ഉടുപ്പിലും ചെരിപ്പിലും Animal Prints
ഡ്രസ്, ബാഗ്, ഷൂസ് തുടങ്ങി വാച്ചിന്റെ ഡയലിൽ പോലും ആനിമൽ പ്രിന്റ്സ്. നെയിൽ പോളീഷിലും കാണാം ഇതേ പ്രിന്റ്സ്. ഈ ലേറ്റ്സ്റ്റ് ട്രെൻഡ് ഈ വർഷം മാത്രമല്ല, 2012 -ലും തുടരുമെന്നാണ് ഫാഷൻ വിദഗ്‌ധരുടെ വിലയിരുത്തൽ.
ആനിമൽ പ്രിന്റ് എന്നു പറയുമ്പോൾ സീബ്രാ പ്രിന്റ് ആണ് പലരുടെയും മനസിൽ വരിക. എന്നാൽ ജിറാഫ്, പുള്ളിപ്പുലി, പാൻഡ തുടങ്ങിയ പ്രിന്റുകളും സുലഭം. ഫാഷൻ ആണെന്നു കരുതി ഈ പ്രിന്റുകൾ ഉള്ള ഉടുപ്പും ബാഗും ഷൂസും ഒരുമിച്ച് ഇട്ടേക്കരുതേ! ആളുകൾ ചിരിക്കാൻ വേറൊന്നും വേണ്ട. ഒരു സ്‌റ്റേറ്റ്മെന്റ് പീസ് മാത്രം ഉപയോഗിക്കുക. അതായത് ആനിമൽ പ്രിന്റ് ഉള്ള ഒരു ഷൂസ്. അല്ലെങ്കിൽ ഒരു ടോപ്പ്. ഇനി ഒന്നിലേറെ സാധനങ്ങൾ ഉപയോഗിച്ചാലും അത് ഒരേ പ്രിന്റിലുള്ളത് ആകാൻ ശ്രദ്‌ധിക്കുക. അതായത് ബാഗിൽ സീബ്രാ പ്രിന്റ് ആണെങ്കിൽ ഷൂസിലും സീബ്രാ പ്രിന്റ് തന്നെ വേണം.
Photo courtesy: beautylish.tumblr.com
| Zeba
