീന്‍, സ്‌ക്രാച്ച് റസിസ്റ്റന്റ് സര്‍ഫസ്, ആക്‌സിലറോമീറ്റര്‍ സെന്‍സര്‍  എന്നിവയുണ്ട്. ഇന്റേണല്‍ മെമ്മറി 128 MB ,16 GB വരെ കൂട്ടാം. Wi-Fi ജിപിആര്‍എസ്, ബ്ലൂടൂത്ത് , ജാവ സപ്പോര്‍ട്ട്. ക്യാമറ-3.15 മെഗാപിക്‌സല്‍, 2048X1536 പിക്‌സല്‍, ജിയോടാഗിങ്ങ്, ആന്‍ഡ്രോയ്‌ഡ്  ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. വൈറ്റ് ഡാര്‍ക്ക് ബ്ലൂ/വൈറ്റ്, അക്വാബ്ലു/വൈറ്റ്, പിങ്ക്/വൈറ്റ്, സില്‍വര്‍/വൈറ്റ് എന്നീ നിറങ്ങളില്‍.

ഇനി ചില ഹൈടെക് നിര്‍ദേശങ്ങള്‍.  ഇപ്പോള്‍ വളരെ വിലക്കുറവുള്ള മൊബൈല്‍ ഫോണുകളുണ്ട്. എന്നാല്‍ ചൈനീസ് ടെക്‌നോളജി ഉപയോഗിക്കുന്ന ഫോണുകള്‍ വിലക്കുറവില്‍ മാത്രമല്ല ഗുണനിലവാരത്തിലും താഴെയാണ്. ഡ്യുവല്‍ സിം ഫോണ്‍ +ബ്ലൂടൂത്ത്+…….കുറഞ്ഞ വിലയില്‍ എന്ന ഓഫര്‍ കേട്ട് എടുത്തുചാടി വാങ്ങരുത്. കുറച്ച് കാലം ഉപയോഗിക്കാനുള്ളതാണെങ്കില്‍ ഇത്തിരി വില കൊടുത്ത് ഫോണ്‍ വാങ്ങുക. പ്രമുഖ കമ്പനികളുടെ ഫോണ്‍ തന്നെ തെരഞ്ഞെടുക്കണം. പിന്നെ അവിടെച്ചെന്നാലും നിങ്ങളുടെ ഫോണ്‍ കവറേജ് തരുന്നുവെങ്കില്‍ സൂക്ഷിക്കുക. റേഡിയേഷനും അത്രയ്‌ക്ക് കൂടുതലായിരിക്കും. മണിക്കൂറുകളോളം ഫോണില്‍ കത്തി വയ്ക്കുന്നവരും ഒരു കയ്യില്‍ ഫോണും പിടിച്ച് യാത്ര ചെയ്യുന്നവരും റേഡിയേഷന്റെ ഇരകളാകുമെന്ന് പറയേണ്ടതില്ലല്ലോ.

| Meera

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.