HOME

വിക്‌ടോറിയയ്‌ക്ക് ഫാഷൻ അവാർഡ്

Victoria Beckham

Victoria Beckham

ബ്രിട്ടീഷ് ഫാഷൻ അവാർഡ്‌സ് വേദിയിൽ ഡിസൈനർ വിക്‌ടോറിയ ബെക്കാമിന് അംഗീകാരം. ഡിസൈനർ ബ്രാൻഡ് ഓഫ് ദ ഇയർ എന്ന പദവിയാണ് ഈ മുപ്പത്തിയേഴുകാരിയെ തേടിയെത്തിയത്. സംഗീതം കരിയറാക്കിയിരുന്ന വിക്‌ടോറിയ വളരെ കുറഞ്ഞ കാലത്തിനുള്ളിലാണ് ഫാഷൻ ലോകത്ത് തന്റെ ആധിപത്യം ഉറപ്പിച്ചത്.

2008- ൽ വെറും ഒമ്പതു ഡ്രസുകളുമായാണ് ആദ്യ ഷോ ഇവർ സംഘടിപ്പിച്ചത്. മൂന്നു വർഷത്തിനുള്ളിൽ കോടികളുടെ ബിസിനസ് സാമാജ്യമാണ് ഇവർ പടുത്തുയർത്തിയത്. വസ്‌ത്രങ്ങൾ മാത്രമല്ല, സൺഗ്ലാസുകൾ, ബാഗുകൾ എന്നിവയും dVb എന്ന വിക്ടോറിയയുടെ ബ്രാൻഡിനുണ്ട്.

ഞാൻ ഒരു പെർഫക്‌ഷനിസ്‌റ്റാണ്. അങ്ങേയറ്റം ആത്‌മസമർപ്പണത്തോടെയാണ് ജോലി ചെയ്യുന്നത്. അതേ ആത്‌മാർഥത എന്റെ കൂടെ ജോലി ചെയ്യുന്നവരിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നു. വിക്‌ടോറിയ പറയുന്നു. പ്രമുഖ സോക്കർ താരം ഡേവിഡ് ബെക്കാമിന്റെ ഭാര്യയായ വിക്‌ടോറിയയ്‌ക്ക് നാലു കുട്ടികളുണ്ട്.

ഇതാ വി‌ക്‌ടോറിയ ഒരുക്കിയ വസ്‌ത്രങ്ങളിൽ ചിലത്.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.