വീണ്ടും Velvet!
ഒരു തിരിച്ചുവരവിന്റെ പാതയിലാണ് വെൽവറ്റ്. തൊണ്ണൂറുകളുടെ അവസാനം ജ്വലിച്ചുയർന്ന് പിന്നീട് കെട്ടടങ്ങിയ ഫാഷനാണ് വീണ്ടും തലപൊക്കുന്നത്. അന്ന് എല്ലാവർക്കുമുണ്ടായിരുന്നു ഒരു വെൽവറ്റ് ചുരിദാറും ബ്ലൗസും. എംബ്രോയിഡറി ചെയ്‌ത് മനോഹരമാക്കിയ ആ ചുരിദാറിനെക്കുറിച്ചുള്ള സ്‌മരണകൾ പോലും മങ്ങി തുടങ്ങിയപ്പോഴാണ് വീണ്ടുമുള്ള ഈ വരവ്.
മെട്രോ നഗരങ്ങളിൽ അരങ്ങേറുന്ന ഫാഷൻ ഷോകളിലാണ് ഇപ്പോൾ വെൽവറ്റ് വീണ്ടും തലകാട്ടുന്നത്. വെൽവറ്റ് ലെഹങ്ക, ചോളി, ജാക്കറ്റ്, പാന്റ്സ്, സ്കാർഫ്, ബ്ലൗസ് അങ്ങനെ പോകുന്നു. ബോർഡറായും പൈപ്പിങ്ങിനായും മാത്രം വെൽവറ്റ് ഉപയോഗിക്കുന്നവരുമുണ്ട്. കാണാനഴകും മൃദുവുമാണെങ്കിലും ഈ തുണിത്തരം വളരെ ഹെവിയാണെന്ന പരാതിക്കാർക്കു വേണ്ടി.
നോർത്ത് ഇന്ത്യൻ വിവാഹങ്ങളിലും വെൽവറ്റ് ധാരാളമായി കാണാം. കോടികൾ പൊടിച്ച് അവിടെ നടത്തുന്ന വിവാഹമാമാങ്കങ്ങളിൽ ചിലത് അരങ്ങേറുന്നത് പഴയ കൊട്ടാരങ്ങളിലും മറ്റുമാണ്. അപ്പോൾ വധൂവരന്മാർക്ക് രാജകീയ ഭാവം നൽകാൻ വെൽവറ്റിലും മികച്ചത് മറ്റെന്താണ്? വെൽവറ്റ്- ഷിഫോൺ മിക്‌സ് ലെഹങ്കകളും അവിടെ ട്രെൻഡാണ്. ബാഗ്, ഷൂസ് തുടങ്ങിയ ആക്‌സസറീസിനും വെൽവറ്റ് ഉപയോഗിക്കുന്നവരുണ്ട്.
| Zeba

