ചെരിപ്പ് സ്വയം ഡിസൈൻ ചെയ്യാം!
ഹോ… ഈ ഡ്രെസിനു ചേർന്ന ചെരിപ്പു തപ്പി ഞാൻ നാലു കടയിൽ കയറിയിറങ്ങി. ഒടുവിൽ ഇതു വാങ്ങി. കഷ്‌ടിച്ച് ഒപ്പിക്കാം,അല്ലേ?
ഇനി ഈ ഒപ്പിക്കൽ പരിപാടിയൊന്നും വേണ്ട. ഇഷ്‌ടമുള്ള ഡിസൈനിലും നിറത്തിലും മെറ്റീരിയലിലും സ്വയം ചെരിപ്പ് ഡിസൈൻ ചെയ്‌തെടുക്കാം. പ്രമുഖ കമ്പനികളായ Nike, Converse, Vans എന്നിവരെല്ലാം തന്നെ Customized ഷൂസ് വിപണന രംഗത്തേക്കിറങ്ങി കഴിഞ്ഞു. അത്‌ലറ്റിക് ഷൂസും സ്‌നീക്കേഴ്‌സും മാത്രല്ല്ല, സ്‌ത്രീകൾക്കു വേണ്ട അലങ്കാരചെരിപ്പും കുഞ്ഞുങ്ങൾക്കായി ഓമനത്തം തുളുമ്പുന്ന ബേബി ഷൂസുമെല്ലാം ഇനി സ്വയം ഡിസൈൻ ചെയ്‌തു വാങ്ങാം.
ഷൂനിർമാതാക്കളുടെ അടുത്ത് ചെന്ന് അപ്പോയ്‌മെന്റ് എടുത്ത്, ഇഷ്‌ടമുള്ള ഡിസൈനും മെറ്റീരിയലും പറഞ്ഞുകൊടുത്ത് ചെരിപ്പ് നിർമിച്ചെടുക്കുന്നത് അത്ര എളുപ്പമല്ല എന്നു കരുതുന്നവർക്കും സന്തോഷവാർത്തയുണ്ട്. ചെരിപ്പുകൾ ഓൺലൈൻ വഴി ഡിസൈൻ ചെയ്‌തും വാങ്ങാം. വീട്ടിലിരുന്നാൽ മതി, മനസിനിണങ്ങിയ ചെരിപ്പ് തേടിയെത്തുമെന്ന് ചുരുക്കം. shoesofprey.com എന്ന വെബ് സൈറ്റ് ഉദാഹരണം.
Hand-painted ഷൂസ് ആണ് മറ്റൊരു താരം. ബാംഗ്ലൂരും ഡൽഹിയിലും ഇപ്പോൾ ഇത്തരം ചെരിപ്പുകൾ ട്രെൻഡായിരിക്കുകയാണ്. ഡ്രസിന്റെ നിറവും തരവുമായി മാച്ച് ചെയ്യുന്ന നിറങ്ങൾ ആണും പെണും തങ്ങളുടെ ഷൂസിൽ പെയ്‌ന്റ് ചെയ്‌തെടുക്കുന്നു. വിവാഹവേളകളിലാണ് ഇത്തരം ചെരിപ്പുകൾക്ക് വൻഡിമാൻഡ്. വിവാഹവേഷങ്ങളുടെ അതേ തുണി കൊണ്ട് ബോയും പിന്നെ കല്ലും മുത്തുമൊക്കെ പതിപ്പിച്ച് വധുവിന്റെ ചെരിപ്പ് ഒരുക്കുന്നു. കുഞ്ഞിപ്പാവയും ബോയും പൂക്കളുമൊക്കെ തയ്‌ച്ചു ചേർത്ത കുട്ടികളുടെ ചെരിപ്പിനും വൻ ഡിമാൻഡ് തന്നെ.
| Zeba
