അർജുൻ രാംപാലിന്റെ പെർഫ്യൂം Alive

Arjun Rampal
ബോളിവുഡ് നടൻ അർജുൻ രാംപാലിന്റെ പെർഫ്യൂം അലൈവ് ഇതാ വരുന്നു. ജനുവരി പന്ത്രണ്ടിന് മുംബൈയിലാണ് ലോഞ്ചിംഗ്. Drom Fragrances International നിർമിക്കുന്ന ഈ പെർഫ്യൂം തുടക്കത്തിൽ രണ്ടു വ്യത്യസ്‌ത സുഗന്ധങ്ങളിലാകും എത്തുക.
ആറുമാസമെടുത്താണ് അർജുൻ പെർഫ്യൂമിനു വേണ്ട സുഗന്ധം തെരഞ്ഞെടുത്തത്. സുഗന്ധങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്‌തശേഷം ഫിലിം ഇൻഡസ്‌ട്രിയിലെ സുഹൃത്തുക്കൾക്കായി ഒരു സ്‌മെല്ലിംഗ് പാർട്ടിയും സംഘടിപ്പിച്ചു. തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട സുഗന്ധങ്ങൾ തന്നെയാണ് സുഹൃത്തുക്കളും തെരഞ്ഞടുത്തതെന്ന് അർജുൻ അഭിമാനത്തോടെ പറയുന്നു.
പെർഫ്യൂമുകൾ ജീവനാണ് അർജുന്. അവ തരുന്ന ആത്മവിശ്വാസം കുറച്ചൊന്നുമല്ല എന്നാണ് നടൻ പറയുന്നത്. അതു കൊണ്ട് വൈകാതെ തന്നെ കൂടുതൽ സുഗന്ധങ്ങൾ അലൈവിനു വേണ്ടി കണ്ടെത്താനാണ് അർജുന്റെ പ്ലാൻ. ഇതിനു മുമ്പ് സ്വന്തം പേരിൽ പെർഫ്യൂം അവതരിപ്പിച്ച ബോളിവുഡ് നടന്മാർ അമിതാഭ് ബച്ചനും ഷാരുഖ് ഖാനുമാണ്.
| Zeba
