മലൈയ്‌കയുടെ ഫിറ്റ്നസ് ഡിവിഡി വരുന്നു

Malaika Arora Khan
ശരീരം ഭംഗിയായി സൂക്ഷിക്കാൻ നടി മലൈയ്‌ക അറോറ ഖാൻ മിടുക്കിയാണ്. ഭാര്യയും ഒരു കുഞ്ഞിന്റെ അമ്മയുമായിട്ടും പഴയ മോഡലിങ്ങ് കാലത്തെ അഴകളവുകൾ അതു പോലെ ഈ സുന്ദരി നിലനിർത്തിയിട്ടുമുണ്ട്. എന്താണ് ഇതിന്റെ രഹസ്യം എന്നു തലപുണ്ണാക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത. സ്വന്തം ഫിറ്റ്‌നസ് രഹസ്യങ്ങൾ മലൈയ്‌ക ആരാധകരുമായി പങ്കുവയ്‌ക്കുന്നു, ഡിവിഡിയിലൂടെ.
ശിൽപ്പ ഷെട്ടിയും ബിപാഷ ബസുവും ഇതിനു മുമ്പേ സ്വന്തം ഫിറ്റ്നസ് ഡിവിഡികൾ ഇറക്കിയിരുന്നു. എന്നാൽ ഇതിൽ തന്റെ ഡയറ്റ് പ്ലാനുകളും ഉണ്ടാകുമെന്ന് മലൈയ്‌ക പറയുന്നു. ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്നതിൽ വിശ്വസിക്കുന്ന ഇവർ ഡയറ്റിംഗ് വിരുദ്ധയാണ്.
മൂന്നു നേരം വൃത്തിയായി ഭക്ഷണം കഴിക്കും. എന്നാൽ ചുവന്ന മാംസവും വറുത്ത ഭക്ഷണവും ഒഴിവാക്കും. ഇടവേളകളിൽ സ്‌നാക്‌സ് ഇല്ലേയില്ല. അതു പോലെ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളുമില്ല. നാലാം വയസു മുതൽ ഭരതനാട്യമടക്കമുള്ള നൃത്തരൂപങ്ങൾ അഭ്യസിച്ചിരുന്നു മലൈയ്‌ക. ഫിറ്റ്‌നസിനെ കുറിച്ചുള്ള അവബോധം ആദ്യമുളവാക്കിയതും നൃത്തം തന്നെ എന്ന് ഇവർ പറയുന്നു.
| Zeba
