HOME

ചര്‍മം തിളങ്ങാന്‍ Exfoliation

ബ്ലാക്ക് ഹെഡ്‌സ്, മുഖക്കുരു എന്നിവ സുന്ദരിമാരുടെ പേടിസ്വപ്‌നമാണ്. ഇവയില്ലാത്ത മൃദുലമായ, ഫ്രഷായ ചര്‍മം വേണമെന്ന്  ആരാണ് ആഗ്രഹിക്കാത്തത്? അതിനാണ് എക്‌സ്‌ഫോളിയേഷന്‍. ഫേഷ്യല്‍ പോലെ അധികസമയം ആവശ്യമില്ലെന്നതാണ് എക്‌സ്‌ഫോളിയേഷന്റെ പ്രത്യേകത. നിറം മങ്ങിയ, സൂര്യതാപമേറ്റ ചര്‍മത്തിനും ഇതൊരാശ്വാസമാണ്.

സ്‌ക്രബിങ്ങിലൂടെ മൃതചര്‍മകോശം  നീക്കി  ചര്‍മം സുന്ദരവും മിനുസമുള്ളതുമാക്കുന്നതാണ്  എക്‌സ്‌ഫോളിയേഷന്‍. പതിവായി എക്‌സ്‌ഫോളിയേഷന്‍ ചെയ്യുന്നത് മുഖത്തെ രോമങ്ങള്‍ കുറയാനും സഹായിക്കും,  ചുളിവുകള്‍ക്കും പരിഹാരമാണ്. മുഖത്തെ പാടുകളും പുളളികളും നീക്കി ഒരേനിറമുള്ള ചര്‍മം നല്‍കുകയും ചെയ്യും.

വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന സ്‌ക്രബുകള്‍ക്കൊപ്പം വീട്ടില്‍ തന്നെയുളള വസ്‌തുക്കള്‍ കൊണ്ടും എക്‌സ്‌ഫോളിയേഷന്‍  ചെയ്യാം. ഓട്ട്മീലും വെള്ളവുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് മൃതചര്‍മത്തെ നീക്കാന്‍ പര്യാപ്തമാണ്. കുളിക്കുന്ന സമയത്ത് ഉപ്പുപൊടി കൊണ്ട് മുഖത്ത് ഉരസി കഴുകുന്നത് സ്‌ക്രബിങ്ങിന്റെ ഗുണം ചെയ്യും. എന്നാല്‍ കുളി കഴിഞ്ഞാലുടന്‍ മുഖത്ത് മോയ്‌സ്ചറൈസര്‍ പുരട്ടണം. ബേക്കിംഗ് സോഡ വെള്ളത്തില്‍ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് ചെറുതായി ഉരച്ച് കഴുകാം. പഞ്ചസാര ഒലിവ് ഓയിലില്‍ ചേര്‍ത്ത് പുരട്ടുന്നതും വളരെ നല്ലതാണ്. തേന്‍ മുഖചര്‍മം മൃദുലമാക്കും. തേനിനൊപ്പം പഞ്ചസാര ചേര്‍ത്ത് മുഖത്ത് തിരുമ്മിയാല്‍ നല്ല സ്‌ക്രബിങ്ങും ആയി. പഞ്ചസാരയും ബേബി ഓയിലും ചേര്‍ത്ത് പുരട്ടുന്നതും നല്ല കോമ്പിനേഷനാണ്. ബേബി ഓയില്‍ നല്ലൊരു മോയ്‌സ്ചറൈസറായും പ്രവര്‍ത്തിക്കും. മുഖത്തു മാത്രമല്ല കൈകാലുകളിലും എക്‌സ്‌ഫോളിയേഷന്‍ ചെയ്യണം. അങ്ങനെ യുവത്വം തുളുമ്പുന്ന ചര്‍മം സ്വന്തമാക്കാം.

Photo courtesy: weekend.ca

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.